Month: January 2021

‘മരട് 357’ ഫെബ്രുവരി 19ന് തീയേറ്ററുകളിലെത്തും

എംഎം കമ്മത്ത്-
കൊച്ചി: അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ന്റെ റിലീസ് തീയ്യതി പുറത്ത് വിട്ടു. 

സംസ്ഥാനത്തെ തീയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലും തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി 19ന് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. 

മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍, ജയകൃഷ്ണന്‍, ബഷീര്‍, പടന്നയില്‍, മുഹമ്മദ് ഫൈസല്‍, കൃഷ്ണ, മന്‍രാജ്, അനില്‍ പ്രഭാകര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍,  സരയൂ, ശോഭ സിംഗ് തുടങ്ങി മലയാളത്തിലെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. 

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മരട് ഫ്‌ളാറ്റ് പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് 357ഓളം കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട യഥാര്‍ത്ഥ സംഭവമാണ്’മരട് 357’പറയുന്നത്.

‘ആടുപുലിയാട്ടം’, ‘പട്ടാഭിരാമന്‍’ തുടങ്ങിയ നിരവധി സിനിമകള്‍ ഒരുക്കിയ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിനേശ് പള്ളത്താണ് തിരക്കഥയൊരുക്കുന്നത്. എഡിറ്റിങ്- വി.ടി. ശ്രീജിത്ത്. നൃത്തസംവിധാനം- ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ്.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്. വാര്‍ത്ത പ്രചരണം- സുനിത സുനില്‍.

 

വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്നു

ചെന്നൈ: ജനുവരി 13 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചോര്‍ന്നു. ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ഈ വിവരം പങ്കുവച്ചത്.
‘മാസ്റ്റര്‍ നിങ്ങളിലേക്ക് എത്തിക്കുന്നത് ഒന്നര വര്‍ഷത്തെ കഷ്ടപ്പാടിനൊടുവിലാണ്. പ്രേക്ഷകര്‍ തീയേറ്ററില്‍ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. സിനിമയില്‍ നിന്ന് ചോര്‍ന്ന ദൃശ്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അത് മറ്റുള്ളവരുമായി പങ്കിടരുതെന്ന് അപേക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി, ഇനി ഒരു ദിവസം കൂടി കാത്തിരുന്നാല്‍ മതി’ ലോകേഷ് കനകരാജ് കുറിച്ചു.

സിനിമ തിയേറ്ററുകളുടെ ഓപ്പണ്‍ തന്നെ ‘മാസ്റ്റര്‍’ എന്ന വിജയ് ചിത്രത്തിലൂടെയാണ്. ഇതിനെച്ചൊല്ലി നിരവധി വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും മാസ്റ്റര്‍ നാളെ തിയേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ചോര്‍ന്നത്. സമൂഹമാദ്ധ്യമങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം വിതരണക്കാര്‍ക്കായി ഒരു ഷോ നടത്തിയിരുന്നു. ഇവിടെ നിന്നാകാം ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നതെന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വിതരണ കമ്പനിയിലെ ജീവനക്കാരനെതിരെ നിര്‍മ്മാണ കമ്പനി പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

വീഡിയോ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് പകരം ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ block@piracy.com എന്ന ഇ-മേയ്‌ലിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 150 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ മാസ്റ്ററില്‍ വിജയ് സേതുപതി, മാളവിക മോഹന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
ഒമ്പത് മാസത്തെ കോവിഡ് ലോക്ക്ഡൗണിന് ശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമാകുമ്പോഴുള്ള എതിരില്ലാതെ ആദ്യത്തെ മാസ് റിലീസ് ചിത്രമാണ് ‘മാസ്റ്റര്‍’.

