‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ ക്യാമ്പയിനുമായി മാക്ട

‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ ക്യാമ്പയിനുമായി മാക്ട

എഎസ്സ് ദിനേശ്-
കൊച്ചി: കോവിഡ് 19 വൈറസ് ബാധ മനുഷ്യവര്‍ഗത്തെയും മനുഷ്യ പ്രയത്തനം ആവശ്യമായ സകല മേഖലകളെയും തകര്‍ച്ച വരുത്തിക്കൊണ്ടിരിക്കുകയാണ്. ആഗോള സിനിമ വ്യവസായത്തിന്റെ സ്ഥിതി മറ്റൊന്നല്ല. സിനിമ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും ബാധിച്ചിരിക്കുന്നു. ഇന്ത്യന്‍ സിനിമ വ്യവസായം ഈ ദുരന്തത്തിന് മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ പങ്കാളികളായ സിനിമ തൊഴിലാളികളുടെ ഭാവി തികച്ചും അനിശ്ചിതത്വത്തിലാണ്.
മലയാളം സിനിമക്ക് ഇതില്‍ എന്താണ് ചെയ്യുവാന്‍ കഴിയുക എന്ന് ആലോചനയിലാണ് മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മലയാളം സിനി ടെക്‌നിഷ്യന്‍സ് അസോസിയേഷന്‍(മാക്ട) ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ ക്യാമ്പയിന്‍’ എന്ന ഒരു നൂതനമായാ ആശയം കൊണ്ടുവന്നത് സിനിമ സങ്കേതികതാപ്രവര്‍ത്തകര്‍, നടീനടന്മാര്‍, സിനിമയെ സ്‌നേഹിക്കുന്നവര്‍ തുടങ്ങിയവരില്‍ നിന്നും ഈ കാമ്പയിനില്‍ സ്വയം പരിചയപ്പെടുത്തി ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വിഡിയോകള്‍ ശേഖരിച്ചു ഇന്ത്യന്‍യുടെ സാമ്പത്തിക കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ അവര്‍കള്‍ക്ക്, ഇന്ത്യന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ഈ ദുരവസ്ഥയിപ്പോള്‍ സാമ്പത്തിക സഹായവും അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഒരു നിവേദനം അയച്ചുക എന്നതാണ് മാക്ട ചെയര്‍മാന്‍ ശ്രീ ജയരാജന്റെ മനസ്സിലുദിച്ച ആശയം. ഇത് ഇന്ത്യന്‍ ഭാഷ സിനിമ വ്യവസായ സംഘടനകളുമായി പങ്കു വെക്കുകയും അവരെല്ലാം ഇത് സഹര്‍ഷം സ്വാഗതം ചെയ്യുകയും ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ വീഡിയോ സന്ദേശങ്ങള്‍ ശേഖരിക്കുകയും മാക്ടയിലേക്കു അയക്കുകയും ചെയ്തു. നമ്മുടെ മലയാള സിനിമ മേഖലയില്‍ നിന്നും മൂവായിരത്തോളം വീഡിയോ ക്ലിപ്പിങ്‌സ് ആണ് ശേഖരിച്ചിരിക്കുന്നത്. അതിന്റെ എഡിറ്റിംഗ് ജോലികള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു.
ഇത് സംബന്ധിച്ച് എറണാകുളം പ്രസ്സ് ക്ലബില്‍ നടന്ന പ്രസ്സ് മീറ്റില്‍ സംവിധായകരായ ജയരാജ്, എം പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
നീണ്ട നാളത്തെ തൊഴിലില്ലായ്മ്മ സിനിമായെ മാത്രം ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതം ഈ മഹാമാരി ദുരന്തമാക്കിയിരിക്കുന്നു. ഈ ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ എന്ന കാമ്പേയ്‌നിലൂടെയുള്ള അഭ്യര്‍ത്ഥനകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുഭാവപൂര്‍വ്വമായ ഇടപെടലുണ്ടാകുമെന്നു പ്രതീക്ഷയിലാണ് മാക്ട.

Post Your Comments Here ( Click here for malayalam )
Press Esc to close