മനീഷ് കുറുപ്പിന്റെ ‘വെള്ളരിക്കാപ്പട്ടണം’ ഏപ്രില്‍ 8 ന് തിയേറ്ററുകളിലെത്തും

മനീഷ് കുറുപ്പിന്റെ ‘വെള്ളരിക്കാപ്പട്ടണം’ ഏപ്രില്‍ 8 ന് തിയേറ്ററുകളിലെത്തും

സംവിധായകന്‍ മനീഷ് കുറുപ്പ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ‘വെള്ളരിക്കാപ്പട്ടണം’ ഏപ്രില്‍ 8 ന് തിയേറ്ററില്‍ റിലീസ് ചെയ്യും.

പുതുമയുള്ള പ്രമേയവുമായി കുടുംബ സദസ്സുകളിലേക്കെത്തുന്ന ‘വെള്ളരിക്കാപ്പട്ടണം’ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്.

ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ലക്ഷക്കണക്കിന് സംഗീത ആസ്വാദകരുടെ മനം കവര്‍ന്ന പാട്ടുകളായിരുന്നു. ഇതിനിടെ ചിത്രത്തിനെതിരെയും സംവിധായകനെതിരെയും മലയാളസിനിമയിലെ ഒരു പ്രബല വിഭാഗം നടത്തിയ പ്രതിരോധങ്ങളെ അതിജീവിച്ചുകൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ചിത്രത്തിന്റെ സെന്‍സറിംഗും അനുബന്ധ പ്രവര്‍ത്തനങ്ങളും ഇതേപേരില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമയുടെ താരങ്ങളും അണിയറപ്രവര്‍ത്തകരും തടയാന്‍ ശ്രമിച്ചിരുന്നു. സംവിധായകനെതിരെ ഭീഷണിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ സത്യസന്ധമായി തന്റെ സിനിമയുമായി മുന്നോട്ട് കുതിച്ച യുവ സംവിധായകന്‍ മനീഷ് കുറുപ്പിന്റെ മറ്റൊരു വിജയം കൂടി വിളിച്ചോതുന്നതാണ് ചിത്രത്തിന്റെ റിലീസ്.

സിനിമ തിയേറ്ററിലെത്തിക്കില്ലെന്ന് വെല്ലുവിളിച്ച പ്രബല വിഭാഗത്തെ അവഗണിച്ചുകൊണ്ടാണ് ‘വെള്ളരിക്കാപ്പട്ടണം’ ഏപ്രില്‍ 8 ന് തിയേറ്ററിലെത്തുന്നത്.

പണവും സ്വാധീനവും കൊണ്ട് ഒന്നും ചെയ്യാനാവില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചിത്രം വെള്ളിത്തിരയിലെത്തുന്നതോടെ വെളിപ്പെടുന്നത്.

പ്രതികാര നടപടികളെ അവഗണിച്ചു കൊണ്ട് ആദ്യം ചിത്രീകരണം ആരംഭിച്ച തന്റെ സിനിമയുമായി മനീഷ് കുറുപ്പ് ധൈര്യപൂര്‍വ്വം മുന്നോട്ട് പോയതിന്റെ ഫലമാണ് ജനങ്ങളുടെ മുന്നിലേക്ക് ഇപ്പോള്‍ സിനിമ എത്തുവാന്‍ കാരണം.

പണവും സ്വാധീനവും ഉപയോഗിച്ച് സാധാരണക്കാരന്റെ ഇഛാശക്തിയെ വിലക്കു വാങ്ങാന്‍ കഴിയില്ലെന്ന മുന്നറിയിപ്പാണ് സിനിമയുടെ റിലീസോടെ തെളിയിച്ചു തരുന്നത്.

‘വെള്ളരിക്കാപ്പട്ടണം’ മലയാള സിനിമക്ക് ഇതുവരെ പരിചിതമല്ലാത്ത ആശയമാണ് പങ്കുവെക്കാന്‍ ശ്രമിക്കുന്നത്. തീര്‍ച്ചയായും ഈ സിനിമ കാണുന്നവര്‍ അവരുടെ സ്വന്തം ജീവിതത്തിലേക്ക് ആ ആശയത്തെ പകര്‍ത്തുവാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. അത്‌കൊണ്ട് തന്നെയാണ് നമുക്ക് ഏറെ പ്രിയപ്പെട്ട മുന്‍ മന്ത്രിമാരായ ഷൈലജ ടീച്ചറും, വി എസ് സുനില്‍ കുമാറും ഈ സിനിമയുടെ ഭാഗം ആയി മാറിയത്.

ചുരുക്കം അണിയറ പ്രവര്‍ത്തകരെ മാത്രം ഏകോപിപ്പിച്ചുകൊണ്ട് മലയാളത്തില്‍ ഇന്നുവരെ പരിചിതമല്ലാത്ത ഫ്രീ പ്രൊഡക്ഷന്‍ ഷൂട്ടിംഗ് എന്ന രീതിയില്‍ ആണ് സിനിമ ചിത്രീകരിച്ചത്. സംവിധായകന്‍ മനീഷ് കുറുപ്പ് പറയുന്നു.

ഇന്നത്തെ തലമുറയുടെ അലസതയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് ഈ സിനിമ. ജീവിത വഴിയിലെ വിജയപാതകളെ തിരഞ്ഞെടുക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘വെള്ളരിക്കാപ്പട്ടണം’. പ്രണയം, സൗഹൃദം, ആത്മബന്ധങ്ങള്‍ എല്ലാം ചിത്രം ഒപ്പിയെടുത്തിട്ട് ഉണ്ട്. സ്‌നേഹാര്‍ദ്രമായ രണ്ട് പ്രണായനുഭവങ്ങള്‍ കൂടി ഈ ചിത്രം പങ്കുവയ്ക്കുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോനാണ് ചിത്രത്തിലെ നായകന്‍.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന ‘പളുങ്ക്’, ‘മാടമ്പി’, ‘ഛോട്ടാ മുംബൈ’, ‘മായാവി’, ‘ഹലോ’, ‘ഭ്രമരം’ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്.

ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ക്യാമറ- ധനപാല്‍, സംഗീതം- ശ്രീജിത്ത് ഇടവന, ഗാനരചന- കെ ജയകുമാര്‍ ഐ.എ.എസ്, മനീഷ് കുറുപ്പ്.
സംവിധാനസഹായികള്‍- വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന. മേക്കപ്പ്- ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍. സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ്- മഹാദേവന്‍, സി ജിവിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍- സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്- ബാലു പരമേശ്വര്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം- ശങ്കര്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, പിആര്‍ഒ- പിആര്‍ സുമേരന്‍.

Post Your Comments Here ( Click here for malayalam )
Press Esc to close