16 ഫ്രെയിംസ് മോഷന്‍ പിക്‌ചേഴ്‌സ് തുടക്കം കുറിച്ചു

കൊച്ചി: 16 ഫ്രെയിംസ് മോഷന്‍ പിക്‌ചേഴ്‌സ് 01.01.21, 01.21 എന്ന മാജിക്കല്‍ ഡേറ്റില്‍ തുടക്കം കുറിച്ചു. ദുബായിലും കേരളിത്തിലും നിന്നുമായി പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയുടെ സാരഥി ജിഷ്ണു ലക്ഷ്മണ്‍ ആണ്.
ദക്ഷിണേന്ത്യയിലെ പ്രമുഖ വി.എഫ്.എക്‌സ് കമ്പനികളിലൊന്നായ ഡിജിറ്റല്‍ ടര്‍ബോ മീഡിയയിലെ പി ആര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, കേരളത്തിലെ പ്രമുഖ ഫിലിം പോസ്റ്റ് പ്രൊഡക്ഷന്‍ സ്ഥാപനങ്ങളായ ചലച്ചിത്രം സ്റ്റുഡിയോയുടെ മാനേജിംഗ് പാര്‍ട്ണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജേണലിസം ബിരുദധാരിയായ ജിഷ്ണു ടെലിവിഷന്‍ രംഗത്താണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പത്തുവര്‍ഷം നീണ്ടു നിന്ന ഔദ്യോഗിക ജീവിതത്തിനിടയില്‍ നിരവധി മള്‍ട്ടിലാംഗ്വേജ് പ്രോഗ്രാമുകളിലും മുംബൈ, ഹൈദരാബാദ് ആസ്ഥാനമായുള്ള ടിവി പ്രൊഡക്ഷനുകളായ ബിഗ് ബോസ്, മലയാളി ഹൗസ് തുടങ്ങിയ റിയാലിറ്റി ഷൊകളിലും സാങ്കല്‍പ്പിക പ്രോഗ്രാമുകളിലും പ്രവര്‍ത്തി പ്രവര്‍ത്തിക്കുകയുണ്ടായി. ഇന്ത്യയിലെ പ്രമുഖ മാധ്യമ കമ്പനിയായ സണ്‍ ടിവി നെറ്റ്‌വര്‍ക്കിലെ മുന്‍ പ്രോഗ്രാം ഡിസൈനര്‍ കൂടിയാണ് ജിഷ്ണു.
ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തില്‍ ഏതാനും സിനിമകളില്‍ സഹകരിച്ചിട്ടുള്ള ജിഷ്ണുവിന്റെ ആഗ്രഹമാണ് സ്വന്തമായി ഒരു സിനിമാ നിര്‍മ്മാണ കമ്പനി. അത് ഇപ്പോള്‍ സഫലമാകുകയാണ്.

കലാകാരന്മാര്‍ക്ക് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കൈത്താങ്ങ്…..

തിരു: കൊറോണ മഹാമാരി മൂലം ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവരും കുറഞ്ഞത് അഞ്ച് വര്‍ഷക്കാലമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരും, കേരളത്തില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവര്‍ക്കുമാണ് ഈ പദ്ധതി വഴിയുള്ള ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ടാവുക. സര്‍ക്കാര്‍/ പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നോ, പ്രതിമാസ പ്രതിഫലമോ, ശമ്പളമോ, പെന്‍ഷനോ ലഭിക്കുന്നവരും സര്‍ക്കാരിന്റെ കോവിഡ് ധനസഹായ പദ്ധതിയിലൂടെ ധനസഹായം ലഭ്യമായവരും ഈ സഹായത്തിന് അര്‍ഹരായിരിക്കില്ല. കോവിഡ് ധനസഹായത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിന്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
http://www.keralaculture.org/covid_relief_scheme എന്ന ലിങ്ക്‌ സന്ദര്‍ശിക്കുക.

Registration Link: http://www.keralaculture.org/covid-relief-registration
ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുമ്പോള്‍ നേരിടുന്ന സംശയ നിവാരണത്തിനായി അക്കാദമികളില്‍ ബന്ധപ്പെടേണ്ട നമ്പര്‍:

ബന്ധപ്പെടേണ്ട സമയം 10.00 am – 5.00 pm
കേരള സാഹിത്യ അക്കാദമി
9447134149, 0487-2331069

