ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊളളുന്ന ടെലി ഫിലിം നിര്‍മ്മിക്കാനുള്ള ഫണ്ട് സ്വരൂപിക്കാനായി വേറിട്ടൊരു വഴി കണ്ടെത്തിയ അച്ഛനെയും മകനെയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നു.
തൃശൂര്‍ അന്തിക്കാട്ടെ അമ്പലത്ത് വീട്ടില്‍ അന്തിക്കാട്ട് റഷീദും മകന്‍ അന്‍സാറുമാണ് കൗതുകമേകുന്ന ഫണ്ട് സ്വരൂപണത്തിനായി രംഗത്തിറങ്ങിയത്.
ഫിലിം നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് വിറക് വിറ്റാണ് ഇവര്‍ കണ്ടെത്തുന്നത്. യുവതലമുറയെ ലഹരിയുടെ വഴിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഇവര്‍ നടത്തുന്ന ഈ കഠിന ശ്രമം ഇതിനകം തന്നെ ജനശ്രദ്ധനേടിക്കഴിഞ്ഞു.
’10 കെട്ട് വിറക് വാങ്ങൂ നമുക്ക് ഒരു ലഹരി വിരുദ്ധ ടെലി ഫിലിം തയ്യാറാക്കാം…’ എന്ന ബാനറിലാണ് ഇവര്‍ വിറക് വില്‍പ്പനക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ഇത്തരം സിനിമകളുടെ നിര്‍മ്മാണത്തിന് ആരും മുന്നോട്ട് വരില്ലെന്ന തിരിച്ചറിവാണ് ഇവരെ ഇങ്ങിനെയൊരു ഉദ്യമത്തിന് മുതിരാന്‍ പ്രേരിപ്പിച്ചത്.
‘പരാജിതന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമക്ക് ഏതാണ്ട് നല് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി പത്തായിരത്തോളം കെട്ട് വിറകുകള്‍ വില്‍ക്കേണ്ടി വരും. ഇതിനായാണ് ബാപ്പയും മകനും കഠിന പ്രയത്നം നടത്തുന്നത്.
റഷീദ് തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. മകന്‍ അന്‍സാര്‍ ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിക്കും.
സിനിമാ-സീരിയല്‍ രംഗത്ത് പ്രസിദ്ധനായ വിനോദ് കോവൂരാണ് സിനിമയിലെ പ്രധാന കഥാപാത്രം. മറ്റ് കഥാപാത്രങ്ങളായി പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കും.
15 ഓളം ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും ഇതിനകം ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാത്തിനും ഉറച്ച പിന്തുണയുമായി ഭാര്യ അലീമയും മറ്റ് മക്കളായ അജ്മല്‍, അന്‍സില്‍ എന്നിവരും കൂടെയുണ്ട്.
For more details contact:
Anthikad Rasheed: 9847753047
Writer & Director ‘PARAJITHAN’
തുടര്‍ന്ന് വീഡിയോ കാണുക…