Month: January 2021

ബോംബെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് തിരൂറിലും

എംഎം കമ്മത്ത്-
തിരൂര്‍: പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ ബോംബെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 4ാമത്തെ ഷോറൂം തിരൂറില്‍ ആരംഭിക്കുന്നു. തിരൂര്‍ നടുവിലങ്ങാടിയിലെ AAK മാളിലാണ് പുതിയ ഷോറൂമിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തിരൂര്‍ ആസ്ഥാനമായി, ഇന്ത്യയിലും ഗള്‍ഫിലും വ്യാവസായിക സംരംഭങ്ങളുള്ള AAK ഗ്രൂപ്പ് ഇന്റര്‍നാഷണലുമായി ചേര്‍ന്നാണ് ബോംബെ ഗോള്‍ഡ് & ഡയമണ്ട്‌സ് പുതിയ ഷോറൂം ആരംഭിക്കുന്നത്.
ജനുവരി 21 ന് രാവിലെ 10 മണിക്കാണ് ഉത്ഘാടനം. കഴിഞ്ഞ ദിവസം AAK ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ മൊയ്തീന്‍ കുട്ടി ഹാജിയും ബോംബെ ഗോള്‍ഡ് & ഡയമണ്ട്‌സ് ചെയര്‍മാന്‍ അലവിക്കുട്ടി ഹാജിയും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു.
ബോംബെ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ തിരൂര്‍ ഷോറൂമില്‍ ഏറ്റവും പുതിയ കളക്ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവാഹാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്കു പുറമെ ഡെയിലി വെയര്‍ ആഭരണങ്ങളും ബ്രാന്‍ഡഡ് ആഭരണങ്ങളുടെ നല്ലൊരു ശൃംഖല തന്നെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അലവിക്കുട്ടി ഹാജി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് വളരെ ലളിതമായ രീതിയിലാണ് ഉത്ഘാടന ചടങ്ങുകള്‍ നടത്തുക എന്നും അദ്ദേഹം വ്യക്തമാക്കി.

Samsung Galaxy S21 സ്മാര്‍ട്‌ഫോണ്‍ ജനുവരി 14ന് എത്തും

Samsung Galaxy S21 സ്മാര്‍ട്‌ഫോണ്‍ ജനുവരി 14നു എത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. “Welcome to the Everyday Epic” എന്നാണ് Samsung Galaxy S21ന്റെ ടാഗ് ലൈന്‍. ഇത് സംബന്ധിച്ച് ഒരു ഇന്‍വിറ്റേഷന്‍ വീഡിയോയും സാംസങ് പുറത്തുവിട്ടിട്ടുണ്ട്. സാംസങിന്റെ പുതിയ ഫഌഗ് ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ series ഗാലക്‌സി എസ് 21, ഗാലക്‌സി എസ്21 പ്ലസ്, ഗാലക്‌സി എസ്21 അള്‍ട്ര എന്നീ മോഡലുകള്‍ ആയിരിക്കും എത്തുക.
പതിവ് പരിഷ്‌കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി എസ് പെന്‍ സൗകര്യം കൂടി ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ഗാലക്‌സി നോട്ട് സീരീസില്‍ മാത്രമാണ് എസ് പെന്‍ സ്‌റ്റൈലസ് ഉള്‍പ്പെടുത്തിയിരുന്നത്. ഗാലക്‌സി എസ്21 ന് 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയും പ്ലസ് മോഡലിന് 6.7 ഇഞ്ച് ഡിസ്‌പ്ലേയും ആയിരിക്കുമെന്ന സൂചനയുമുണ്ട്.
കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1300 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ്, എച്ച്ഡിആര്‍ 10 പ്ലസ് എന്നിവയും ഫോണുകളില്‍ ഉണ്ടാകുമെന്നാണ് സൂചന. ഉയര്‍ന്ന ക്യാമറ സൗകര്യങ്ങളും മികച്ച സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ സൗകര്യവും ഉള്‍പ്പെടുത്തിയാവും Samsung Galaxy S21 Ultra എത്തുക. 108 എംപി പ്രധാന ക്യാമറയുള്ള റിയര്‍ ക്യാമറ മോഡ്യൂള്‍ ആയിരിക്കും ഇതിനുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ കാത്തിരുന്ന് കാണാം.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര ചലച്ചിത്രമേള…

IFFK കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അക്കാദമി പ്രോഗ്രാം അസിസ്റ്റന്റ് നിധിന്‍ ആര്‍. വിശ്വന്‍ തയ്യാറാക്കിയ വിശദീകരണ കുറിപ്പ് ശ്രദ്ധേയമാകുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പത്രസമ്മേളനം നടത്തിയിട്ടും, സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.പി ഐ. (എം) ജില്ലാ സെക്രട്ടറി സ. ആനാവൂര്‍ നാഗപ്പന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവര്‍ വിശദീകരിച്ചിട്ടും, ഇന്ന് പത്രങ്ങളില്‍ അച്ചടിച്ച് വന്നിട്ടും, വായിച്ചിട്ടും മനസിലാവാത്തവര്‍ ഇതൊന്ന് വായിച്ചു നോക്കണം…

2021 ജനുവരി 1 നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, ഐ.എഫ്.എഫ്.കെയുടെ 25ആം പതിപ്പ് എങ്ങനെ നടത്തുമെന്ന് അറിയിക്കുന്നത്.
*ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 5 വരെ, നാല് വേദികള്‍
* ഉദ്ഘാടനം തിരുവനന്തപുരത്ത്
* ആകെ 6000 ഡെലിഗേറ്റുകള്‍ (ഒരിടത്ത് പരമാവധി 1500)
*ഓരോ തിയറ്ററിലും പരമാവധി 200 പേര്‍ മാത്രം
*റിസര്‍വ് ചെയ്തിട്ടുള്ളവര്‍ക്ക് മാത്രം പ്രവേശനം.

എങ്ങനെ പങ്കെടുക്കാം?

* 18 വയസ്സ് തികഞ്ഞിരിക്കണം.
*മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരിക്കണം.
*മേളയില്‍ ഉടനീളം കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം.
*ഡെലിഗേറ്റുകള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് അതാത് ഇടങ്ങളില്‍ സൗകര്യം.
*അതത് മേഖലകളില്‍ നിന്നുള്ളവര്‍ക്ക് അടുത്തുള്ള വേദിയില്‍ മേളയില്‍ പങ്കെടുക്കാം.

ഇനി അക്രഡിറ്റേഷന്‍ വിവാദത്തിലേക്ക്…

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍സ് (FIAPF) രാജ്യാന്തര ചലച്ചിത്രമേളകളുടെ റെഗുലേറ്ററി ബോര്‍ഡാണ്. ഇതില്‍ അക്രഡിറ്റഡ് ആയിട്ടുള്ള മേളകളുടെ തീയതി നിശ്ചയിക്കല്‍ മുതല്‍ നടത്തിപ്പ് വരെ പ്രസ്തുത ഫെഡറേഷനാണ് നിശ്ചയിച്ച് നല്‍കുന്നത്. മേളയുടെ സ്ഥിരം വേദി മാറ്റുന്നത് അക്രഡിറ്റേഷനെ ബാധിക്കും എന്നത് വസ്തുതയാണ്. എന്നാല്‍ ഐ.എഫ്.എഫ്.കെയെ സംബന്ധിച്ചിടത്തോളം സാങ്കേതികമായി അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല.
മേളയുടെ പ്രധാന വേദി തിരുവന്തപുരം തന്നെയാണ്. ആദ്യത്തെ 5 ദിവസം തിരുവനന്തപുരത്താണ് ഫെസ്റ്റിവല്‍ നടക്കുക. മറ്റ് മൂന്നിടങ്ങളില്‍ മേള നടത്തുന്നത് FIAPFനെ അറിയിക്കാതെ രഹസ്യമായിട്ടാണെന്നും, ഇത് മേളയുടെ അക്രഡിറ്റേഷന്‍ അപകടത്തിലാക്കുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ചലച്ചിത്രമേളകളുടെ നടത്തിപ്പിനെ സംബന്ധിച്ച്, അവര്‍ക്കുള്ള പരിമിതമായ അറിവ് മൂലമാണ്.
പൂര്‍ണമായും ഫിയാപ്ഫിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചും അവരുമായുള്ള ആശയ വിനിമയം നടത്തിക്കൊണ്ടുമാണ് മേള സംഘടിപ്പിക്കുന്നത്.

