Month: June 2023

ദീപു കരുണാകരന്റെ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും…

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും നായകനും നായികയുമാകുന്നു.

ജയറാം നായകനായ ‘വിന്റര്‍’, ദിലീപ് നായകനായ ‘ക്രേസി ഗോപാലന്‍’, പൃഥ്‌വിരാജ് നായകനായ ‘തേജാ ഭായ്’, ജയില്‍പശ്ചാത്തലത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘കരിങ്കുന്നം സിക്‌സസ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രം ലെ മണ്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.

ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും തിരുവനന്തപുരത്ത് നടന്നു.

അണിയറ പ്രവര്‍ത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തില്‍ നടന്ന തികച്ചും ലളിതമായ ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചതും സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചതും അണിയറ പ്രവര്‍ത്തകരാണ്.

തികച്ചും വ്യത്യസ്ഥമായ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ ദീപു കരുണാകരന്‍ അവതരിപ്പിക്കുന്നത്.

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും നായകനും നായികയുമായി എത്തുന്നതു തന്നെ ഈ ചിത്രത്തിന്റെ വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകള്‍ക്ക് ആക്കം കൂട്ടുന്നതാണ്.

ബൈജു സന്തോഷ്, ബിജു പപ്പന്‍, സീമ, ലയാ സിംസണ്‍, എന്നിവരും ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

അര്‍ജ്യന്‍ പി. സത്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം- മനു രമേശ്, ഛായാഗ്രഹണം- പ്രദീപ് നായര്‍, എഡിറ്റിംഗ്- സോബിന്‍ കെ.സോമന്‍, കലാസംവിധാനം- സാബുറാം, കോസ്റ്റ്യൂം ഡിസൈന്‍- ബ്യൂസി ബേബി ജോണ്‍, ക്രിയേറ്റീവ് ഡയറക്ടര്‍- ശരത്ത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സാംജി എം. ആന്റണി, അസോസ്സിയേറ്റ് ഡയറക്ടര്‍- ശ്രീരാജ് രാജശേഖരന്‍, സഹസംവിധാനം- ഹരിശങ്കര്‍, വിവേക് വൈദ്യനാഥന്‍, സജില്‍ പി. സത്യനാഥന്‍, വിഷ്ണു വെള്ളി ഗിരി.
ഫിനാന്‍സ് കണ്‍ട്രോളര്‍- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ മാനേജര്‍- കുര്യന്‍ ജോസഫ്, പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ്- സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍േട്രോളര്‍- മുരുകന്‍ എസ്.

ജൂണ്‍ ഇരുപതിന് ഈ ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടില്‍ ആരംഭിക്കുന്നു.

വയനാട്ടിലും തിരുവനന്തപുരത്തുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

– വാഴൂര്‍ ജോസ്.
ഫോട്ടോ- അജി മസ്‌ക്കറ്റ്.

കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു

തിരു: പതിനാറ് മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍ കൈമാറുക എന്ന ലക്ഷ്യത്തില്‍ കെഎസ്ആര്‍ടിസി നടപ്പാക്കുന്ന പദ്ധതിയാണ് കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്. കെഎസ്ആര്‍ടിസി നേരിട്ട് നടപ്പാക്കുന്ന ഈ പദ്ധതി ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ 55 കെഎസ്ആര്‍ടിസി ഡിപ്പോകളിലാണ് ആദ്യ ഘട്ടത്തില്‍ തപാല്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതില്‍ 15 കൗണ്ടറുകള്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. കേരളത്തിന് പുറമെ മൈസൂര്‍, ബാംഗ്‌ളൂര്‍, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, തെങ്കാശി എന്നിവിടങ്ങളിലും സര്‍വ്വീസ് ലഭ്യമാണ്. കുറഞ്ഞത് 30 ശതമാനമെങ്കിലും വിലക്കുറവില്‍ സര്‍വ്വീസ് ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിന് അകത്തും പുറത്തുമായി സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ വഴിയാകും കൊറിയര്‍ കൈമാറുക.

സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനമാരംഭിക്കാനാണ് പദ്ധതിയുടെ അടുത്ത ഘട്ടം ലക്ഷ്യമാക്കുന്നത്. അതിനോടൊപ്പം തന്നെ ഡോര്‍ ഡെലിവറിയും കെഎസ്ആര്‍ടിസി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആലോചനയിലുണ്ട്. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും കൗണ്ടറുകള്‍ തുറന്നേക്കും. ഭാവിയില്‍ ഡിപ്പോകളില്ലാത്ത സ്ഥലങ്ങളില്‍ ഫ്രാന്‍ഞ്ചൈസികള്‍ ആരംഭിക്കാനും, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും പദ്ധതിയുടെ ആലോചനയിലുണ്ട്.

മുംബൈ, ബംഗലുരു ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബൈ: രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.

ഒക്ടോബര്‍ 29 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ വിമാനക്കമ്പനി പറയുന്നു. നിലവില്‍ മുംബൈയിലേക്കും ബംഗളുരുവിലേക്കുമാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.

പുതിയ എ380 വിമാനങ്ങളായിരിക്കും പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. ഒക്ടോബര്‍ 29 മുതലുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

കൂടുതല്‍ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ജൂലൈയില്‍ ലോസ് ഏഞ്ചല്‍സിലേക്കായിരിക്കും പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ ആരംഭിക്കുക.

‘കട്ടകമ്പനി’ എത്തി

ഗണേഷ് എ.ടി, സ്വാമിനാഥന്‍, റഹീം പ്രാണ്‍ എന്നി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രജീഷ് പുനത്തില്‍, അരുണ്‍ സുഗേഷ് എന്നിവര്‍ കഥ, തിരക്കഥ എഴുതി അരുണ്‍ സുഗേഷ് സംവിധാനം ചെയ്യുന്ന ‘കട്ടകമ്പനി’ യൂടൂബ് സീരിസ്, പ്രശസ്ത നടന്‍ ഹരിഷ് പേരടി, ഗാനരചയിതാവ് വിനായക് ശശികുമാര്‍ എന്നിവരുടെ ഒഫീഷ്യല്‍ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

എ ജി എം ടാക്കിസിന്റെ ബാനറില്‍ ലിനേഷ് ബാബു നിര്‍മ്മിക്കുന്ന ഈ യൂ ട്യൂബ് സീരിസില്‍ ശ്രീശന്‍ മാങ്കാവ്, അക്ഷയ് ദാസ്, ദാസന്‍, വിനയന്‍ പുനത്തില്‍, ജനേഷ് എ.ടി, എന്നിവരും അഭിനയിക്കുന്നു.

നര്‍മ്മത്തിനും ആക്ഷനും പ്രധാന്യം നല്‍കി ഒരുക്കുന്ന ‘കട്ട കമ്പനി’ എന്ന യൂ ട്യൂബ് സീരിസിന്റെ ഛായാഗ്രഹണം സുഗേഷ് കെ എസ് നിര്‍വ്വഹിക്കുന്നു.

ചിത്രസംയോജനം- വൈ. പി.ജെ, സംഗീതം- ബ്രോഡ്വെ ഡയറീസ്, ഡിസൈന്‍- ഔറഓറ ഡിസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍- വേണുഗോപാല്‍, സുബ്രമണ്യന്‍, അസോസ്സിയേറ്റ് ഡയറക്ടര്‍- രജിഷ് പുനത്തില്‍, ഓണ്‍ലൈന്‍ പി.ആര്‍.- മഹേഷ് എം കമ്മത്ത്.

https://www.youtube.com/watch?v=9slk-1CITxI

‘പോര്‍ തൊഴില്‍’ ജൂണ്‍ 9-ന്

അശോക് സെല്‍വന്‍ ശരത് കുമാര്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത
‘പോര്‍ തൊഴില്‍’ ജൂണ്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.

ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് അപ്ലാസ് എന്റര്‍ടൈന്‍മെന്റ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘പോര്‍ തൊഴില്‍’ എന്ന എഡ്ജ് ഓഫ് ദി സീറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍.

ഹംബിള്‍ പൊളിറ്റീഷ്യന്‍ നോഗ്രാജ് (കന്നഡ), വധം (തമിഴ്), കുരുതി കാലം (തമിഴ്), ഇരു ധുരുവം (തമിഴ്) എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ പരമ്പരകള്‍ കണ്ടന്റ് സ്റ്റുഡിയോ നേരത്തെ നിര്‍മ്മിച്ചിട്ടുണ്ട്. ‘ലില്ലി’യ്ക്കും ശേഷം ഇ ഫോര്‍ എക്സ്പെരിമെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘പോര്‍ തൊഴില്‍’.

എല്ലാ ദക്ഷിണേന്ത്യന്‍ വിപണികളിലും വൈവിധ്യമാര്‍ന്ന പ്രതിബദ്ധതയോടെ, വിവിധ ഭാഷകളിലുടനീളം നിരവധി സിനിമകളും പ്രീമിയം സീരീസുകളും സൃഷ്ടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന അപ്ലാസ് എന്റര്‍ടൈന്‍മെന്റിന്റെ ആദ്യ ചിത്രമാണ് ‘പോര്‍ തൊഴില്‍’.
പി ആര്‍ ഒ- എ എസ് ദിനേശ്.

