സിയറാം പ്രോഡക്ഷന്‍സിന്റെ ബാനറില്‍ എം ജി അജിത്ത് നിര്‍മിച്ച്, എം ബി എസ് ഷൈന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘പര്‍പ്പിള്‍ പോപ്പിന്‍സ്’ എന്ന സിനിമയിലെ ലിറിക്കല്‍ വീഡിയോ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി.
വരുണ്‍ ബാബു എഴുതിയ വരികള്‍ക്ക് നിര്‍ഷാദ് നിനി സംഗീതം പകര്‍ന്ന് സിത്താര കൃഷ്ണ കുമാര്‍ ആലപിച്ച ‘കുളിരോര്‍മയായി പെയ്ത് നീയെന്നില്‍…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
2001 ജൂലൈ 17 ന് ക്രിസ്റ്റിയാന എന്ന കൗമാരക്കാരിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്ത കത്തുകള്‍ ‘പര്‍പ്പിള്‍ പോപ്പിന്‍സ്’ എന്ന സിനിമക്കു പ്രചോദനമായത്.
ജൂലായ് ഏഴിന് ‘പര്‍പ്പിള്‍ പോപ്പിന്‍സ്’ പ്രദര്‍ശനത്തിനെത്തുന്നു.
പി ആര്‍ ഒ- എ എസ് ദിനേശ്.