കേരള ലളിതകലാ അക്കാദമി
9207744103, 0487-2333773

കേരള സംഗീത നാടക അക്കാദമി
9447092134, 0487-2332134

കേരള ഫോക്‌ ലോര്‍ അക്കാദമി
9446547988, 7560900738

കേരള ചലച്ചിത്ര അക്കാദമി
8289862049

ഓണ്‍ലൈന്‍ വായ്പ് തട്ടിപ്പ്; 113 ആപ്പുകള്‍ ഗൂഗിളില്‍ നിന്നും നീക്കം ചെയ്യും

മുംബൈ: ഓണ്‍ലൈന്‍ ആയും മൊബൈല്‍ ആപ്പ് വഴിയും വായ്പ വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ് നടത്തിയ 113 ആപ്പുകള്‍ ഗൂഗിളില്‍ നിന്നും നീക്കം ചെയ്യും.
ഓണ്‍ലൈന്‍ ആയി വായ്പ നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പുകള്‍ നടത്തിയതായി ഇതു വരെ 50 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 113 ആപ്പുകള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പോലീസ് ഗൂഗിള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ചില ആപ്പുകള്‍ ഇതിനകം പ്ലേസ്‌റ്റോര്‍ നീക്കം ചെയ്തുകഴിഞ്ഞു. ഹൈദരാബാദ്, സൈബരാബാദ്, വാറങ്കല്‍, രാജകൊണ്ട എന്നിവിടങ്ങളിലുള്ള പോലീസ് സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രം ‘പെന്‍ഡുലം’ നാളെ ആരംഭിക്കും

എംഎം കമ്മത്ത്-
തൃശ്ശൂര്‍: ലൈറ്റ്‌സ് ഓണ്‍ സിനിമാസിന്റെയും ഇവാന്‍ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റേയും സഹകരണത്തോടെ ബിജു അലക്‌സ്, ജീന്‍, ഡാനിഷ് കെ എ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘പെന്‍ഡുലം’ എന്ന സിനിമയുടെ ചിത്രീകരണം നാളെ തൃശൂരില്‍ ആരംഭിക്കും. റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പെന്‍ഡുലം’.

ടൈം ട്രാവല്‍ ജോണറിലുള്ള മലയാളത്തിലെ ആദ്യ ചിത്രമായിരിക്കും ‘പെന്‍ഡുലം’.
ചിത്രത്തില്‍ വിജയ്ബാബു, പ്രകാശ് ബാരെ, ഇന്ദ്രന്‍സ്, അനുമോള്‍, മിഥുന്‍ രമേശ്, ഷോബി തിലകന്‍, നീന കുറുപ്പ്, ദേവകി രാജേന്ദ്രന്‍, ബിജു സോപാനം, ബിനോജ് വര്‍ഗീസ് എന്നിവര്‍ പെന്‍ഡുലത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

ഛായാഗ്രഹണം- അരുണ്‍ ദാമോദരന്‍, എഡിറ്റിംഗ്- സൂരജ് ഇ എസ്, സംഗീതം- ജീന്‍, ക്രീയേടിവ് ഡയറക്ടര്‍- ജിതിന്‍ എസ് ബാബു, അസോസിയേറ്റ് ഡയറക്റ്റര്‍- അബ്രു സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബ് ജോര്‍ജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഖില്‍ എറക്കില്‍, കല- ദുന്ദു രഞ്ജീവ് രാധ, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, സ്റ്റീല്‍സ്- വിഷ്ണു എസ് രാജന്‍, ഡിസൈന്‍- മ മി ജോ, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

 

