പയ്യന്നൂരിലെ സൂര്യതേജസ് സണ്‍സണ്‍ ഹെര്‍ബെല്‍സ്

പയ്യന്നൂരിലെ സൂര്യതേജസ് സണ്‍സണ്‍ ഹെര്‍ബെല്‍സ്

ഫിദ-
പയ്യന്നൂര്‍: പയ്യന്നൂരിലെ പ്രസിദ്ധരായ പാരമ്പര്യ ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കളാണ് സണ്‍സണ്‍ ഹെര്‍ബല്‍സ്. ശിവപ്രസാദ് എസ് ഷേണയിയാണ് ഇതിന്റെ സ്ഥാപകന്‍.

സാമൂഹിക-സാംസ്‌കാരിക-ആത്മീയ മേഖലകളില്‍ അറിയപ്പെടുന്ന പാരമ്പര്യ വൈദ്യനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് യു. സുരേന്ദ്ര ഷേണായിയുടെ കാഴ്ചപ്പാടും സമീപനവും നിലനിര്‍ത്താനും പ്രാവര്‍ത്തികമാക്കാനുമാണ് ശിവപ്രസാദ് ഷേണായി ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കമിട്ടത്. ‘സുര്യന്‍’ എന്നര്‍ത്ഥം വരുന്ന പിതാവ് സുരേന്ദ്ര ഷേണായിയുടെ പേരില്‍ നിന്നാണ് ‘സണ്‍സണ്‍’ എന്ന ബ്രന്റും പിന്നീട് സൂര്യ ട്രസ്റ്റും സ്ഥാപിതമായത്.

പയ്യന്നൂര്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ ശിവം ഹെര്‍ബല്‍ ഗാര്‍ഡന്‍, സണ്‍സണ്‍ ക്രിയേഷന്‍സ്, ശ്രീസദ് സായിബാബ സ്റ്റോര്‍ എന്നീ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. ഇതില്‍ ഏറെ സവിശേഷതുള്ളതാണ് ശിവം ഹേര്‍ബല്‍ ഗാര്‍ഡന്‍ എന്ന ഔഷധ തോട്ടം. ഏഴിമലയില്‍ മൂന്നര ഏക്കറിലാണ് ഈ ഔഷധ തോട്ടം സ്ഥിതിചെയ്യുന്നത്.

വിവിധ ഇനത്തില്‍ പെട്ട എണ്ണിയാലൊടുങ്ങാത്ത ഔഷധ സസ്യങ്ങളാണ് ഇവിടെ പരിപാലിച്ചു വരുന്നത്. ഔഷധ ചെടികളുടെ മുന്നിലായി അവയുടെ പേരുകള്‍ എഴുതി വെച്ചിട്ടുണ്ട്. തിരിച്ചറിയാനാവാത്ത ഔഷധ സസ്യങ്ങളും ഇവിടെ കാണാം. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ക്കും ചില സസ്യങ്ങളെ തിരിച്ചറിയാനായിട്ടില്ലെന്ന്് ശിവപ്രസാദ് ഷേണായി പറയുന്നു. നക്ഷത്ര വനം പദ്ധതി പ്രകാരമാണ് ഈ തോട്ടം പരിപാലിച്ചു വരുന്നത്.

ഏത് നക്ഷത്രക്കാര്‍ക്കും അനുയോജ്യമായ മരം ഇവിടെ കാണാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. പാരമ്പര്യവും അനുഷ്ഠാനവും മുറുകെ പിടിക്കുന്ന ഒരു പാരമ്പര്യ വൈദ്യ കുടുംബത്തിന്റെ കഥ.

തുടര്‍ന്ന് കാണൂ…

Watch Video:


CONTACT DETAILS:
SUNSON HERBAL PRODUCTS
Sunson Junction, Payyanur, Kerala, India – 670 307. Ph: +91 4985 202177, 205475. Helpline : +91 9847902974. Email: sunsondr@yahoo.co.in Web: www.sunsonherbals.in FaceBook: sunsonherbals Instagram: sunsonherbal

NEWSTIME NETWORK
Script : Fidha
Voice Over : CPF Vengad
Camera & Editing : Mahesh M Kamath
Copyright : Newstime Network

Post Your Comments Here ( Click here for malayalam )
Press Esc to close