സിനിമ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം

സിനിമ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം

ന്യൂഡല്‍ഹി: രാജ്യത്തെ സിനിമ തിയറ്ററുകളില്‍ 100ശതമാനം സീറ്റുകളിലും ആളെ പ്രവേശിപ്പിക്കാമെന്ന മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സാഹചര്യമനുസരിച് നിയന്ത്രണങ്ങള്‍ ആവാമെന്ന മുഖവുരയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം വാര്‍ത്താ വിതരണ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 15 മുതലാണ് രാജ്യത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ സിനിമ ഹാളുകളില്‍ 50 ശതമാനം കാണികളെ മാത്രമാണ് അനുവദിച്ചിരുന്നത്. പൊങ്കല്‍ റിലീസുകളുടെ സമയത്ത് തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും കേന്ദ്രം ഇടപെട്ട് തടയുകയായിരുന്നു.
ഇപ്പോള്‍ 100ശതമാനം പ്രവേശനം അനുവദിച്ചു കൊണ്ട് കേന്ദ്രം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്…

* കണ്ടെയ്ന്‍മെന്റ്ന്റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല.

* തിയറ്റര്‍ പരിസരത്ത് കാണികള്‍ കൂട്ടം കൂടാന്‍ പാടില്ല. ശാരീരിക അകലം പാലിക്കണം.

* മാസ്‌ക് നിര്‍ബന്ധം.

* തിയറ്റര്‍ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം.

* കാണികളെയും തിയറ്റര്‍ ജീവനക്കാരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കണം. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയറ്ററിലേക്ക് പ്രവേശിപ്പിക്കാവൂ.

* പ്രദര്‍ശനം കഴിഞ്ഞാല്‍, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കുക.

 

Post Your Comments Here ( Click here for malayalam )
Press Esc to close