‘സിനിമ’ പ്രീബുക്കിങ് ആരംഭിച്ചു

കൊച്ചി: ഡേയ്‌ലി സ്‌കില്‍സിന്റെ ബാനറില്‍, പിങ്ക് വിഷ്വല്‍ സ്‌പേസിന്റെയും, E=MC2 ന്റെയും സഹകരണത്തോടെ, സുബിലാല്‍. K നിര്‍മ്മിച്ച് അനില്‍ ചിത്രു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മ്യൂസിക്കല്‍ മിനി മൂവി ‘സിനിമ’ പ്രദര്‍ശനത്തിനൊരുങ്ങുന്നു.
കോവിഡ് കാലത്തു അടഞ്ഞു കിടന്നിരുന്ന നോര്‍ത്ത് പറവൂര്‍ ഷഫാസ് തിയേറ്ററിനുള്ളിലാണ് 24 മിനിറ്റുള്ള ഈ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
ഒരു കൂട്ടം സിനിമ മോഹികളുടെ സിനിമ ചിത്രീകരണവും, നിഗൂഢമായ ഒരു ബംഗ്ലാവിനെ ചുറ്റിപറ്റിയുള്ള കഥകളുമാണ് സംഗീതത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള ‘സിനിമ’യുടെ ഇതിവൃത്തം.
ക്യാമറ- അനീഷ് ബാബു അബ്ബാസ്, എഡിറ്റര്‍- ജോവിന്‍ ജോണ്‍, സംഗീതം- രാകേഷ് കേശവന്‍, ആര്‍ട്ട്- ശ്രീകുമാര്‍ കരീകോട്, സൗണ്ട് ഡിസൈനര്‍- കരുണ്‍ പ്രസാദ്, മേക്കപ്പ്- രതീഷ് കൃഷ്ണ.
ഒരു കൂട്ടം പുതുമുഖങ്ങളോടൊപ്പം ഇതിലെ എല്ലാ ടെക്‌നിഷ്യന്മാരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.

പ്രേക്ഷകര്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി ‘സിനിമ’യുടെ പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു. ജനുവരി പത്താം തിയതി Limelight OTT ആപ്പ് വഴിയാണ് റിലീസ്. ലോകത്തെവിടെയും ഈ സിനിമ കാണാം. ടിക്കറ്റ് വില 50 രൂപ യാണ്.
ഒന്നില്‍ കൂടുതല്‍ ടിക്കെറ്റുകള്‍ എടുക്കുന്നവര്‍ക്ക് ടിക്കറ്റിന്റെ എണ്ണം അനുസരിച്ചുള്ള username & password മെയിലില്‍ ലഭിക്കുന്നതാണ്.
പ്രീബുക്കിംഗ് ലിങ്ക് http://bit.ly/3njTMtA

Limelight ഡൗണ്‍ലോഡ് ലിങ്ക് : https://play.google.com/store/apps/details?id=com.app.limelightmediaapp

കേരളത്തില്‍ സിനിമ തീയറ്ററുകള്‍ തുറക്കില്ല: ഫിലിം ചേംബര്‍

കൊച്ചി: തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കണമെന്നും വൈദ്യുതി ബില്ലില്‍ ഇളവ് അനുവദിക്കണമെന്നും പ്രദര്‍ശന സമയം മാറ്റണമെന്നുമാണ് ഫിലിം ചേംബറിന്റെ നിലപാട്. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റര്‍ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇളവുകള്‍ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേമ്പര്‍ രംഗത്തെത്തിയിരുന്നു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ നിവേദനത്തില്‍ തീരുമാനം ഉണ്ടാകാത്തതിനാലാണ് തീയേറ്ററുകള്‍ തുറക്കാനാകില്ലെന്ന തീരുമാനം കൈകൊണ്ടതെന്നും ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

