ഓഫറുകളുമായി മാരുതി സുസുക്കി

ഓഫറുകളുമായി മാരുതി സുസുക്കി

ഫിദ-
ബിഎസ് VI നിലവാരത്തിലുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് കമ്പനി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് ബിഎസ് VI പെട്രോള്‍ മോഡലുകള്‍ക്ക് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി ആള്‍ട്ടോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. മാരുതി സുസുക്കി ആള്‍ട്ടോ അടുത്തിടെയാണ് ആള്‍ട്ടോയുടെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. എബിഎസ്, ഇബിഡി, െ്രെഡവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങി നിരവധി സുരക്ഷാ സന്നഹങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.
796 സിസി മൂന്ന് സിലിണ്ടര്‍ എഞ്ചിന്‍ 48 യവു കരുത്തും 69 Nm torque ഉം സൃഷ്ടിക്കും. ഈ പുതിയ പതിപ്പിന് 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി ഡിസൈര്‍ മാരുതി നിരയില്‍ നിന്നും ബിഎസ് ഢക എഞ്ചിന്‍ കരുത്തി വിപണിയില്‍ എത്തുന്ന മറ്റൊരു മോഡലാണ് ഡിസൈര്‍. 55,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഈ മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ബിഎസ് ഢക പെട്രോള്‍ എന്‍ജിനും ശക്തമായ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയാണ് ഡിസൈര്‍ വിപണിയില്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. 1.2 ലിറ്റര്‍ ഗ12ആ പെട്രോള്‍ എഞ്ചിന്‍ 83 യവു കരുത്ത് ഉത്പാദിപ്പിക്കും. ബിഎസ് VI നിലവാരത്തില്‍ ഡീസല്‍ എന്‍ജിനുകള്‍ എത്തിക്കില്ലെന്ന് മാരുതി മുമ്പ് തന്നെ അറിയിച്ചിരുന്നു. നിലവില്‍ മാരുതിയുടെ ഡീസല്‍ മോഡലുകളില്‍ 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടി ജെറ്റ് എന്‍ജിനും 1.5 ലിറ്റര്‍ DDiS എന്‍ജിനുമാണ് പ്രവര്‍ത്തിക്കുന്നത്.
മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈറിന് ശേഷം മാരുതി നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മറ്റൊരു ഹാച്ച്ബാക്ക് മോഡലാണ് സ്വിഫ്റ്റ്. 50,000 രൂപയുടെ ആനുകൂല്യങ്ങളാണ് ബിഎസ് VI എഞ്ചിനോടെ വിപണിയില്‍ എത്തുന്ന ഈ മോഡലുകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മോഡലില്‍ കമ്പനി നല്‍കിയിട്ടുള്ളത്. ഈ എഞ്ചിന്‍ 83 യവു കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. മാരുതി സുസുക്കി വാഗണ്‍ആര്‍ മാറ്റങ്ങളോടെ ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഗണ്‍ആറിന്റെ പുതിയ പതിനെ മാരുതി വിപണിയില്‍ എത്തിക്കുന്നത്. 30,000 രൂപയുടെ ആനുകൂല്യമാണ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ ടോള്‍ബോയ് ഡിസൈനിലാണ് പുതിയ വാഗണ്‍ആറും നിരത്തിലെത്തുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 89 യവു കരുത്തും 113 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനും 67 യവു കരുത്തും 90 Nm torque ഉം നല്‍കുന്ന 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന്റെ കരുത്ത്. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് (AGS ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷനും വാഗണറിലുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close