ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയില്‍

ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയില്‍

ബംഗളൂരു: ലോകത്തെ പ്രമുഖ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയില്‍ ആര്‍ഡി യൂണിറ്റും നിര്‍മ്മാണ പ്ലാന്റും ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി ബംഗളൂരുവില്‍ പുതിയ കമ്പനി ഓഫീസും രജിസ്റ്റര്‍ ചെയ്തു.
ഈ വാര്‍ത്ത കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

‘ഹരിത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് കര്‍ണാടകം നേതൃത്വം നല്‍കും. ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ബെംഗളൂരു കേന്ദ്രമാക്കി ഇന്ത്യയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈലണ്‍ മസ്‌കിനെ ഞാന്‍ ഇന്ത്യയിലേക്കും കര്‍ണാടകത്തിലേക്കും സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തത്.

2021 ല്‍ കാര്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ സജീവമാകുമെന്നും മോഡല്‍ 3 സെഡാനുമായിട്ടായിരിക്കും ടെസ്ല ഇന്ത്യന്‍ വിപണിയിലെത്തുകയെന്നും ഇതിന് മുന്‍പ് സൂചനകള്‍ പുറത്തുവന്നിരുന്നു. നിരവധി ഇലക്ട്രോണിക് വാഹനപ്രേമികളാണ് ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നതിന് വേണ്ടി കാത്തിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close