സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാം

സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാം

തിരു: സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാം. ഹില്‍ സ്‌റ്റേഷനുകള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് നാളെ മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നത്. അതേസമയം, നവംബര്‍ ഒന്നു മുതല്‍ മാത്രമേ ബീച്ചുകള്‍ തുറക്കുകയുള്ളൂവെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിനാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഹില്‍ സ്‌റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close