വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍, ടിവി തുടങ്ങിയ സ്മാര്‍ട്ട് ഉത്പനങ്ങളുടെ നിര്‍മ്മാതാക്കളായ Xiaomi (ഷവോമി) തങ്ങളുടെ സ്മാര്‍ട്ട് ടിവികളുടെ വിലയും വര്‍ധിപ്പിച്ചു.
10 Mi ടിവി ഉള്‍പ്പെടെ വിവിധ സ്മാര്‍ട്ട് ടിവികളുടെ വിലയാണ് ഇന്ത്യയില്‍ ഷവോമി വര്‍ധിപ്പിച്ചിരിക്കുന്നത്. ഷവോമി റെഡ്മി നോട്ട് 10 ഉള്‍പ്പെടെയുള്ള ഫോണുകളുടെ വില 500 രൂപ വരെ കഴിഞ്ഞമാസം വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്മാര്‍ട്ട് ടിവികളുടെയും വില വര്‍ദ്ധന. 500 രൂപ മുതല്‍ 2000 രൂപ വരെയാണ് ടിവികളുടെ വില വര്‍ധിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ആയാലനിലൂടെ വാങ്ങിയാലും സ്റ്റോറുകളില്‍ നേരിട്ട് ചെന്ന് വാങ്ങിയാലും ഈ വര്‍ധനവ് ബാധകമാണ്.