വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം; ബിഎസ്എന്‍എലിനും അനുമതി

വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം; ബിഎസ്എന്‍എലിനും അനുമതി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുകളിലൂടെ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എലിനും അനുമതി നല്‍കി.
2020 മാര്‍ച്ചിലാണ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
സാറ്റലൈറ്റ് പാര്‍ട്ട്‌നേര്‍സായ ഇന്‍മര്‍സാറ്റും ബിഎസ്എന്‍എലും ചേര്‍ന്നാണ് ഇന്റര്‍നെറ്റ് നല്‍കുക. ഇന്‍മര്‍സാറ്റിനു കീഴിലുള്ള ജിഎക്‌സ് ഏവിയേഷന്‍ സര്‍വീസാണ് ഇപ്പോള്‍ നിലവിലുള്ള മിക്ക ഏവിയേഷന്‍ കമ്പനികളിലും വൈഫൈ സൗകര്യം നല്‍കി വരുന്നത്.
സ്‌പൈസ്‌ജെറ്റ് നിലവില്‍ ജിഎക്‌സുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.
ഭൂമിയില്‍ നിന്ന് 3,000 മീറ്റര്‍ ഉയരത്തിന് മുകളിലാണ് ഇന്‍-ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ് നല്‍കാന്‍ അനുമതിയുള്ളത്. ഭൂതല മൊബൈല്‍ ശൃംഖലകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നിബന്ധന.

 

Post Your Comments Here ( Click here for malayalam )
Press Esc to close