കൊച്ചി: മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ‘മാന്‍കൈന്‍ഡ് ഫാര്‍മ’യുടെ കോര്‍പ്പറേറ്റ് ബ്രാന്‍ഡ് അംബാസഡറായി നടന്‍ മോഹന്‍ലാല്‍. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ നാലാം സ്ഥാനത്താണ് മാന്‍കൈന്‍ഡ് ഫാര്‍മ. രാജ്യത്തെ മികച്ച നടന്മാരില്‍ ഒരാളായ മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസ്സഡറാക്കുന്നതിലൂടെ രാജ്യമൊട്ടകെ സാന്നിധ്യം ഉറപ്പിക്കുനും ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുള്ള മരുന്നുകള്‍ ന്യായവിലയില്‍ നല്‍കുന്നതിനുമാണ് അംബാസഡര്‍ഷിപ്പിന്റെ പ്രധാന ലക്ഷ്യം.
‘ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഒരു കമ്പനിയെന്ന നിലയിലും, രാജ്യത്തിലെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതത്തെ സ്പര്‍ശിച്ചിട്ടുള്ള ഒരു കമ്പനിയെന്ന നിലയിലും ‘മാന്‍കൈന്‍ഡ് ഫാര്‍മ’യുമായി സഹകരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും, ഒപ്പം സമൂഹത്തെ ഒരുമിച്ച് സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ‘മാന്‍കൈന്‍ഡ് ഫാര്‍മ’യുടെ കോര്‍പ്പറേറ്റ് ബ്രാന്‍ഡ് അംബാസഡറാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
CSR പദ്ധതികളിലൂടെ സമൂഹത്തിന് കൈത്താങ്ങാകാന്‍ ആഗ്രഹിക്കുന്ന ഒരു കമ്പനിയെന്ന നിലയില്‍, സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടലുകള്‍ നടത്തുന്ന മോഹന്‍ലാലുമായുള്ള പങ്കാളിത്തം വളരെ വില്‍പ്പെട്ടതാണെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ സിഇഒ രാജീവ് ജുനേജാ അഭിപ്രായപ്പെട്ടു.