സ്ഥിരംവേദി മാറ്റാനുള്ള ശ്രമമോ?

കോഴിക്കോട്ടേക്കോ കൊച്ചിയിലേക്കോ മേള പറിച്ചുനടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന പ്രചാരണം ചിലരുടെ തെറ്റിദ്ധാരണയോ ബോധപൂര്‍വമായ പ്രൊപ്പഗാന്‍ഡയോ മാത്രമാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അക്കാദമിയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് സ്ഥാപിച്ചത്. ഐ.എഫ്.എഫ്.കെ.യുടെ ആസ്ഥാനം തിരുവനന്തപുരം ആയത് കൊണ്ട് കൂടിയാണ് സത്യന്‍ സ്മാരകം തിരുവനന്തപുരത്ത് ഉയര്‍ന്നത്.
കേരളത്തിന്റെ അഭിമാനമായ ചലച്ചിത്രമേളയുടെ അക്രഡിറ്റേഷനും
അനുബന്ധ കാര്യങ്ങളെ കുറിച്ചും ഉത്തമബോധ്യം അക്കാദമിയെ നയിക്കുന്നവര്‍ക്കും മേളയുടെ സംഘാടകര്‍ക്കും ഉണ്ട്. വര്‍ഷങ്ങളായി മേള നടത്തി പരിചയമുള്ള ചലച്ചിത്ര അക്കാദമി, ഇത്തരമൊരു സാങ്കേതിക പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍, അത് കാണാതെ പോകുമെന്ന് കരുതുന്നത് തന്നെ അസംബന്ധമാണ്.
ഇവിടെ, തിരുവനന്തപുരം പ്രധാന വേദി തന്നെയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചില മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു എന്നുമാത്രം. മാത്രമല്ല തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, സ്ഥിരം വേദിയായ തിരുവനന്തപുരത്ത് തന്നെ മേള പതിവുപോലെ തുടരുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വണ്ണം വ്യക്തമാക്കിയതുമാണ്. ഫിയാപ്ഫിന്റെ അംഗീകാരം കിട്ടിയ ശേഷം മേള തിരുവനന്തപുരത്ത് മാത്രമാണ് നടത്തിയിട്ടുള്ളത്. അത് ഇിനിയും അങ്ങനെ തുടരുകയും ചെയ്യും.
ഒരു സിനിമയെടുക്കുന്നത് പോലെയോ, അത് ഫെസ്റ്റിവലില്‍ അയക്കുകയും പ്രദര്‍ശിപ്പിക്കുകയും അവാര്‍ഡ് വാങ്ങുകയും ചെയ്യുന്നതോ പോലെയോ അല്ല ഒരു മേള നടത്തുന്നത്.

ഒന്നുകില്‍ മേള നിയന്ത്രണങ്ങളോടെ നടത്തുക, അല്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുക. ഇത് മാത്രമാണ് മുന്നോട്ടുള്ള പോംവഴി. ലോകപ്രസിദ്ധമായ പല ചലച്ചിത്രമേളകളും കോവിഡ് കാരണം ഉപേക്ഷിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വളരെ ജനകീയമായ നമ്മുടെ മേളയെ അങ്ങനെയൊരു കീഴടങ്ങലിന് വിട്ടുകൊടുക്കരുതെന്ന് സാംസ്‌കാരിക വകുപ്പിനും ചലച്ചിത്ര അക്കാദമിക്കും നിര്‍ബന്ധമുണ്ട്.
സുരക്ഷിതമായി സിനിമ കാണുക എന്നതാണ് ഏതൊരു യഥാര്‍ത്ഥ സിനിമാപ്രേമിയുടെയും ആഗ്രഹം. കോവിഡിന് മുന്നില്‍ കീഴടങ്ങി ആ ആഗ്രഹം കെട്ടണഞ്ഞു പോകരുതെന്ന വാശിയുള്ളത് കൊണ്ടാണ്, സദുദ്ദേശ്യത്തോടെ ചില തീരുമാനങ്ങള്‍ സര്‍ക്കാരും അക്കാദമിയും എടുത്തിട്ടുള്ളത്. കാര്യങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കാതെയുള്ള പ്രചാരണങ്ങള്‍ ബാലിശമാണ്.

എന്തുകൊണ്ട് നാല് വേദികള്‍?

