ഇനി യൂട്യൂബ് വീഡിയോകള്‍ക്ക് ഡിസ് ലൈക്ക് മറച്ചുവെക്കാനും സാധിക്കും

ഇനി യൂട്യൂബ് വീഡിയോകള്‍ക്ക് ഡിസ് ലൈക്ക് മറച്ചുവെക്കാനും സാധിക്കും

ഇന്റര്‍നാഷണല്‍ ഡെസ്‌ക്-
യൂട്യൂബ് വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ക്ക് ലൈക്കും ഡിസ് ലൈക്കും ചെയ്യാമെങ്കിലും ഇനി ഡിസ് ലൈക്കുകള്‍ ക്രിയേറ്ററെ ബാധിക്കാതിരിക്കാന്‍ പുതിയ ഫീച്ചറുമെത്തി.

ഇനിമുതല്‍ യൂട്യൂബ് വീഡിയോകള്‍ക്ക് വരുന്ന ഡിസ് ലൈക്കുകള്‍ മറച്ചുവെയ്ക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വീഡിയോ ചെയ്ത ക്രിയേറ്റര്‍ക്ക് മാത്രമായിരിക്കും ഡിസ് ലൈക്കുകളുടെ എണ്ണം കാണാന്‍ സാധിക്കുക.

വീഡിയോ ക്രിയേറ്റര്‍മാര്‍ക്കെതിരെ നടക്കുന്ന ഡിസ് ലൈക്ക് കാമ്പേയ്‌നുകള്‍ ഇവരെ ബാധിക്കുന്നത് പരിഗണിച്ചാണ് ഇപ്പോള്‍ യൂട്യൂബ് ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ഈ ഫീച്ചറിന്റെ പരീക്ഷണാര്‍ഥമായി 2021 ആദ്യം ഡിസ് ലൈക്കുകളുടെ എണ്ണം മറച്ചുവെച്ച് നോക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഡിസ് ലൈക്ക് കുറയുന്നതായി കണ്ടെത്തുകയും ഇതോടെ ഈ ഒരു ഫീച്ചര്‍ കൂടി യൂട്യൂബ് നല്‍കാന്‍ തീരുമാനിച്ചത്.

യൂട്യൂബ് പ്ലാറ്റ്‌ഫോമില്‍ നല്ല ഒരു അന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടിയും ക്രിയേറ്റര്‍മാര്‍ക്ക് സ്വയം നല്ല പ്രകടനവും സുരക്ഷിതത്വം തോന്നാനും ഈ തീരുമാനം ഉപകരിക്കുമെന്നാണ് യൂട്യൂബ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close