മറിയം എന്ന പെണ്‍കുട്ടിയുടെ അതിജീവന കഥയുമായി ‘മറിയം’ മാര്‍ച്ച് 3ന് തീയേറ്ററുകളില്‍…

മറിയം എന്ന പെണ്‍കുട്ടിയുടെ അതിജീവന കഥയുമായി ‘മറിയം’ മാര്‍ച്ച് 3ന് തീയേറ്ററുകളില്‍…

എ എം കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ചു കപൂര്‍ നിര്‍മ്മിച്ച് കപ്പിള്‍ ഡയറക്ടേഴ്‌സായ ബിബിന്‍ ജോയ് – ഷിഹാ ബിബിന്‍ സംവിധാനം ചെയ്യുന്ന ‘മറിയം’ എന്ന ചിത്രം മാര്‍ച്ച് 3ന് തീയേറ്ററുകളിലെത്തുന്നു.

മറിയം എന്ന പെണ്‍കുട്ടിയുടെ അതിജീവനകഥയാണ് ചിത്രത്തിന്റെ പ്രമേയം. ഒപ്പം മണ്ണിനോടും പ്രകൃതിയോടും മാനവരാശി ഇഴകി ജീവിക്കേണ്ടതിന്റെ ആവശ്യകതയും നിര്‍വ്വചനാതീതമായ മനുഷ്യമനസ്സിന്റെ വേലിയേറ്റങ്ങളെ നിയന്ത്രിക്കാനും അവന് പ്രചോദനമാകാനുമുള്ള പ്രകൃതിയുടെ അത്ഭുതശക്തിയെയും ചിത്രം വരച്ചുകാട്ടുന്നു.

കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്.

മൃണാളിനി സൂസണ്‍ ജോര്‍ജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പന്‍, ക്രിസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, അനിക്‌സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ വി, സുനില്‍, എബി ചാണ്ടി, ബോബിന്‍ ജോയി, അരുണ്‍ ചാക്കോ, മെല്‍ബിന്‍ ബേബി, ചിന്നു മൃദുല്‍, ശ്രീനിക്, അരുണ്‍ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യന്‍ പെരുമ്പാവൂര്‍, ദീപു, വിജീഷ്, ഷാമോന്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.

ബാനര്‍- എ എം കെ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- മഞ്ജു കപൂര്‍, രചന- ബിബിന്‍ ജോയി, ഛായാഗ്രഹണം- രതീഷ് മംഗലത്ത്, എഡിറ്റിംഗ്- റാഷിന്‍ അഹമ്മദ്, ഗാനരചന- വിഭു പിരപ്പന്‍കോട്, സംഗീതം- വിഭു വെഞാറമൂട്, ആലാപനം- അവനി എസ് എസ്, വിഭു വെഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍, കല- വിനീഷ് കണ്ണന്‍, ചമയം- ജയരാജ് കട്ടപ്പന, കളറിസ്റ്റ്- യുഗേന്ദ്രന്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ ബി ജോണ്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് അജിത്ത്കുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം- ഗിരി സദാശിവന്‍, സ്റ്റില്‍സ്- ജാക്‌സന്‍ കട്ടപ്പന, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

Post Your Comments Here ( Click here for malayalam )
Press Esc to close