മാസ്റ്ററിനെ വരവേറ്റ ജനങ്ങളോട് ഒരു വാക്ക്…

മാസ്റ്ററിനെ വരവേറ്റ ജനങ്ങളോട് ഒരു വാക്ക്…

ചെന്നൈ: കോവിഡ് ലോക്ക്ഡൗണിന് ശേഷം സിനിമ തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശന ശാലകളില്‍ ആദ്യം എത്തിയ വിജയ്‌യുടെ ‘മാസ്റ്റര്‍’ എന്ന സിനിമയ്ക്ക് ജനങ്ങള്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് വിതരണ കമ്പനിയായ ഫോര്‍ച്യൂണ്‍ സിനിമാസിന്റെ സാരഥി ഷഫീല്‍ എഴുതിയ കുറിപ്പ്…

കോവിഡ് മൂലം 300 ദിവസത്തിലേറെയായി അടഞ്ഞു കിടന്ന തീയറ്ററുകള്‍ക്ക് ഒരു ശാപമോക്ഷം പോലെയാണ് ഇളയ ദളപതി വിജയ്‌യുടെ ‘മാസ്റ്റര്‍’ റിലീസ് ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും മാസ്റ്ററിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയ തീയറ്ററുകള്‍, സിനിമാ സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് തീയേറ്റര്‍ തുറക്കാന്‍ അനുവാദം നല്‍കിയ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍, തീയറ്ററുകള്‍ തുറക്കാനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത വിവിധ സിനിമാ സംഘടനകള്‍, തീയേറ്ററുകളില്‍ സിനിമ എത്തിക്കുന്ന വിവിധ ഡിജിറ്റല്‍ ശൃംഖലകള്‍, സോഷ്യല്‍ മീഡിയയിലൂടെ ഈ സിനിമയുടെ പ്രചാരത്തിന് പിന്തുണ നല്‍കിയ പ്രൊമോട്ടര്‍മാര്‍, തീയേറ്റര്‍ മാനേജ്‌മെന്റുകളുടെ കൂടെ നിന്ന് ഈ സിനിമയുടെ വിജയത്തിനായി പ്രയത്‌നിച്ച തീയേറ്റര്‍ ജീവനക്കാര്‍, നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമ്പ് അറ്റന്റ് ചെയ്യാനെത്തിയ ഫിലിം റെപ്രസെന്ററ്റീവ്മാര്‍, ഈ കോവിഡ് കാലത്ത് വേണ്ടത്ര മുന്‍കരുതലുകളെടുത്തും കുടുംബസമേതം തീയേറ്ററിലേക്ക് ഒഴുകിയെത്തി മാസ്റ്ററിനെ സൂപ്പര്‍ഹിറ്റാക്കിയ പ്രേക്ഷകര്‍… ഓരോരുത്തര്‍ക്കും ഫോര്‍ച്യൂണ്‍ സിനിമാസിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാത്തിനുമുപരിയായി ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ നിന്ന് വലിയ ഓഫര്‍ ഉണ്ടായിട്ടും തീയേറ്ററുകളില്‍ തന്നെ സിനിമ റിലീസ് ചെയ്താല്‍ മതിയെന്ന് ഉറപ്പിച്ചു പറഞ്ഞ ഇളയ ദളപതി വിജയ്‌യോടും മാസ്റ്ററിന്റെ കേരളത്തിലെ വിതരണാവകാശം നല്‍കിയ നിര്‍മാതാവ് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ഉടമ ലളിത് കുമാറിനോടുമുള്ള നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.

രണ്ടാം വാരത്തിലും മികച്ച കളക്ഷനുമായി മുന്നേറുന്ന ‘മാസ്റ്റര്‍’നു തന്ന പിന്തുണയും പ്രോത്സാഹനവും കണക്കിലെടുത്ത് ഈ വര്‍ഷം തന്നെ ഏതാനും വമ്പന്‍ പ്രൊജക്റ്റുകള്‍ കൂടി നിങ്ങളുടെ മുന്നിലെത്തിയ്ക്കാനാണ് ഫോര്‍ച്യൂണ്‍ സിനിമാസിന്റെ തീരുമാനം. എന്നും നിങ്ങളുടെ സഹായസഹകരണങ്ങളും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്,
ഫോര്‍ച്യൂണ്‍ സിനിമാസ്

Post Your Comments Here ( Click here for malayalam )
Press Esc to close