Month: October 2021

Bloomberg Quint! hiring

Bloomberg Quint! hiring.

i ) Reporter: Capital Markets
ii ) Producer: Video Desk
iii) Reporter
iv ) Transcriber

If you think you are fit for these profiles send your resume to jobs@bloombergquint.com

Dated: 29-10-2021

കാനഡ മലയാളി സുഹൃത്തുക്കളുടെ ‘സ്‌കള്‍ കാന്‍ഡി’

കാനഡ മലയാളി സുഹൃത്തുക്കളുടെ ‘സ്‌കള്‍ കാന്‍ഡി’ ശ്രദ്ധേയമാകുന്നു.
ഒക്ടോബര്‍ 26 നു Kumbalanga Nights ന്റെ യൂട്യൂബ് ചാനലിലൂടെ ‘സ്‌കള്‍ കാന്‍ഡി’ എന്ന ഈ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്.

കാനഡയിലെ മലയാളികളായ കുറച്ചു സുഹൃത്തുക്കളുടെ ആദ്യത്തെ ഫിലിം മേക്കിങ് സംരംഭമാണ് ‘സ്‌കള്‍ കാന്‍ഡി’.

വളരെ ചുരുങ്ങിയ പരിമിതികളില്‍ നിന്ന് കൊണ്ട് പൂര്‍ണമായും കാനഡയില്‍ ചിത്രീകരിച്ച ഈ ഷോര്‍ട്ഫിലിം ഒക്ടോബര്‍ 31 ന് നടക്കുന്ന ഹാലോവീന്‍ ഫെസ്റ്റിവെലിന്റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് രസകരമായ ഒരു ചെറിയ കഥ പറയുന്നു.

കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, എഡിറ്റിംഗ്, പോസ്റ്റര്‍ ഡിസൈന്‍, സംവിധാനം- എല്‍ദോ ജോര്‍ജ്, അഭിനേതാക്കള്‍- ആഷ്‌ലിന്‍ ജോസ്, അഖില്‍ ബേബി, ജസ്റ്റിന്‍ ജോസ്, ലിനോ ജോസഫ്, രാഹുല്‍ ബിനു, റോഷിന്‍ ഷാബു.

‘പ്രണയവും മീന്‍കറിയും’ മമ്മുക്ക റിലീസ് ചെയ്തു

എഡിറ്റര്‍: എം.എം. കമ്മത്ത്
കൊച്ചി: ‘പ്രണയവും മീന്‍കറിയും’ എന്ന ഹ്രസ്വചിത്രം മെഗാസ്റ്റാര്‍ മമ്മുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
സെവന്‍ത്‌ഡോര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് മയിപ്പിലായി നിര്‍മ്മിച്ച് രാഗേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വചിത്രമാണ് ‘പ്രണയവും മീന്‍കറിയും’.
പ്രണയവും സൗഹൃദവും മുഖ്യവിഷയമായി ഒരുക്കിയ ഈ ഇരുപത് മിനിറ്റ് ഷോര്‍ട്ട് ഫിലിമില്‍ പ്രണയത്തിന്റേയും, സൗഹൃദത്തിന്റേയും വ്യത്യസ്തമായ ഭാവങ്ങള്‍ തികച്ചും വ്യത്യസ്തമായ കഥ പറച്ചിലിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു.
ദൃശ്യ ഭംഗി കൊണ്ടും, അഭിനയ മികവ് കൊണ്ടും, ശബ്ദ സന്നിവേശം കൊണ്ടും ഈ ഹ്രസ്വ ചിത്രം മികച്ചു നില്‍ക്കുന്നു.
ഈ ചിത്രത്തിന്റെ ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രജിത്ത് ഐമാക്‌സ് ആണ്.
നിജില്‍, സെബ, നിധീഷ് ഇരിട്ടി, രതീഷ്, പ്രിനു, ഉണ്ണി എന്നിവരാണ് അഭിനേതാക്കള്‍.
പശ്ചാത്തലസംഗീതം- നിഷാദ് പി വി, ശബ്ദ സന്നിവേശം- രതീഷ് വി നന്ദിയോട്, കല- രാരിഷ് ടി. നായര്‍, സഹസംവിധാനം- നിധീഷ് ഇരിട്ടി, വസ്ത്രാലങ്കാരം- യദുകൃഷ്ണന്‍, നിശ്ചലഛായാഗ്രഹണം- രാകേഷ് നായര്‍, പരസ്യകല- ഇന്ദ്രജിത്ത്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്, ഓണ്‍ലൈന്‍ പി.ആര്‍.- മഹേഷ് കമ്മത്ത്.

100 കോടി വാക്‌സിനേഷന്‍; ആദരവറിയിച്ച് സ്‌പൈസ് ജെറ്റ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഭാരത ജനതയ്ക്ക് 100 കോടി വാക്‌സിനേഷന്‍ നല്‍കി നേട്ടം ആഘോഷമാക്കുകയാണ് ഓരോ മേഖലയും. പ്രധാനമന്ത്രിയുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ അവരുടെ ബോയിങ് 737 വിമാനത്തില്‍ പതിപ്പിച്ചാണ് സ്‌പൈസ് ജെറ്റ് രാജ്യത്തിന്റെ നേട്ടത്തില്‍ സന്തോഷം പങ്കുചെര്‍ന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, സഹമന്ത്രി ഭാരതി പ്രാവീണ്‍ പവാര്‍ എന്നിവരും സ്‌പൈസ് ജെറ്റ് സിഎംഡി അജയ് സിംഗും ചേര്‍ന്നാണ് പുതിയ ഡിസൈന്‍ പുറത്തിറക്കിയത്.

