ഗായത്രി-
കൊച്ചി: ഒരു സാമ്പാറുവെക്കാന്‍പോലും പറ്റാത്ത സ്ഥിതിയില്‍ കേരളത്തിലെ അടുക്കളകള്‍. സാമ്പാറിന് ആവശ്യമുള്ള വലിയഉള്ളിക്ക് കിലോ നൂറുരൂപയായി. ചെറിയ ഉള്ളിക്ക് 120. അതിലും ഞെട്ടിപ്പിക്കുന്നത് മലയാളിയുടെ തൊടികളില്‍ സമൃദ്ധമായിരുന്ന മുരിങ്ങാക്കായുടെ വിലയാണ്. കിലോ 350 രൂപ. മൊത്തവ്യാപാരികള്‍ 250 രൂപക്കു മുകളിലാണ് വില്‍ക്കുന്നത്.
കിലോക്ക് 30, 40 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. കേരളത്തില്‍നിന്ന് മുരിങ്ങാക്കായ കിട്ടാനില്ലാതായതാണ് ഇത്രയും വിലവര്‍ധനക്ക് കാരണമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. ഈ സീസണില്‍ മുരിങ്ങ കേരളത്തില്‍ വളരെ കുറവാണ്. തമിഴ്‌നാട്ടില്‍നിന്നാണ് വലിയതോതില്‍ കൊണ്ടുവരാറുള്ളത്. എന്നാല്‍ ഇത്തവണ തമിഴ്‌നാട്ടിലും മുരിങ്ങവിളവ് കുറഞ്ഞു. അതോടെ ഉള്ളതിന് വലിയ വിലയായി.
കല്യാണങ്ങള്‍ക്കും മറ്റും മാത്രമാണ് പേരിനെങ്കിലും കുറച്ച് മുരിങ്ങാക്കായ ഇപ്പോള്‍ വാങ്ങുന്നത്. വീടുകളില്‍ ഉപയോഗിക്കാതായതോടെ ചില്ലറവ്യാപാര കടകളിലും മുരിങ്ങാക്കായ വെക്കാതായി.