Month: August 2023

പ്രവാസി കലാകാരന്മാര്‍ക്ക് ആവേശം പകര്‍ന്ന് KSFDC

ബ്രിസ്ബെന്‍. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചിത്രാജ്ഞലി സ്റ്റുഡിയോ പാക്കേജ് പദ്ധതി പ്രവാസികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും പ്രയോജനപ്പെടുത്താം.

നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവും വേള്‍ഡ് മദര്‍ വിഷന്‍ കാങ്ഗരു വിഷന്‍ ഡയറക്ടറുമായ ജോയ് കെ.മാത്യുപ്രവാസികാര്യ വകുപ്പ് മന്ത്രി കൂടിയായസംസ്ഥാനമുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ജല വിഭവ വകുപ്പ്മന്ത്രിറോഷി അഗസ്റ്റിനുംആലപ്പുഴ എം.പി.അഡ്വ.എ.എം.ആരിഫിനും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ക്കും നേരിട്ട് സമര്‍പ്പിച്ച നിവേദനത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടി കത്തിലാണ് അപേക്ഷ പരിഗണിച്ചു കൊണ്ടുള്ള പുതിയ ഉത്തരവിറക്കിയ കാര്യം വിശദമാക്കിയിരിക്കുന്നത്. പ്രവാസി മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുംലക്ഷക്കണക്കിന് വരുന്ന കലാകാരന്മാര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം ഏറെ ആശ്വാസമേകുമെന്നും താന്‍ പ്രവാസി കലാകാരന്മാര്‍ക്കായി നിവേദനത്തില്‍ ആവശ്യപ്പെട്ടതെല്ലാം സര്‍ക്കാര്‍ പരിഹരിച്ചുവെന്നും ജോയ് കെ.മാത്യു അഭിപ്രായപ്പെട്ടു.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ പാക്കേജ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ചിത്രാഞ്ജലി സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. ഇനി മുതല്‍ ഈ സൗകര്യം പ്രവാസികള്‍ക്കും പ്രയോജനപ്പെടുത്താമെന്ന് ജോയ് കെ. മാത്യുവിന്റെ നിവേദനത്തിന് നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ വനിതാ സംവിധായകരെയും പട്ടിക ജാതി -പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സംവിധായകരെയും പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ചലച്ചിത്ര പദ്ധതിയിലും ഈ വിഭാഗത്തില്‍പ്പെട്ട പ്രവാസി കലാകാരന്മാര്‍ക്ക് അപേക്ഷ നല്‍കാം. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മുഖേനയുള്ള സര്‍ക്കാരിന്റെ ഒ.ടി.ടി. പദ്ധതി പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ പ്രവാസി ചലച്ചിത്രകാരന്മാരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്നും സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമകള്‍ ഓരോ രാജ്യത്തെയും സംസ്‌കാരവും രീതികളും പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം പങ്കു വയ്ക്കുമെന്നും കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും കഴിയുന്ന കലാകാരന്മാര്‍ക്കും അവരുടെ മക്കള്‍ക്കും നിരവധി അവസരങ്ങള്‍ ഇത് വഴി ലഭ്യമാകുമെന്നും ജോയ് കെ.മാത്യു വ്യക്തമാക്കി.

പ്രവാസത്തില്‍ നിന്നുകൊണ്ട് കേരളത്തിലെ ചലച്ചിത്ര, ടെലിവിഷന്‍ മേഖലയിലെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസി കലാകാരന്മാരാണ് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നത്. ഏതാനും ദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തി സിനിമകളിലോ ടെലിവിഷന്‍ പ്രോഗ്രാമുകളിലോ പങ്കാളികളാകുന്നതിലൂടെ യാത്രാ ചെലവും ശമ്പളമില്ലാത്ത അവധികളും സാമ്പത്തിക പ്രയാസത്തിനും ഇടയാക്കുന്നുണ്ട്.

പ്രവാസത്തിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് മുന്‍പിലേയ്ക്ക് എത്തിക്കുന്നതിലും വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സും സംസ്ഥാന സര്‍ക്കാരും കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്കിടയിലെ കലാകാരന്മാര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ജോയ് കെ.മാത്യു നിവേദനം സമര്‍പ്പിച്ചത്.

