ജനശ്രദ്ധയാകര്‍ഷിച്ച് ‘ആരവം’

ജനശ്രദ്ധയാകര്‍ഷിച്ച് ‘ആരവം’

കൊച്ചി: വിന്റര്‍ഡേയ്‌സിന്റെ ബാനറില്‍ പ്രതീഷ് വി വിജയന്‍ സംവിധാനം ചെയ്ത ‘ആരവം’ എന്ന ഫാന്‍ മെയ്ഡ് തീം സോങ് ജനശ്രദ്ധയാകര്‍ഷിക്കുന്നു.
സുനില്‍രാജ് സത്യയുടെ വരികള്‍ക്ക് ഡൊമനിക് മാര്‍ട്ടിന്‍ ആണ് ‘ആരവത്തിന് ഈണം നല്‍കിയിരിക്കുന്നത്. ആള്‍ഡ്രിന്‍ ഡൊമനിക് ഗാനം ആലപിച്ചിരിക്കുന്നു.
ക്യാമറ അനില്‍ ജോസ്, എഡിറ്റിംഗ് അഖില രവി. ആസന്നമായിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും ഐഎസ്എല്ലും കൂടിച്ചേര്‍ന്നുള്ള നാട്ടിന്‍പുറത്തെ കാഴ്ചകളാണ് ഗാനത്തിന്റെ ഇതിവൃത്തം. ‘കേരള ബ്ലാസ്‌റ്റേഴ്‌സ്’ നമ്മള്‍ മലയാളികളില്‍ ഉണ്ടാക്കിയിട്ടുള്ള സ്വാധീനത്തിന്റെ പ്രതിഫലനമാണ് ‘ആരവം’.
ഏകദേശം പതിനാലു വര്‍ഷത്തോളം പരസ്യ, ടെലിവിഷന്‍, സിനിമ രംഗത്ത് പ്രവര്‍ത്തി പരിചയമുള്ളയാളാണ് സംവിധായകനായ പ്രതീഷ്. സമകാലീന സാമൂഹ്യ വിഷയങ്ങളെ കോര്‍ത്തിണക്കി, അടുത്ത വര്‍ഷമാദ്യം തുടങ്ങാനിരിക്കുന്ന ചലച്ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ പ്രതീഷ്. കോവിഡ് പ്രതിസന്ധി കാരണം മാറ്റി വെച്ചിരിക്കുന്ന ഇന്ദ്രന്‍സ് നായകനായി അഭിനയിക്കുന്ന ‘അപാര സുന്ദര നീലാകാശം’ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് അതീന് ശേഷം ഷെഡ്യുള്‍ ചെയ്തിരിക്കുന്നത്.
ഏകദേശം മൂന്നു ദശകങ്ങളായി സംഗീത രംഗത്തുള്ള, ദീര്‍ഘകാലം രവീന്ദ്രന്‍ മാഷോടൊപ്പം പ്രവര്‍ത്തിച്ച ഡൊമിനിക് മാര്‍ട്ടിന്‍ ‘അപാര സുന്ദര നീലാകാശം’ അടക്കം ഒട്ടനവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഗാനരചന രംഗത്ത് 27 വര്‍ഷം തികക്കുന്ന സുനില്‍ രാജ് സത്യ, ബിജിബാല്‍ അടക്കം പല പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ച് ഒട്ടനവധി ഹിറ്റ് ആല്‍ബങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും ‘അപര സുന്ദര നീലാകാശം’ അടക്കം നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും തൂലിക ചലിപ്പിച്ചിട്ടുണ്ട്.
പുതുമുഖങ്ങളായ പതിനഞ്ചോളം കുട്ടികള്‍ ‘ആരവ’ത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഗായകനും ചിത്രരചന കലാകാരനുമായ രാജീവ് പീതാംബരന്‍ ‘ആരവ’ത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സൗഹൃദ കൂട്ടായ്മയിലൂടെയാണ് അഭിനേതാക്കളെ കണ്ടെത്തിയത്.
വിന്റര്‍ഡേയ്‌സിന്റെ ഓണ്‍ലൈന്‍ ചാനലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ആരവത്തിന് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് മൂവിങ് പിക്‌സല്‍സാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close