ബൈക്ക് പ്രേമം; ഉണ്ണി മുകുന്ദന്‍ 23 ലക്ഷത്തിന്റെ ഡ്യൂക്കാട്ടി സ്വന്തമാക്കി

ബൈക്ക് പ്രേമം; ഉണ്ണി മുകുന്ദന്‍ 23 ലക്ഷത്തിന്റെ ഡ്യൂക്കാട്ടി സ്വന്തമാക്കി

എംഎം കമ്മത്ത്-
കൊച്ചി:
ബൈക്കുകളോടും ബുള്ളറ്റുകളോടുമുള്ള പ്രേമം ഉണ്ണി മുകുന്ദനെ 23 ലക്ഷത്തിന്റെ ഡ്യൂക്കാട്ടിയിലെത്തിച്ചു. എല്ലാക്കാലത്തും തന്നെ മോഹിപ്പിച്ചിട്ടുള്ളതു ടൂവീലറുകളാണെന്നും ബൈക്ക് റൈഡുകള്‍ താന്‍ വളരെയധികം ആസ്വദിക്കാറുണ്ടെന്നും ഹീറോ ഹോണ്ട CD 100 മുതല്‍ താന്‍ ആദ്യമായി സ്വന്തമാക്കിയ പള്‍സറിന്റെ ഓര്‍മകളുമൊക്കെ മുമ്പും ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജി ടി, ബജാജ് പള്‍സര്‍, ക്ലാസിക് ഡെസേര്‍ട്ട് സ്‌റ്റോം, ജാവ പരേക്ക് തുടങ്ങിയ മോഡലുകളെല്ലാം താരം സ്വന്തമാക്കായിട്ടുമുണ്ട്. എന്നാല്‍, ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത് 23 ലക്ഷത്തിന്റെ ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് ഡ്യൂക്കാട്ടി പാനിഗാലെ വി2 ആണ്. ഈ പുതിയ സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയ വിവരം ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്നും താരം വ്യക്തമാക്കി.
ബൈക്ക് പ്രേമം തനിക്കു വേണ്ടി വാങ്ങുന്ന കാര്യത്തില്‍ മാത്രമല്ല തന്റെ പ്രിയപ്പെട്ടവര്‍ക്ക് വാങ്ങിച്ചു കൊടുക്കുന്നതിനും ഉണ്ണി ശ്രമിക്കാറുണ്ട്. ഈ ഓണത്തിന് തന്റെ ജിം മാസ്റ്റര്‍ക്ക് യമഹയുടെ R15 V3 എന്ന ബൈക്കാണ് ഉണ്ണി ഓണസമ്മാനമായി നല്‍കിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES