തിരു: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുമായി ചേര്‍ന്ന് റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ വാഹന വായ്പ ലഭ്യമാക്കുന്നു. ഹ്യുണ്ടായിയുടെ ഓട്ടോ റീട്ടെയില്‍ പ്ലാറ്റ്‌ഫോമായ ‘ക്ലിക്ക് ടു ബൈ’യിലൂടെ പൂര്‍ണ്ണമായും ഡിജിറ്റലായാണ് ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കുകയെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
വാഹന വായ്പാ വ്യവസായം മാറ്റങ്ങളുടെ പാതയിലാണ്. വാഹനങ്ങളെക്കുറിച്ചുള്ള ഗവേഷണം മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് വരെയുള്ള കാര്യങ്ങള്‍ സംയോജിപ്പിച്ച് ഓണ്‍ലൈനായി ലഭ്യമാക്കുക. എല്ലാ നടപടിക്രമങ്ങളും പാലിച്ച് വായ്പ ലഭ്യമാക്കി കാര്‍ വീട്ടുപടിക്കലെത്തിക്കുക. എന്നിങ്ങനെ വാഹന വായ്പയിലെ ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ ആക്‌സിസ് ബാങ്ക് കാര്യമായിതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിജിറ്റല്‍ പരിഹാരങ്ങളോടെ ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുന്നതായും ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.