ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രശസ്തരായ പലരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ നിന്ന് ഷാരുഖ് ഖാന്റെ ചിത്രമാണ് അവസാനമായി ബുര്‍ജ് ഖലീഫയുടെ വാളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇപ്പോള്‍ ഇതാ ഒരു മലയാളിയുടെ ചിത്രം ഒരു മലയാളിയുടെ ചിത്രം കൂടി ഇവിടെ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ദുബായിലെ പ്രമുഖ ഇന്‍ഫ്‌ലുന്‍സറും, പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന, ഒമര്‍ ലുലുവിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഇരിക്കുന്ന ‘പെഹ്‌ലാ പ്യാര്‍’ എന്ന ഹിന്ദി ആല്‍ബത്തിലെ നായിക കൂടിയായ ജുമാന ഖാന്റെ ചിത്രമാണ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്.! ആദ്യമായാണ് ഒരു മലയാളിയുടെ ചിത്രം ഇവിടെ വരുന്നത്.
ജനുവരി രണ്ടാം വാരത്തില്‍ ‘പെഹ്‌ലാ പ്യാര്‍’ റിലീസ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ബോളിവുഡിലെ പുതിയ സെന്‍സേഷന്‍, T-Series ന്റെ ‘Vaaste’ എന്ന ആല്‍ബത്തില്‍ പാടിയ നിഖില്‍ ഡിസൂസ്സയാണ് പാടിയിരിക്കുന്നത്. ജുമാനയുടെ ഭര്‍ത്താവ് കൂടിയായ അജ്മല്‍ ഖാനാണ് ആല്‍ബത്തിലെ നായകനായി അഭിനയിക്കുന്നത്. വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് ആണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടര്‍ വിശാഖ് പി.വി ആണ് ‘പെഹ്‌ലാ പ്യാറി’ന്റെയും കാസ്റ്റിംഗ് നിര്‍വ്വഹണം. മുന്‍പ് വിശാഖ് അവതരിപ്പിച്ച പ്രിയ വാര്യര്‍ക്കും, ഇപ്പോള്‍ ജുമാന ഖാന് ലഭിച്ചതിനു സമാനമായ ഒരു അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്