ദുരന്തങ്ങളില്‍ കൈതാങ്ങ്; സര്‍ക്കാരിന്റെ പലിശരഹിത വായ്പാ പദ്ധതി

എംഎം കമ്മത്ത്-
തിരു: പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെ നേരിട്ടവര്‍ക്ക് കൈതാങ്ങായി സാമ്പത്തിക സഹായം നല്‍കുന്നതിനായി പ്രത്യേക പലിശ രഹിത പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചു.
റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍.കെ.എല്‍.എസ്) എന്ന പേരിലാണ് പലിശ രഹിത പദ്ധതി. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ആണ് ഇത്തരമൊരു പദ്ധതി എന്നാണ് സൂചന.
ഓരോ ദുരന്തവും സാധാരണക്കാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പ്രകൃതി ദുരന്തങ്ങളിലൂടെ സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും ദുരിതവും കുറക്കുകയാണ് റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2018 ലെ മഹാപ്രളയത്തിന് ശേഷമാണ് കേരള സര്‍ക്കാര്‍ കുടുംബശ്രീ വഴി ഇത്തരമൊരു ആശയം നടപ്പാക്കിയത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്കുകള്‍ പലിശ രഹിത വായ്പ നല്‍കുന്നതാണ് ഈ പദ്ധതി.
വായ്പാ തുക തിരിച്ചടക്കണം. 2018 ലെ പ്രളയ സമയത്ത് എല്ലാ ബാങ്കുകളും 9 ശതമാനം പലിശക്ക് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വായ്പ നല്‍കാന്‍ തയാറായി. ഈ 9 ശതമാനം പലിശ പൂര്‍ണമായും സര്‍ക്കാര്‍ വഹിച്ചു കൊണ്ടാണ് വായ്പാ പദ്ധതി നടപ്പാക്കിയത്. ഇങ്ങനെ 2,02,789 പേര്‍ക്ക് 1794. 02 കോടി രൂപയാണ് റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പ്രകാരം പലിശ രഹിത വായ്പയായി വിതരണം ചെയ്തത്. ഈ സ്‌കീമിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പലിശ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കുകയും ചെയ്തു.
കോവിഡ് രൂക്ഷമായ ലോക്ഡൗണ്‍ സമയത്ത് 23,98,130 കുടുംബശ്രീ അംഗങ്ങള്‍ക്ക് 1906.71 കോടി രൂപയുടെ പലിശരഹിത വായ്പയാണ് നല്‍കിയിട്ടുണ്ട്.
കുടുംബ ശ്രീ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് കൂട്ടായ്മയില്‍ അംഗമായും ലോണ്‍ എടുക്കാന്‍ സാധിക്കും എന്നതും നിരവധി പേര്‍ക്ക് സഹായകരമായി.

 

ഫഹദിന്റെ ‘പാച്ചുവും അദ്ഭുതവിളക്കും’ സംവിധാനം അഖില്‍ സത്യന്‍

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകന്‍ അഖില്‍ സത്യന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്‍. ‘പാച്ചുവും അദ്ഭുതവിളക്കും’ എന്നാണ് ചിത്രത്തിന്റെ പേര് ഇട്ടിരിക്കുന്നത്.
ഏപ്രിലില്‍ തുടങ്ങുന്ന സിനിമയുടെ ഷൂട്ടിങ്ങ് എറണാകുളത്തും ഗോവയിലുമായാണ് നടക്കുക. സിനിമയിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
സേതു മണ്ണാര്‍ക്കാടാണു ‘പാച്ചുവും അദ്ഭുതവിളക്കും’ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതം.
ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ഇരട്ട സഹോദരനായ അനൂപ് സത്യന്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ ഹിറ്റായിരുന്നു. ഇതോടെ സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സ്വതന്ത്ര സംവിധായകനായുകയാണ്. അഖില്‍ സത്യന്‍, സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കൂടാതെ അഖിലില്‍ സംവിിധാനം ചെയ്ത ഡോക്യുമെന്ററികള്‍ രാജ്യാന്തര ബഹുമതികള്‍ നേടിയിട്ടുണ്ട്.
ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ര്‍ രാജീവനും, കോസ്റ്റ്യും- ഉത്തര മേനോന്‍, സിങ്ക് സൗണ്ട് & ഡിസൈന്‍- അനില്‍ രാധാകൃഷ്ണന്‍, സൗണ്ട് മിക്‌സ്- സിനോയ് ജോസഫ്, പ്രൊഡക്ഷന്‍ കോണ്‍ട്രോളര്‍- ബിജു തോമസ്, മേക്കപ്പ്- പാണ്ട്യന്‍, സ്റ്റീല്‍സ്- മോമി, ഗാധരചന- മനു മന്‍ജിത്, അസ്സോസിയേറ്റ് ഡയറക്ടര്‍സ്- അരുണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, റിലീസ്- കലാസംഘം, പോസ്റ്റര്‍ ആര്‍ട്ട്- അഭിലാഷ് നാരായണന്‍, പോസ്റ്റര്‍ ഡിസൈന്‍- ജസീന്ത എം വി.