Online PR – CinemaNewsAgency.Com

‘എല്‍ ഐ ബി’ക്ക് 5 അവാര്‍ഡുകള്‍…

കോഴിക്കോട്: ഗാമ അന്തര്‍ദേശീയ ഹ്രസ്വ ചലച്ചിത്ര മേളയില്‍ ചലച്ചിത്ര അക്കാദമിയ്ക്ക് വേണ്ടി ബൈജുരാജ് ചേകവര്‍ സംവിധാനം ചെയ്ത എല്‍ ഐ ബി ലൈഫ് ഈസ് ബ്യുട്ടിഫുളിന് 5 അവാര്‍ഡുകള്‍ ലഭിച്ചു.

മികച്ച ചിത്രം- (10001 രൂപയും ശില്‍പവും പ്രശസ്തി പത്രവും)
മികച്ച സംവിധായകന്‍- ബൈജുരാജ് ചേകവര്‍, മികച്ച കളറിസ്റ്റ്- ലിജു പ്രഭാകര്‍, മികച്ച വസ്ത്രാലങ്കാരം- രഘുനാഥ് മനയില്‍, മികച്ച കലാസംവിധായകന്‍- സുരേഷ്ബാബു നന്ദന എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തില്‍ അവാര്‍ഡ് നേടിയ ഹേമ എസ് ചന്ദ്രേടത്തിന്റെ രചനയെ ആസ്പദമാക്കി നിര്‍മ്മിച്ച എല്‍. ഐ. ബി (ലൈഫ് ഈസ് ബ്യുട്ടിഫുള്‍) ഒട്ടേറെ രാജ്യാന്തര മേളകളില്‍ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

പരിസ്ഥിതി കേന്ദ പ്രമേയമായി വരുന്ന ഈ സാങ്കേതികത്തികവുള്ള ഹ്രസ്വ ചിത്രം മിനി മോഹന്‍, ശശികുമാര്‍ തെന്നല, ഡോക്ടര്‍ ചാന്ദ്‌നി സജീവന്‍, പ്രകാശ് വി പി, ഡോക്ടര്‍ മൃണാളിനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

അഖില്‍ പ്രഭാകര്‍, ഫെറ ഷിബില ( കക്ഷി അമ്മിണി പിള്ള ഫെയിം ), കൊറിയോഗ്രാഫര്‍ സജ്‌ന നജാം, ലൈല പോക്കര്‍, പ്രവീണ്‍ പരമേശ്വര്‍, പ്രേംരാജ് കായക്കൊടി, സന്തോഷ് സൂര്യ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ബിജി ബാല്‍, രാഗേഷ് നാരായണന്‍, ദീപു ജോസഫ്, രംഗനാഥ് രവി, ഫസല്‍ എ ബക്കര്‍, ലിജു പ്രഭാകര്‍, സുരേഷ് ബാബുനന്ദന, സുമില്‍ ശ്രീധരന്‍, രാകേഷ് പാക്കൂ, രഘുനാഥ് മനയില്‍, ശാരദ പാലത്ത്, സെനിത്ത്, മെഹ്ബൂബ് കാലിക്കറ്റ്, പ്രബിരാജ് മൂടാടി, റംഷാദ് മൊകേരി, ശ്രീകല എസ് കുറ്റിപ്പുഴ, മഹേഷ് കമ്മത്ത് എന്നിവരാണ് മറ്റ് സാങ്കേതിക കലാകാരന്മാര്‍.

ചിത്രത്തിന്റെ ക്ലൈമാക്‌സിലെ പ്രളയ രംഗങ്ങളിലൂടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന മലയാളത്തിലെ അപൂര്‍വ്വം ഷോര്‍ട്ട് ഫിലിമുകളിലൊന്ന് എന്ന പ്രേക്ഷക വിശേഷണം ‘എല്‍ ഐ ബി’ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘അസ്ത്രാ’ സെപ്റ്റംബര്‍ 29-ന്…

അമിത് ചക്കാലക്കല്‍, പുതുമുഖ താരം സുഹാസിനി കുമരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ‘അസ്ത്രാ’ സെപ്റ്റംബര്‍ ഇരുപത്തിയൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.

ഗുരുവായൂര്‍ പങ്കജ് റെസിഡന്‍സി ഹോട്ട് കിച്ചന്‍ ഹോട്ടലില്‍ വെച്ചു നടന്ന ലിറിക്കല്‍ വീഡിയോ ഗാന പ്രകാശന ചടങ്ങിലാണ് റിലീസ് തീയതി വെളിപ്പെടുത്തിയത്.

കലാഭവന്‍ ഷാജോണ്‍, സന്തോഷ് കീഴാറ്റൂര്‍, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി, സുധീര്‍ കരമന, അബുസലിം, ജയകൃഷ്ണന്‍, രേണു സൗന്ദര്‍, മേഘനാഥന്‍, ചെമ്പില്‍ അശോകന്‍, പുതുമുഖ താരം ജിജു രാജ്, നീനാക്കുറുപ്പ്, സന്ധ്യാ മനോജ്, പരസ്പരം പ്രദീപ്, സനല്‍ കല്ലാട്ട് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേംകുമാര്‍ കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
മണി പെരുമാള്‍ നിര്‍വഹിക്കുന്നു.

ബി കെ ഹരിനാരായണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം പകരുന്നു. പശ്ചാത്തലസംഗീതം- റോണി റാഫേല്‍.

വയനാടിന്റെ പ്രകൃതിരമണീയമായ അന്തരീക്ഷത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ രചന നവാഗതരായ വിനു കെ. മോഹന്‍, ജിജുരാജ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

എഡിറ്റിംഗ്- അഖിലേഷ് മോഹന്‍, ചമയം- രഞ്ജിത്ത് അമ്പാടി, വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, കലാസംവിധാനം- ശ്യാംജിത്ത് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- റാം, പി ആര്‍ ഒ- എ എസ് ദിനേശ്.

ലഹരിവിരുദ്ധ ടെലി ഫിലിം നിര്‍മ്മിക്കാന്‍ വിറക് വിറ്റ് പണം കണ്ടെത്തുന്ന അച്ഛനും മകനും…

ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊളളുന്ന ടെലി ഫിലിം നിര്‍മ്മിക്കാനുള്ള ഫണ്ട് സ്വരൂപിക്കാനായി വേറിട്ടൊരു വഴി കണ്ടെത്തിയ അച്ഛനെയും മകനെയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നു.

തൃശൂര്‍ അന്തിക്കാട്ടെ അമ്പലത്ത് വീട്ടില്‍ അന്തിക്കാട്ട് റഷീദും മകന്‍ അന്‍സാറുമാണ് കൗതുകമേകുന്ന ഫണ്ട് സ്വരൂപണത്തിനായി രംഗത്തിറങ്ങിയത്.

ഫിലിം നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് വിറക് വിറ്റാണ് ഇവര്‍ കണ്ടെത്തുന്നത്. യുവതലമുറയെ ലഹരിയുടെ വഴിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഇവര്‍ നടത്തുന്ന ഈ കഠിന ശ്രമം ഇതിനകം തന്നെ ജനശ്രദ്ധനേടിക്കഴിഞ്ഞു.

’10 കെട്ട് വിറക് വാങ്ങൂ നമുക്ക് ഒരു ലഹരി വിരുദ്ധ ടെലി ഫിലിം തയ്യാറാക്കാം…’ എന്ന ബാനറിലാണ് ഇവര്‍ വിറക് വില്‍പ്പനക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഇത്തരം സിനിമകളുടെ നിര്‍മ്മാണത്തിന് ആരും മുന്നോട്ട് വരില്ലെന്ന തിരിച്ചറിവാണ് ഇവരെ ഇങ്ങിനെയൊരു ഉദ്യമത്തിന് മുതിരാന്‍ പ്രേരിപ്പിച്ചത്.

‘പരാജിതന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമക്ക് ഏതാണ്ട് നല് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി പത്തായിരത്തോളം കെട്ട് വിറകുകള്‍ വില്‍ക്കേണ്ടി വരും. ഇതിനായാണ് ബാപ്പയും മകനും കഠിന പ്രയത്നം നടത്തുന്നത്.

റഷീദ് തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. മകന്‍ അന്‍സാര്‍ ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിക്കും.