100 കോടി വാക്‌സിനേഷന്‍ രാജ്യത്തിന് മുഴുവന്‍ അഭിമാനം നല്‍കുന്ന നിമിഷമാണെന്നും രാജ്യത്തിന്റെ നേട്ടമാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. കൊറോണ വൈറസ് പരാജയപ്പെട്ട് രാജ്യം വിജയിക്കുമെന്ന കാര്യം യാതൊരു സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

279 ദിവസം കൊണ്ട് 100 കോടി വാക്‌സിനേഷന്‍ എന്നത് ആരോഗ്യപ്രവര്‍ത്തകരുടെ പ്രയത്‌നത്തിന്റെയും ജനങ്ങളുടെ സഹകരണത്തിന്റെയും തെളിവാണെന്നും
ഈ വിശിഷ്ടനിമിഷത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആവേശം ഒരിക്കലും നശിക്കരുതെന്നും ഇന്ത്യയുടെ വാക്‌സിനേഷന്‍ ദൗത്യത്തിനുളള സ്‌പൈസ് ജെറ്റിന്റെ ആദരമാണ് വിമാനത്തിലെ പുതിയ ഡിസൈന്‍ എന്നും അജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

വാഹന നിര്‍മ്മാതാക്കളോട് ഫ്‌ളെക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അടുത്ത എട്ട് മാസത്തിനുള്ളില്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ വാഹന നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
100 ശതമാനം ഗ്യാസോലിന്‍, എഥനോള്‍ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ആകുന്ന ഫ്‌ളെക്‌സ് ഫ്യുവല്‍ എഞ്ചിന്‍ വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ചാല്‍ പെട്രോളിനും ഡീസലിനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകും എന്നും നിതിന്‍ ഗഡ്കരി സൂചിപ്പിച്ചു.
കരിമ്പ്, ചോളം, മുള എന്നിവയും ജൈവ അവശിഷ്ടങ്ങളും എഥനോള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാം എന്നത് കാര്‍ഷിക മേഖലക്കും സഹായകരമായേക്കുമെന്നും അതേസമയം എഥനോളിന്റെ ഇന്ധനക്ഷമത കുറവായതിനാല്‍ വാഹനങ്ങളുടെ മൈലേജ് കുറഞ്ഞേക്കാം. കൂടാതെ എഥനോള്‍ ഉല്‍പാദനം താരതമ്യേന കുറവാണ് എന്നതും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.
ഈ പ്രതിസന്ധികള്‍ തരണം ചെയ്താല്‍ ഇന്ത്യന്‍ ഓട്ടോമോബൈല്‍ വ്യവസായത്തിന് അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം കോടിയുടെ വരുമാന നേട്ടമുണ്ടാകുമെന്നും മന്ത്രി ചൂണ്ടികാട്ടി.
ഫ്‌ളെക്‌സ് ഫ്യുവല്‍ എഞ്ചിനുകളുടെ നിര്‍മ്മാണം വരുന്ന 68 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഇതിനോടകംതന്നെ വാഹന നിര്‍മ്മാതാക്കള്‍ക്ക് നല്‍കി കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരത്തിലുള്ള എഞ്ചിനുകളുടെ പ്രവര്‍ത്തനത്തിനായി പൂര്‍ണ്ണ അനുമതി നല്‍കാന്‍ ഈ വിഷയം സുപ്രീം കോടതിയെ അറിയിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം; ബിഎസ്എന്‍എലിനും അനുമതി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുകളിലൂടെ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എലിനും അനുമതി നല്‍കി.
2020 മാര്‍ച്ചിലാണ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
സാറ്റലൈറ്റ് പാര്‍ട്ട്‌നേര്‍സായ ഇന്‍മര്‍സാറ്റും ബിഎസ്എന്‍എലും ചേര്‍ന്നാണ് ഇന്റര്‍നെറ്റ് നല്‍കുക. ഇന്‍മര്‍സാറ്റിനു കീഴിലുള്ള ജിഎക്‌സ് ഏവിയേഷന്‍ സര്‍വീസാണ് ഇപ്പോള്‍ നിലവിലുള്ള മിക്ക ഏവിയേഷന്‍ കമ്പനികളിലും വൈഫൈ സൗകര്യം നല്‍കി വരുന്നത്.
സ്‌പൈസ്‌ജെറ്റ് നിലവില്‍ ജിഎക്‌സുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.
ഭൂമിയില്‍ നിന്ന് 3,000 മീറ്റര്‍ ഉയരത്തിന് മുകളിലാണ് ഇന്‍-ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ് നല്‍കാന്‍ അനുമതിയുള്ളത്. ഭൂതല മൊബൈല്‍ ശൃംഖലകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നിബന്ധന.