Month: November 2019

ഓഫറുകളുമായി മാരുതി സുസുക്കി

ഫിദ-
ബിഎസ് VI നിലവാരത്തിലുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് കമ്പനി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് ബിഎസ് VI പെട്രോള്‍ മോഡലുകള്‍ക്ക് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി ആള്‍ട്ടോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. മാരുതി സുസുക്കി ആള്‍ട്ടോ അടുത്തിടെയാണ് ആള്‍ട്ടോയുടെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. എബിഎസ്, ഇബിഡി, െ്രെഡവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങി നിരവധി സുരക്ഷാ സന്നഹങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.
796 സിസി മൂന്ന് സിലിണ്ടര്‍ എഞ്ചിന്‍ 48 യവു കരുത്തും 69 Nm torque ഉം സൃഷ്ടിക്കും. ഈ പുതിയ പതിപ്പിന് 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി ഡിസൈര്‍ മാരുതി നിരയില്‍ നിന്നും ബിഎസ് ഢക എഞ്ചിന്‍ കരുത്തി വിപണിയില്‍ എത്തുന്ന മറ്റൊരു മോഡലാണ് ഡിസൈര്‍. 55,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഈ മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ബിഎസ് ഢക പെട്രോള്‍ എന്‍ജിനും ശക്തമായ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയാണ് ഡിസൈര്‍ വിപണിയില്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. 1.2 ലിറ്റര്‍ ഗ12ആ പെട്രോള്‍ എഞ്ചിന്‍ 83 യവു കരുത്ത് ഉത്പാദിപ്പിക്കും. ബിഎസ് VI നിലവാരത്തില്‍ ഡീസല്‍ എന്‍ജിനുകള്‍ എത്തിക്കില്ലെന്ന് മാരുതി മുമ്പ് തന്നെ അറിയിച്ചിരുന്നു. നിലവില്‍ മാരുതിയുടെ ഡീസല്‍ മോഡലുകളില്‍ 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടി ജെറ്റ് എന്‍ജിനും 1.5 ലിറ്റര്‍ DDiS എന്‍ജിനുമാണ് പ്രവര്‍ത്തിക്കുന്നത്.
മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈറിന് ശേഷം മാരുതി നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മറ്റൊരു ഹാച്ച്ബാക്ക് മോഡലാണ് സ്വിഫ്റ്റ്. 50,000 രൂപയുടെ ആനുകൂല്യങ്ങളാണ് ബിഎസ് VI എഞ്ചിനോടെ വിപണിയില്‍ എത്തുന്ന ഈ മോഡലുകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മോഡലില്‍ കമ്പനി നല്‍കിയിട്ടുള്ളത്. ഈ എഞ്ചിന്‍ 83 യവു കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. മാരുതി സുസുക്കി വാഗണ്‍ആര്‍ മാറ്റങ്ങളോടെ ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഗണ്‍ആറിന്റെ പുതിയ പതിനെ മാരുതി വിപണിയില്‍ എത്തിക്കുന്നത്. 30,000 രൂപയുടെ ആനുകൂല്യമാണ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ ടോള്‍ബോയ് ഡിസൈനിലാണ് പുതിയ വാഗണ്‍ആറും നിരത്തിലെത്തുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 89 യവു കരുത്തും 113 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനും 67 യവു കരുത്തും 90 Nm torque ഉം നല്‍കുന്ന 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന്റെ കരുത്ത്. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് (AGS ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷനും വാഗണറിലുണ്ട്.

