
എ എസ് ദിനേശ്-
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ‘കാവല്‍’ എന്ന ചിത്രത്തിന്റെ ഓഫീഷ്യല്‍ ടീസ്സര്‍, സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ റിലീസ് ചെയ്തു.
അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് ‘ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം,ഗുഡ് വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്നു.
ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞു. ലാല്‍ ഇതില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഐ എം വിജയന്‍, അലന്‍സിയാര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഛായാഗ്രഹണം- നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു. സംഗീതം- രഞ്ജിന്‍ രാജ്, എഡിറ്റര്‍- മന്‍സൂര്‍ മുത്തൂട്ടി, കല- ദിലീപ് നാഥ്, മേക്കപ്പ്- പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം- നിസ്സാര്‍, സ്റ്റില്‍സ്- മോഹന്‍ സുരഭി, പരസ്യകല- ഓള്‍ഡ് മങ്കസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പടിയൂര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.