കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു

കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു

തിരു: പതിനാറ് മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍ കൈമാറുക എന്ന ലക്ഷ്യത്തില്‍ കെഎസ്ആര്‍ടിസി നടപ്പാക്കുന്ന പദ്ധതിയാണ് കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്. കെഎസ്ആര്‍ടിസി നേരിട്ട് നടപ്പാക്കുന്ന ഈ പദ്ധതി ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ 55 കെഎസ്ആര്‍ടിസി ഡിപ്പോകളിലാണ് ആദ്യ ഘട്ടത്തില്‍ തപാല്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതില്‍ 15 കൗണ്ടറുകള്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. കേരളത്തിന് പുറമെ മൈസൂര്‍, ബാംഗ്‌ളൂര്‍, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, തെങ്കാശി എന്നിവിടങ്ങളിലും സര്‍വ്വീസ് ലഭ്യമാണ്. കുറഞ്ഞത് 30 ശതമാനമെങ്കിലും വിലക്കുറവില്‍ സര്‍വ്വീസ് ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിന് അകത്തും പുറത്തുമായി സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ വഴിയാകും കൊറിയര്‍ കൈമാറുക.

സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനമാരംഭിക്കാനാണ് പദ്ധതിയുടെ അടുത്ത ഘട്ടം ലക്ഷ്യമാക്കുന്നത്. അതിനോടൊപ്പം തന്നെ ഡോര്‍ ഡെലിവറിയും കെഎസ്ആര്‍ടിസി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആലോചനയിലുണ്ട്. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും കൗണ്ടറുകള്‍ തുറന്നേക്കും. ഭാവിയില്‍ ഡിപ്പോകളില്ലാത്ത സ്ഥലങ്ങളില്‍ ഫ്രാന്‍ഞ്ചൈസികള്‍ ആരംഭിക്കാനും, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും പദ്ധതിയുടെ ആലോചനയിലുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close