ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനുമായി പ്രമുഖ ഛഠഠ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫഌക്‌സ്. ഇന്നും നാളെ (ഡിസംബര്‍ 5 & 6) യുമാണ് ‘സ്ട്രീംഫെസ്റ്റ്’ ഇന്ത്യയില്‍ സൗജന്യ സേവനം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനായി കാര്‍ഡിന്റെ വിവരങ്ങളൊന്നും നല്‍കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഏതെങ്കിലും സിനിമയോ സീരിയലോ കാണാന്‍ കഴിയും. എല്ലാ ഉപയോക്താക്കളെയും നെറ്റ്ഫഌക്‌സില്‍ ഒരു പൈസയും ചെലവഴിക്കാതെ 48 മണിക്കൂര്‍ സ്ട്രീം ചെയ്യാന്‍ അനുവദിക്കുമെന്ന് ഒക്ടോബറില്‍ കമ്പനി അറിയിച്ചിരുന്നു.
പേര്, ഇമെയില്‍ വിലാസം എന്നിവ നല്‍കി ഓഫര്‍ നേടാനായി പാസ്‌വേഡ് ഉണ്ടാക്കാം. സിനിമകള്‍, സീരിയലുകള്‍, സീരീസുകള്‍, ഡോക്യുമെന്ററികള്‍, ഷോകള്‍ എന്നിവ ഉള്‍പ്പെടുന്ന മുഴുവന്‍ നെറ്റ്ഫ്‌ലിക്‌സ് കാറ്റലോഗും കാണാന്‍ പ്രമോഷണല്‍ ഓഫര്‍ ഉപയോക്താക്കളെ അനുവദിക്കും.