സാധാരണ മറ്റുജില്ലകളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ ഐ.എഫ്.എഫ്.കെ.യ്ക്ക് വരുന്നവര്‍, ദീര്‍ഘദൂരം യാത്ര ചെയ്ത് തിരുവനന്തപുരത്ത് എത്തിയ ശേഷം ഹോട്ടലുകളിലോ, ലോഡ്ജുകളിലോ, സുഹൃത്തുക്കളുടെ വീടുകളിലോ തങ്ങിയാണ് മേളയില്‍ പങ്കെടുക്കാറുള്ളത്. ഈ ദീര്‍ഘദൂര യാത്രയും മറ്റൊരിടത്തെ താമസവും ഇത്തവണ സുരക്ഷിതമല്ല, പ്രായോഗികവുമല്ല.
കഴിഞ്ഞ ഐ.എഫ്.എഫ്.കെ.ക്ക് 13,000 ത്തോളം പാസുകളാണ് ഇഷ്യു ചെയ്തത്. അതിന് മുന്‍പ് 14,000ലധികം പാസുകള്‍ നല്‍കിയിരുന്നു. തിയറ്ററുകളിലുള്ള ഇരിപ്പിടങ്ങളുടെ ലഭ്യത അനുസരിച്ചാണ് പാസുകളുടെ എണ്ണം നിശ്ചയിച്ചിരുന്നത്. നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഇങ്ങനെ സീറ്റിങ് കപ്പാസിറ്റി നോക്കി പാസ് നല്‍കാന്‍ നിര്‍വാഹമില്ല. നിലത്തിരിക്കാനും കഴിയില്ല, അടുത്തിരിക്കാനും കഴിയില്ല.
അതിനാലാണ് ആകെ പാസുകളുടെ എണ്ണവും ഓരോ തിയറ്ററുകളിലും പ്രവേശിപ്പിക്കുന്ന ഡെലിഗേറ്റുകളുടെ എണ്ണവും വെട്ടിക്കുറച്ചത്. സാമൂഹിക അകലം ഉറപ്പുവരുത്തി എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ ക്രമീകരണങ്ങള്‍.
മഹാമാരി നിലനില്‍ക്കുന്ന ഈ കാലത്തും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കെല്ലാം സിനിമ കാണാന്‍ അവസരം നല്‍കുന്നതിന് വേണ്ടിയാണ് ചലച്ചിത്ര അക്കാദമി ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. ഒരു സ്ഥലത്ത് മേള സംഘടിപ്പിക്കുന്നതിന് പകരം, നാലിടത്ത് മേള സംഘടിപ്പിക്കുക, ഒപ്പം എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുക എന്ന ദൗത്യമാണ് സാംസ്‌കാരിക വകുപ്പ് അക്കാദമിക്ക് നല്‍കിയിരിക്കുന്നത്.
ഇതാണ് നിതിന്‍ ആര്‍ വിശ്വന്റെ ഫേസ്ബുക് പോസ്റ്റ്.

ബുര്‍ജ് ഖലീഫയുടെ വാളില്‍ മലയാളിയായ ജുമാനാ ഖാന്

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രശസ്തരായ പലരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ നിന്ന് ഷാരുഖ് ഖാന്റെ ചിത്രമാണ് അവസാനമായി ബുര്‍ജ് ഖലീഫയുടെ വാളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇപ്പോള്‍ ഇതാ ഒരു മലയാളിയുടെ ചിത്രം ഒരു മലയാളിയുടെ ചിത്രം കൂടി ഇവിടെ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ദുബായിലെ പ്രമുഖ ഇന്‍ഫ്‌ലുന്‍സറും, പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന, ഒമര്‍ ലുലുവിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഇരിക്കുന്ന ‘പെഹ്‌ലാ പ്യാര്‍’ എന്ന ഹിന്ദി ആല്‍ബത്തിലെ നായിക കൂടിയായ ജുമാന ഖാന്റെ ചിത്രമാണ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്.! ആദ്യമായാണ് ഒരു മലയാളിയുടെ ചിത്രം ഇവിടെ വരുന്നത്.

