പുതുവര്‍ഷപ്പുലരിയില്‍ ആള്‍ട്രോസ്

പുതുവര്‍ഷപ്പുലരിയില്‍ ആള്‍ട്രോസ്

ഫിദ-
പുതുവര്‍ഷപ്പുലരിയില്‍ ടാറ്റ മോട്ടോഴ്‌സ് ഏറ്റവും പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിനെ വിപണിയിലിറക്കും. ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചു. പുതിയ വീഡിയോ പുറത്തുവിട്ടാണ് ടാറ്റ ഇക്കാര്യം സ്ഥിരീകരിച്ചത്. നവീകരിച്ച ബിഎസ്ഢക എഞ്ചിനുകള്‍ ഉള്‍പ്പെടുത്തി വാഹനത്തെ വിപണിയിലെത്തിക്കാനാണ് ടാറ്റയുടെ തീരുമാനം. കമ്പനിയുടെ പുതിയ ആല്‍ഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ടാറ്റ മോഡലാണ് ആള്‍ട്രോസ്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, മികച്ച അലോയ് വീല്‍ ഡിസൈന്‍ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന മികച്ച പ്രീമിയം ഹാച്ച്ബാക്കായിരിക്കും വരാനിരിക്കുന്ന ആള്‍ട്രോസ്.
ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാകും ടാറ്റ അവതരിപ്പിക്കുക. 85 യവു ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍, 102 യവു സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോപെട്രോള്‍, 90 യവു കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ എന്നിവയാകും ഇതില്‍ ഉള്‍പ്പെടുക. മൂന്ന് എഞ്ചിനുകളിലും സ്റ്റാന്‍ഡേര്‍ഡായി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ പുറത്തിറങ്ങും.

Post Your Comments Here ( Click here for malayalam )
Press Esc to close