അമേരിക്കയുടെ വിലക്ക്; പൂവാലനും കാരിക്കാടിക്കും വിലയിടിയും

ഫിദ-
കൊച്ചി: ഇന്ത്യയില്‍നിന്നുള്ള ചെമ്മീനിന് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക്, ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. പ്രതിവര്‍ഷം ശരാശരി 300 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചെമ്മീനാണ് കേരളം അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്. കേരളത്തിന്റെ പൂവാലന്‍ ചെമ്മീനും കരിക്കാടിയും ആഴക്കടല്‍ ചെമ്മീനും അമേരിക്കയുടെ ഇഷ്ട വിഭവങ്ങളാണ്.
അമേരിക്കയുടെ നിരോധനം വരുന്നതോടെ, കരിക്കാടിക്കും പൂവാലനും വന്‍തോതില്‍ വില കുറയും. ഇപ്പോള്‍ത്തന്നെ കടക്കെണിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇത് കനത്ത തിരിച്ചടിയാകും.
കയറ്റുമതി ഇനത്തില്‍ പെടുന്ന മത്സ്യങ്ങളില്‍നിന്നുള്ള വരുമാനത്തിന്റെ ബലത്തിലാണ് ഫിഷിങ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്ന് നൂറുകണക്കിന് ബോട്ടുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം ഉത്പന്നങ്ങള്‍ ഇറക്കുന്നത് കേരളത്തിലെ ലാന്‍ഡിംഗ് സെന്ററുകളിലാണ്. ഇവയുടെ കച്ചവടം നൂറുകണക്കിന് ആളുകള്‍ക്ക് വരുമാനമാണ്. ഒറ്റയടിക്ക് പതിനായിരങ്ങള്‍ക്കാണ് തൊഴിലില്ലാതാകുക.
കേരളത്തിന്റെ സമ്പദ്ഘടനക്കും ഇത് ആഘാതമേല്‍പ്പിക്കും. അമേരിക്കയുടെ തീരുമാനം വന്നപ്പോള്‍ തന്നെ എം.പി.ഇ.ഡി.എ.യുടെ സഹായത്തോടെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇതിനുള്ള പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയാണെന്നും സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റ് അലക്‌സ് നൈനാന്‍ പറഞ്ഞു. അമേരിക്കയില്‍നിന്നുള്ള സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടിയുണ്ടായിട്ടുള്ളത്. പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം.പി.ഇ.ഡി.എ. ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടലാമകളെ ഒഴിവാക്കി ചെമ്മീന്‍ പിടിക്കുന്നതിനുള്ള ടി.ഇ.ഡി. സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അമേരിക്കന്‍ സംഘം നിര്‍ദേശിക്കുന്ന വിധത്തില്‍ അത് പരിഷ്‌കരിക്കാന്‍ തയ്യാറാണെന്നും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. രവിശങ്കര്‍ പറഞ്ഞു. എം.പി.ഇ.ഡി.എ.യുമായി പ്രശ്‌നം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രികയില്‍ അലിഞ്ഞ് ചേര്‍ന്ന് മേനകയും മോഹന്‍ലാലും

ഫിദ-
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു പ്രണയഗാനത്തിനായി ഒന്നിച്ചതാണ് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്.
എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങളുടെ ഒത്തുകൂടലിന്റെ ഭാഗമായുള്ള പരിപാടിക്കായാണ് ഇരുവരും ഒന്നിച്ച് ചുവട് വച്ചത്. ”ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം” എന്ന ഗാനത്തിന് ചുവട് വെക്കുന്ന മോഹന്‍ലാലിന്റെയും മേനകയുടെയും വീഡിയോ നടി സുഹാസിനിയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

മുരിങ്ങക്ക കിലോ 350 രൂപ, സവാള 100

ഗായത്രി-
കൊച്ചി: ഒരു സാമ്പാറുവെക്കാന്‍പോലും പറ്റാത്ത സ്ഥിതിയില്‍ കേരളത്തിലെ അടുക്കളകള്‍. സാമ്പാറിന് ആവശ്യമുള്ള വലിയഉള്ളിക്ക് കിലോ നൂറുരൂപയായി. ചെറിയ ഉള്ളിക്ക് 120. അതിലും ഞെട്ടിപ്പിക്കുന്നത് മലയാളിയുടെ തൊടികളില്‍ സമൃദ്ധമായിരുന്ന മുരിങ്ങാക്കായുടെ വിലയാണ്. കിലോ 350 രൂപ. മൊത്തവ്യാപാരികള്‍ 250 രൂപക്കു മുകളിലാണ് വില്‍ക്കുന്നത്.
കിലോക്ക് 30, 40 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. കേരളത്തില്‍നിന്ന് മുരിങ്ങാക്കായ കിട്ടാനില്ലാതായതാണ് ഇത്രയും വിലവര്‍ധനക്ക് കാരണമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. ഈ സീസണില്‍ മുരിങ്ങ കേരളത്തില്‍ വളരെ കുറവാണ്. തമിഴ്‌നാട്ടില്‍നിന്നാണ് വലിയതോതില്‍ കൊണ്ടുവരാറുള്ളത്. എന്നാല്‍ ഇത്തവണ തമിഴ്‌നാട്ടിലും മുരിങ്ങവിളവ് കുറഞ്ഞു. അതോടെ ഉള്ളതിന് വലിയ വിലയായി.
കല്യാണങ്ങള്‍ക്കും മറ്റും മാത്രമാണ് പേരിനെങ്കിലും കുറച്ച് മുരിങ്ങാക്കായ ഇപ്പോള്‍ വാങ്ങുന്നത്. വീടുകളില്‍ ഉപയോഗിക്കാതായതോടെ ചില്ലറവ്യാപാര കടകളിലും മുരിങ്ങാക്കായ വെക്കാതായി.

ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍

രാംനാഥ് ചാവ്‌ല-
മുംബൈ: ഓഹരി സൂചികകള്‍ വീണ്ടും റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. വാഹനം, ഐടി, ലോഹം, ഫാര്‍മ ഓഹരികളാണ് സൂചികകള്‍ക്ക് കരുത്തേകിയത്.
ബാങ്ക് നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനം നേട്ടമുണ്ടാക്കി.
സെന്‍സെക്‌സ് 199.31 പോയന്റ് നേട്ടത്തില്‍ 41020ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 12100.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1274 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 209 ഓഹരികള്‍ക്ക് മാറ്റമില്ല. യെസ് ബാങ്ക്, അള്‍ട്രടെക് സിമെന്റ്, എസ്ബിഐ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
യുസ്‌ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരമാമായി ഇടക്കാല കരാര്‍ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണികളെ സ്വാധീനിച്ചത്.

 

വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതുമാണോ ഹോട്ട്

ഫിദ-
പ്രേമം എന്ന ചിത്രത്തിലെ ചുരുണ്ട തലമുടിക്കാരിയായി മലയാളിയുടെ മനം കവര്‍ന്ന താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് തമിഴിലും തെലുങ്കിലും സജീവമായ താരം അവിടെയും പ്രേക്ഷക ശ്രദ്ധ നേടി. ദുല്‍ഖര്‍ സല്‍മാന്റെ ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും അനുപമ അരങ്ങേറ്റം കുറിക്കുകയാണ്.
തെലുങ്കിലൊക്കെ അഭിനയിച്ചപ്പോള്‍ അനുപമ അല്‍പ്പം ഹോട്ട് ആയി എന്നൊക്കെ സംസാരമുണ്ട്. എന്നാല്‍ തെലുങ്കിലോ കന്നഡയിലോ ഒക്കെ മുഖം കാണിച്ചാല്‍ പിന്നെ ഹോട്ട് ആയി എന്നതൊക്കെ വെറുംതെറ്റിദ്ധാരണയാണെന്ന് അനുപമ പറയുന്നു. നല്ലതല്ലാത്ത സിനിമകള്‍ ഏതു ഭാഷയിലും ഉള്ളതു പോലെ തെലുങ്കിലും ഉണ്ട്. വലിയ ഹോട്ട് ലുക്കിലൊന്നും ഞാന്‍ തെലുങ്കില്‍ വന്നിട്ടില്ല. സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്‍പ്പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ട്. മുണ്ടും ബ്ലൗസും ഇട്ട് അഭിനയിച്ചിരുന്ന നായികമാര്‍ നമുക്ക് ഉണ്ടായിരുന്നില്ലേ ആ സീനുകള്‍ സിനിമയുടെ ടീസറിന് വേണ്ടി ചെയ്തതാണ്. അതായിരിക്കും ഞാന്‍ ചെയ്തതില്‍ മാക്‌സിമം ഹോട്ട് ലുക്ക്. അപ്പോഴേ എന്നെ ഹോട്ട് ആയി തോന്നിയെങ്കില്‍ അത് തോന്നിയവരോട് ഒന്നേ പറയാനുള്ളു. താങ്ക് യൂ.., അനുപമ കൂട്ടിച്ചേര്‍ത്തു.

ഇനി സര്‍ക്കാര്‍ വക തട്ടുകട

ഫിദ-
തിരു: കൊതിയൂറും വിഭവങ്ങളുമായി സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു. വൃത്തിയുള്ള സാഹചര്യങ്ങളില്‍ തെരുവോര ഭക്ഷണം വിളമ്പുകയാണു ലക്ഷ്യം. ആദ്യത്തെ തെരുവോര ഭക്ഷണകേന്ദ്രം ആലപ്പുഴയില്‍ തുടങ്ങും. നടപടി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കലക്ടര്‍ക്കു കത്തയക്കും.
ആലപ്പുഴക്കുശേഷം തിരുവനന്തപുരത്തെ ശംഖുമുഖം, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടിയുണ്ടാകും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഭക്ഷസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്, കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.
ഭക്ഷ്യസുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കുന്ന കടകള്‍ക്കും ഹോട്ടലുകള്‍ക്കും ‘വാങ്ങാന്‍ സുരക്ഷിതം, കഴിക്കാന്‍ സുരക്ഷിതം’ എന്ന സര്‍ട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കും. ഇത് മെബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കിട്ടും. ഭക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധവുമാക്കും.
സപ്ലൈകോ ഷോപ്പുകളില്‍ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണംചെയ്യാന്‍ ഗുണമേന്മാ നിയന്ത്രണ ഉദ്യോഗസ്ഥരെ നിയമിക്കും. ഒപ്പം, ഷോപ്പുകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും.