ജനുവരി രണ്ടാം വാരത്തില്‍ ‘പെഹ്‌ലാ പ്യാര്‍’ റിലീസ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ബോളിവുഡിലെ പുതിയ സെന്‍സേഷന്‍, T-Series ന്റെ ‘Vaaste’ എന്ന ആല്‍ബത്തില്‍ പാടിയ നിഖില്‍ ഡിസൂസ്സയാണ് പാടിയിരിക്കുന്നത്. ജുമാനയുടെ ഭര്‍ത്താവ് കൂടിയായ അജ്മല്‍ ഖാനാണ് ആല്‍ബത്തിലെ നായകനായി അഭിനയിക്കുന്നത്. വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് ആണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടര്‍ വിശാഖ് പി.വി ആണ് ‘പെഹ്‌ലാ പ്യാറി’ന്റെയും കാസ്റ്റിംഗ് നിര്‍വ്വഹണം. മുന്‍പ് വിശാഖ് അവതരിപ്പിച്ച പ്രിയ വാര്യര്‍ക്കും, ഇപ്പോള്‍ ജുമാന ഖാന് ലഭിച്ചതിനു സമാനമായ ഒരു അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്‌

ബൈക്ക് പ്രേമം; ഉണ്ണി മുകുന്ദന്‍ 23 ലക്ഷത്തിന്റെ ഡ്യൂക്കാട്ടി സ്വന്തമാക്കി

എംഎം കമ്മത്ത്-
കൊച്ചി:
ബൈക്കുകളോടും ബുള്ളറ്റുകളോടുമുള്ള പ്രേമം ഉണ്ണി മുകുന്ദനെ 23 ലക്ഷത്തിന്റെ ഡ്യൂക്കാട്ടിയിലെത്തിച്ചു. എല്ലാക്കാലത്തും തന്നെ മോഹിപ്പിച്ചിട്ടുള്ളതു ടൂവീലറുകളാണെന്നും ബൈക്ക് റൈഡുകള്‍ താന്‍ വളരെയധികം ആസ്വദിക്കാറുണ്ടെന്നും ഹീറോ ഹോണ്ട CD 100 മുതല്‍ താന്‍ ആദ്യമായി സ്വന്തമാക്കിയ പള്‍സറിന്റെ ഓര്‍മകളുമൊക്കെ മുമ്പും ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജി ടി, ബജാജ് പള്‍സര്‍, ക്ലാസിക് ഡെസേര്‍ട്ട് സ്‌റ്റോം, ജാവ പരേക്ക് തുടങ്ങിയ മോഡലുകളെല്ലാം താരം സ്വന്തമാക്കായിട്ടുമുണ്ട്. എന്നാല്‍, ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത് 23 ലക്ഷത്തിന്റെ ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് ഡ്യൂക്കാട്ടി പാനിഗാലെ വി2 ആണ്. ഈ പുതിയ സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയ വിവരം ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്നും താരം വ്യക്തമാക്കി.
ബൈക്ക് പ്രേമം തനിക്കു വേണ്ടി വാങ്ങുന്ന കാര്യത്തില്‍ മാത്രമല്ല തന്റെ പ്രിയപ്പെട്ടവര്‍ക്ക് വാങ്ങിച്ചു കൊടുക്കുന്നതിനും ഉണ്ണി ശ്രമിക്കാറുണ്ട്. ഈ ഓണത്തിന് തന്റെ ജിം മാസ്റ്റര്‍ക്ക് യമഹയുടെ R15 V3 എന്ന ബൈക്കാണ് ഉണ്ണി ഓണസമ്മാനമായി നല്‍കിയത്.

SENIOR CITIZENS CARE & SUPPORT – Helpline : 23 തസ്തികകളില്‍ കരാര്‍ നിയമനം

തിരു: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന National Helpline സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി 23 തസ്തികകളില്‍ കരാര്‍ നിയമനത്തിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു.
Programme Manager, Field Response Leader, Field Response Officer, Team Leader, Call Officer, Quality Leader, IT Leader, Officer (Admin / Finance) എന്നീ തസ്തികകളിലാണ് കരാര്‍ നിയമനം.
അപേക്ഷകള്‍ ഓണ്‍ലൈനായി swd.kerala.gov.in എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ www.cmdkerala.net എന്ന വെബ്‌സൈറ്റ് മുഖേന സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ 15 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2306040 എന്ന നമ്പറില്‍ വിളിക്കുക.