സ്വയം ജീവിതത്തില്‍ നിന്നുമുള്ള ഇറങ്ങുപ്പോക്കിന്റെ കഥയുമായി ‘ദേജാവു’

സ്വയം ജീവിതത്തില്‍ നിന്നുമുള്ള ഇറങ്ങുപ്പോക്കിന്റെ കഥയുമായി ‘ദേജാവു’

എംഎംകമ്മത്ത്-
കൊച്ചി: കാലം, ദേശം, സദാചാരം, ഭരണകൂടം…. തുടങ്ങി ഒരാളെ സ്വയം ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പ്രേരിപ്പിക്കുന്നത് എന്തൊക്കെയായിരിക്കുമെന്നും അവയുടെ ശരിതെറ്റുകള്‍ നിര്‍വ്വചിക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് എന്ത് യോഗ്യതയാണ് ഉുള്ളതെന്നൊക്കെയുള്ള ചോദ്യങ്ങളിലൂടെയും ആത്മഹത്യകളുടെ രാഷ്ട്രീയ സമൂഹിക കാരണങ്ങളിലേക്കുള്ള ചെറു യാത്രയാണ് ‘ദേജാവു’ എന്ന സിനിമ. രോഹിത് വെമുല, നോട്ടു നിരോധനം, കൂട്ട ആത്മഹത്യകളിലെ നൈതികത തുടങ്ങി സമകാലികമായ സംഭവങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു എങ്കിലും വളരെ വ്യത്യസ്തമായ ഒരു സംഗീതവും അവതരണരീതിയും സിനിമയെ വേറിട്ട അനുഭവമാക്കുന്നു.
12 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് ബിജു കെ ചുഴലിയാണ്. ഫ്രീഫ്രേം എന്ന ബാനറാണ് ‘ദേജാവു’ നിര്‍മ്മിച്ചിരിക്കുന്നത്. നായക കഥാപാത്രം പരിപൂര്‍ണ നഗ്‌നനായി പ്രത്യക്ഷപ്പെടുന്ന മലയാളത്തിലെ ഷോര്‍ട് ഫിലിമുകളില്‍ ഒന്നാണിത്. ഈ സിനിമയുടെ സംവിധായകന്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനോദ് ചേപ്പറമ്പ്, അനിത കീഴാറ്റൂര്‍, സുമേഷ് നെല്ലിപ്പറമ്പ്, ദിനേശന്‍ എം കെ, നാരായണന്‍ പോള തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ക്യാമറ സജി ചുണ്ട, എഡിറ്റിംഗ് സുജിത് മൂണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധാകരന്‍ നരിക്കോട്, സാങ്കേതിക നിര്‍ദേശം ചന്ദ്രന്‍ നരിക്കോട്. സബ്ബ്‌ടൈറ്റില്‍സ് ശ്രീകുമാര്‍ നാരായണന്‍. ബാബുരാജ് പുളിമ്പറമ്പ്, മനോജ് അമ്മാനപ്പാറ, സന്തോഷ് പൂമംഗലം, സുരേഷ് കീഴാറ്റൂര്‍, സുകേഷ് പാറയില്‍, ലളിത മധു, ബിജു കാര്‍ത്തിക്, പ്രദീപന്‍ ടി എന്നിവരും പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രശസ്ത സംവിധായകന്‍ ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രത്തിന്റെ പ്രകാശനം നടത്തിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close