ക്രിസ്മസ് വിപണിയെ ലക്ഷ്യമാക്കി വോള്‍വോ XC40

ക്രിസ്മസ് വിപണിയെ ലക്ഷ്യമാക്കി വോള്‍വോ XC40

രാംനാഥ് ചാവ്‌ല-
ക്രിസ്മസ് വിപണിയെ ലക്ഷ്യമാക്കി വീണ്ടും വോള്‍വോ. ഏറ്റവും ചെറിയ എസ്യുവിയായ തഇ40യുടെ പെട്രോള്‍ മോഡലിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് കമ്പനി. ബുക്കിംഗ് ഉടന്‍ ആരംഭിക്കാനിരിക്കെ അടുത്ത മാസം പെട്രോള്‍ വകഭേദത്തില്‍ അവതരിപ്പിക്കുന്ന വാഹനത്തിന് ഏകദേശം ഞ െ39.90 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂം വില. പാഡില്‍ഷിഫ്റ്ററുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് പാര്‍ക്കിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഹാന്‍ഡ്‌സ് ഫ്രീ ബൂട്ട്ഓപ്പണിംഗ് ഫംഗ്ഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഃര40 ഞ ഡെിസൈനിന് ലഭിക്കുമെന്നാണ് സൂചന.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഉ4 ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 190 യവു കരുത്തും 400 ചാ ീേൃൂൗല ഉം ആയിരുന്നു ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരുന്നത് . മൊമന്റം, ഇന്‍സ്‌ക്രിപ്ഷന്‍ വകഭേദങ്ങളിലാണ് തഇ40 വിപണിയിലെത്തിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 39.90 ലക്ഷം രൂപയും, 43.90 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില.
ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്‍ഡിനെ ആശ്രയിച്ചാകും ഡീസല്‍ പതിപ്പിനെ വീണ്ടും വിപണിയില്‍ അവതരിപ്പിക്കണോയെന്ന തീരുമാനം കമ്പനി കൈക്കൊള്ളുകയുള്ളൂ. വോള്‍വോയുടെ ആദ്യ പൂര്‍ണ ഇലക്ടിക്ക് കാര്‍ കൂടിയാണ് തഇ40 റീചാര്‍ജ്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES