ഒടിടി വിതരണ മേഖലയിലെ മലയാളി തരംഗം… ‘ഫിലിമയന്‍ ഇന്ത്യ’

ഒടിടി വിതരണ മേഖലയിലെ മലയാളി തരംഗം… ‘ഫിലിമയന്‍ ഇന്ത്യ’

MM Kamath –
ലോക്ക് ഡൗണ്‍ മൂലം 2020 ല്‍ ഇന്ത്യയില്‍ റിലീസ് ആകാതെ പോയ ഹോളിവുഡ് ചിത്രങ്ങള്‍ ഇനി ഇന്ത്യന്‍ ഒടിടി യില്‍ പ്ലാറ്റഫോമില്‍ കാണാം.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലിമയന്‍ ഇന്ത്യ’യാണ് ബുക്ക്‌മൈഷോയുടെ ഒടിടി പ്ലാറ്റഫോമായ സ്ട്രീമിലൂടെ ഇന്ത്യയില്‍ ഇതുവരെ കാണുവാന്‍ സാധിക്കാത്ത ഹോളിവുഡ് ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് വിതരണത്തിലൂടെ പ്രശസ്തരായ ബുക്ക്‌മൈഷോ, 2021 ഫെബ്രുവരിയില്‍ ആരംഭിച്ചു. ബുക്ക്‌മൈ ഷോ സ്ട്രീം വളരെ പെട്ടെന്ന് തന്നെ ഇന്ത്യയിലെ പ്രധാന ഒടിടി കളില്‍ ഒന്നായി മാറി.

ഉയര്‍ന്ന നിലവാരമുള്ള അന്താരാഷ്ട്ര സിനിമകള്‍ ഒടിടി പ്ലാറ്റുഫോമുകള്‍ക്ക് വിതരണം ചെയ്യുന്ന ‘ഫിലിമയന്‍ ഇന്ത്യ’, സിനിമയുടെ ഭാവി എന്ന് കരുതപ്പെടുന്ന ഒടിടി പ്ലാറ്റുഫോമുകള്‍ നിര്‍മ്മിക്കുന്നതിനും, ഒടിടി യിലേക്ക് സിനിമകള്‍ തയ്യാറാക്കുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും, ഒടിടികളില്‍ സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് ഉള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന ഒരു സ്ഥാപനമാണ്.

മുന്‍ നിര ഒടിടി പ്ലാറ്റ് ഫോമുകളായ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് എന്നിവിടങ്ങളില്‍ സിനിമ വിതരണം ചെയ്യുന്നതിനുള്ള സഹായങ്ങളും ഫിലിമായന്‍ നല്‍കുന്നു.
ആന്‍മെ ക്രീയേഷന്‍സിനുവേണ്ടി അനില്‍കുമാര്‍ തിരക്കഥ എഴുതി നിര്‍മ്മിക്കുന്ന ‘മാഡി എന്ന മാധവന്‍’ എന്ന ചിത്രം ‘ഫിലിമായന്‍ ഇന്ത്യ’യാണ് മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ വിതരണം ചെയ്യുന്നത്.

പുതിയ തലമുറയുടെ വ്യത്യസ്തമായ മാര്‍ക്കറ്റിങ്ങും ഡിസ്ട്രിബൂഷന്‍ രീതിയും ഉപയോഗപ്പെടുത്തി ഒടിടി പ്ലാറ്റുഫോമുകളിലൂടെ സിനിമ നിര്‍മ്മാതാക്കള്‍ക്കു പരമാവധി ലാഭം നേടിക്കൊടുക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫിലിമയന്‍ ഇന്ത്യയുടെ സാരഥികള്‍ മലയാളികളായ ജിജോ ഉതുപ്പ്, വിനോദ് വിജയന്‍ എന്നിവരാണ്. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Post Your Comments Here ( Click here for malayalam )
Press Esc to close