‘കട്ടകമ്പനി’ ജൂണ്‍ 7 ന് എത്തും

ഗണേഷ് എ.ടി, സ്വാമിനാഥന്‍, റഹീം പ്രാണ്‍ എന്നി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രജീഷ് പുനത്തില്‍, അരുണ്‍ സുഗേഷ് എന്നിവര്‍ കഥ, തിരക്കഥ എഴുതി അരുണ്‍ സുഗേഷ് സംവിധാനം ചെയ്യുന്ന യൂടൂബ് സീരിസ് ‘കട്ടകമ്പനി’ ജൂണ്‍ 7 ന് രാത്രി 9.30 ന് ആക്ടര്‍ ഹരിഷ് പെരടി, ഗാനരചയിതാവ് വിനായക് ശശികുമാര്‍ എന്നിവരുടെ ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു.

എ ജി എം ടാക്കിസിന്റെ ബാനറില്‍ ലിനേഷ് ബാബു നിര്‍മ്മിക്കുന്നു.

ശ്രീശന്‍ മാങ്കാവ്, അക്ഷയ് ദാസ്, ദാസന്‍, വിനയന്‍ പുനത്തില്‍, ജനേഷ് എ.ടി, എന്നിവരാണ് മറ്റു താരങ്ങള്‍.

നര്‍മ്മം, ആക്ഷന്‍ എന്നിവയ്ക്ക് പ്രധാന്യം നല്‍കി ഒരുക്കുന്ന ‘കട്ട കമ്പനി’ എന്ന യൂ ട്യൂബ് സീരിസിന്റെ ഛായാഗ്രഹണം- സുഗേഷ് കെ എസ് നിര്‍വ്വഹിക്കുന്നു. ചിത്രസംയോജനം- വൈ. പി.ജെ, സംഗീതം- ബ്രോഡ്‌വെ ഡയറീസ്, ഡിസൈന്‍- Aurora Desings, പ്രൊഡക്ഷന്‍ മാനേജര്‍- വേണുഗോപാല്‍, സുബ്രമണ്യന്‍. അസോസ്സിയേറ്റ് ഡയറക്ടര്‍- രജിഷ് പുനത്തില്‍.
ഓണ്‍ലൈന്‍ പി.ആര്‍.- മഹേഷ് എം കമ്മത്ത്.

ഇന്ന് ലോക സൈക്കിള്‍ ദിനം; രാജു മാഷിന്റെ ആശയത്തിന് ഫുള്‍ എ പ്ലസ്

പയ്യന്നൂര്‍: കണ്ടങ്കാളി ഷേണായി സ്മാരക ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച റീസൈക്കിള്‍ പദ്ധതി ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

സ്റ്റുഡന്റ് പോലീസിന്റെ സമ്മര്‍ ക്യാമ്പില്‍ രാജു മാഷ് മുന്നോട്ടുവെച്ച ആശയം കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഏറ്റെടുക്കുകയായിരുന്നു.

പ്രിന്‍സിപ്പാള്‍ പി വി വിനോദ്കുമാര്‍, പി ടി എ പ്രസിഡണ്ട് കെ കമലാക്ഷന്‍, മിനി നമ്പ്യാര്‍, എം വി നവീന്‍കുമാര്‍, ഷാജി ഫോക്കസ്, ഇ വി സജി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കുകയും ഒരു മാസത്തെ തീവ്രമായ പ്രവര്‍ത്തനത്തിലൂടെ സ്റ്റുഡന്റ് പോലീസ് വിദ്യാര്‍ത്ഥികള്‍ നിര്‍ധനരായ നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു.

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉപയോഗശൂന്യമായ സൈക്കിളുകള്‍ ശേഖരിച്ച് അവ റിപ്പയര്‍ ചെയ്ത് പെയിന്റടിച്ച് പുത്തന്‍ സൈക്കിളുകള്‍ ആക്കി വിതരണം ചെയ്ത പദ്ധതിയാണ് റീസൈക്കിള്‍. ഇതിനകം ഈ പദ്ധതി ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

സന്നദ്ധ സംഘടനകളും നാട്ടുകാരും സൈക്കിള്‍ മെക്കാനിക് ഒ കെ പ്രേമരാജ്, വ്യാപാരി റഹിം തുടങ്ങി ഒട്ടേറെ പേര്‍ ഈ സംരംഭം വിജയിപ്പിക്കുന്നതിന് മുന്നോട്ട് വന്നു.

പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഈ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടാകും എന്ന് കുട്ടികള്‍ക്ക് വാഗ്ദാനം നല്‍കി.

പയ്യന്നൂരിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ സി വി രാജു സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് ചാര്‍ജ് വഹിക്കുന്ന പ്ലസ് ടു കെമിസ്ട്രി അധ്യാപകന്‍ കൂടിയാണ്.

ഈ ലോക സൈക്കിള്‍ ദിന വേളയില്‍ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനമാണ് പയ്യന്നൂരിലെ കുട്ടി പോലീസുകാര്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.