സിനിമാ-സീരിയല്‍ രംഗത്ത് പ്രസിദ്ധനായ വിനോദ് കോവൂരാണ് സിനിമയിലെ പ്രധാന കഥാപാത്രം. മറ്റ് കഥാപാത്രങ്ങളായി പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കും.

15 ഓളം ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും ഇതിനകം ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാത്തിനും ഉറച്ച പിന്തുണയുമായി ഭാര്യ അലീമയും മറ്റ് മക്കളായ അജ്മല്‍, അന്‍സില്‍ എന്നിവരും കൂടെയുണ്ട്.

For more details contact:
Anthikad Rasheed: 9847753047
Writer & Director ‘PARAJITHAN’

തുടര്‍ന്ന് വീഡിയോ കാണുക…

‘രുദ്രവിലാസ’ത്തിന്റെ മനസ്സ്

ശ്രീകാന്ത് മട്ടാഞ്ചേരിയുടെ ‘രുദ്രവിലാസം’ എന്ന ലഘുനോവല്‍ വായനാലോകത്ത് ശ്രദ്ധേയമാവുന്നു. പത്ത് അധ്യയങ്ങളിലാണ് ഈ നോവലിന്റെ രചന പൂര്‍ത്തിയാക്കിയിട്ടുള്ളത്. ‘വാത്മീകി പറയാത്ത കഥകള്‍’ എന്ന കഥാസമാഹാരത്തിന് ശേഷമാണ് ‘രുദ്രവിലാസ’ത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്.

‘മുകുന്ദപുരം’ എന്ന കൊച്ചു ഗ്രാമവും അവിടെ ജീവിക്കുന്ന കുറച്ചു മനുഷ്യരുടെയും കഥയാണിത്. കൊച്ചിയിലെ കുടിയേറ്റക്കാരായ കൊങ്കിണി സമുദായത്തിന്റെ വിശ്വാസ ആചാര സാംസ്‌കാരിക ജീവിതത്തെ പശ്ചാത്തലമാക്കി ഭൂതകാല ഓര്‍മ്മകളുടെ നിറവില്‍ അവരുടെ പച്ചയായ ജീവിതം ലളിതമായി നോവലില്‍ അവതരിപ്പിക്കുന്നു.

ലഘു നോവലാണെങ്കിലും കാലത്തെ അതിജീവിക്കാനുള്ള ഊര്‍ജ്ജവും സൗന്ദര്യവും ഈ കൃതിക്കുണ്ടെന്നത് നോവലിന്റെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു.

രുദ്രവിലാസത്തിലെ ഓരോ കഥാപാത്രങ്ങളും ചിരിച്ചും കരഞ്ഞും ഒച്ചവെച്ചും കടന്നുപോകുമ്പോള്‍ അറിയാതെ തന്നെ വായനക്കാരും മുകുന്ദപുരത്തേക്ക് എത്തിപ്പെടുന്നു.

ഒരെഴുത്തുകാരന്റെ ഒരു രചന വായിച്ചാല്‍ അടുത്തത് ഇനി എന്തായിരിക്കും എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന വിധത്തില്‍ ആണ് ശ്രീകാന്ത് മട്ടാഞ്ചേരിയുടെ രചനകള്‍. വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മാസ്മരിക രചനക്ക് കഴിഞ്ഞിരിക്കുന്നു.

വായനക്കാരെ തൊട്ടും, തലോടിയും പോകുന്ന ഓരോ കഥാപാത്രങ്ങള്‍, ഇടക്ക് അവര്‍ ഉപയോഗിക്കുന്ന കൊങ്കിണി ഭാഷ, ഇതൊക്കെ വാനക്കാരെ കോള്‍മയിര്‍ കൊള്ളിക്കുക തന്നെ ചെയ്യും.

കേരളസാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സിക്രട്ടറി എം.വി ബെന്നിയാണ് നോവലിന് അവതാരിക എഴുതിയിരിക്കുന്നത്.

കൊച്ചിയിലെ കുരുക്ഷേത്ര പ്രകാശനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില.110 രൂപ.

പുസ്തകം ആവശ്യമുള്ളവര്‍ 9895353232 എന്ന നമ്പറില്‍ ബന്ധപ്പെടുക.