പുതുവര്‍ഷപ്പുലരിയില്‍ ആള്‍ട്രോസ്

ഫിദ-
പുതുവര്‍ഷപ്പുലരിയില്‍ ടാറ്റ മോട്ടോഴ്‌സ് ഏറ്റവും പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിനെ വിപണിയിലിറക്കും. ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചു. പുതിയ വീഡിയോ പുറത്തുവിട്ടാണ് ടാറ്റ ഇക്കാര്യം സ്ഥിരീകരിച്ചത്. നവീകരിച്ച ബിഎസ്ഢക എഞ്ചിനുകള്‍ ഉള്‍പ്പെടുത്തി വാഹനത്തെ വിപണിയിലെത്തിക്കാനാണ് ടാറ്റയുടെ തീരുമാനം. കമ്പനിയുടെ പുതിയ ആല്‍ഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ടാറ്റ മോഡലാണ് ആള്‍ട്രോസ്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, മികച്ച അലോയ് വീല്‍ ഡിസൈന്‍ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന മികച്ച പ്രീമിയം ഹാച്ച്ബാക്കായിരിക്കും വരാനിരിക്കുന്ന ആള്‍ട്രോസ്.
ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാകും ടാറ്റ അവതരിപ്പിക്കുക. 85 യവു ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍, 102 യവു സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോപെട്രോള്‍, 90 യവു കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ എന്നിവയാകും ഇതില്‍ ഉള്‍പ്പെടുക. മൂന്ന് എഞ്ചിനുകളിലും സ്റ്റാന്‍ഡേര്‍ഡായി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ പുറത്തിറങ്ങും.

സുകുമാര കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍

ഫിദ-
ദുല്‍ഖര്‍ സല്‍മാന്‍ സുകുമാര കുറുപ്പാകുന്ന ചിത്രം ‘കുറുപ്പി’ന്റെ ഷൂട്ടിംഗ് വിവിധ ലൊക്കേഷനുകളിലായി പുരോഗമിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായിയിലാണ്. എണ്‍പതുകളുടെ ബുള്‍ഗാന്‍ താടിയും മുടി നീട്ടി വളര്‍ത്തിയുമുള്ള ദുല്‍ഖറിന്റെ പുതിയ ലുക്ക് സുകുമാര കുറുപ്പിന്റെ ഛായ തോന്നുന്നു എന്നാണ് ആരാധകരുടെ കമന്റ്.
ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് എക്കാലത്തേയും പിടികിട്ടാ പുള്ളിയായ കുറുപ്പിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇന്ദ്രജിത്തും ഷെയ്ന്‍ ടോം ചാക്കോയും ടൊവിനോയുമാണ് ചിത്രത്തിന്റെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഗുജറാത്തിലും ഹൈദരാബാദിലും അഹമ്മഹാബാദിലുമായി പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ദുബായിയില്‍ പുരോഗമിക്കുന്നത്.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭിതാ ധൂലിപാല, സണ്ണി വെയ്ന്‍ എന്നിവരും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അരവിന്ദ് കെ എസ്സും ഡാനിയല്‍ സായൂജ് നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വെയ്‌ഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ക്രിസ്മസ് വിപണിയെ ലക്ഷ്യമാക്കി വോള്‍വോ XC40

രാംനാഥ് ചാവ്‌ല-
ക്രിസ്മസ് വിപണിയെ ലക്ഷ്യമാക്കി വീണ്ടും വോള്‍വോ. ഏറ്റവും ചെറിയ എസ്യുവിയായ തഇ40യുടെ പെട്രോള്‍ മോഡലിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് കമ്പനി. ബുക്കിംഗ് ഉടന്‍ ആരംഭിക്കാനിരിക്കെ അടുത്ത മാസം പെട്രോള്‍ വകഭേദത്തില്‍ അവതരിപ്പിക്കുന്ന വാഹനത്തിന് ഏകദേശം ഞ െ39.90 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂം വില. പാഡില്‍ഷിഫ്റ്ററുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് പാര്‍ക്കിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഹാന്‍ഡ്‌സ് ഫ്രീ ബൂട്ട്ഓപ്പണിംഗ് ഫംഗ്ഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഃര40 ഞ ഡെിസൈനിന് ലഭിക്കുമെന്നാണ് സൂചന.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഉ4 ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 190 യവു കരുത്തും 400 ചാ ീേൃൂൗല ഉം ആയിരുന്നു ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരുന്നത് . മൊമന്റം, ഇന്‍സ്‌ക്രിപ്ഷന്‍ വകഭേദങ്ങളിലാണ് തഇ40 വിപണിയിലെത്തിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 39.90 ലക്ഷം രൂപയും, 43.90 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില.
ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്‍ഡിനെ ആശ്രയിച്ചാകും ഡീസല്‍ പതിപ്പിനെ വീണ്ടും വിപണിയില്‍ അവതരിപ്പിക്കണോയെന്ന തീരുമാനം കമ്പനി കൈക്കൊള്ളുകയുള്ളൂ. വോള്‍വോയുടെ ആദ്യ പൂര്‍ണ ഇലക്ടിക്ക് കാര്‍ കൂടിയാണ് തഇ40 റീചാര്‍ജ്.