Month: April 2018

ആദിവാസി മധുവിന്റെ കഥ സിനിമയാവുന്നു

ഫിദ
ഭക്ഷണംമോഷ്ടിച്ചു എന്നാരോപിച്ച് ഓരു സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കഥ അഭ്രപാളിയിലേക്ക്. അച്ഛന്റെ പൊന്നുമക്കള്‍, മായക്കാഴ്ച എന്നീ ചിത്രങ്ങള്‍ക്ക്‌ശേഷം അഖിലേഷ് ഗുരുവിലാന്‍ സംവിധാനം ചെയ്യുന്ന മധു എന്ന ചിത്രം മധുവിന്റെ ദുരന്തപര്യവസായിയായ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ പൂജ എറണാകുളം ബി.ടി.എച്ച് സരോവരത്തില്‍ നടന്നു. അലീനാ ഫിലിംസ് സ്‌െ്രെടയിറ്റ് ലൈന്‍ സിനിമാസുമായി ചേര്‍ന്ന് ലിസി എലിസബത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

കേരളത്തില്‍ ഇവേ ബില്‍ 15 മുതല്‍

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്കുള്ളിലെ ചരക്കുകടത്തിന് ഈ മാസം 15 മുതല്‍ ഇവേ ബില്‍ സമ്പ്രദായം നടപ്പാക്കും. ജി.എസ്.ടി സംവിധാനത്തിനുകീഴില്‍ ഇവേ ബില്‍ ദേശവ്യാപകമായി പ്രാബല്യത്തില്‍ കൊണ്ടുവരുന്ന നടപടികളുടെ ഭാഗമാണിത്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, യു.പി, തെലങ്കാന എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. അന്തര്‍സംസ്ഥാന ചരക്കുകടത്തിന് ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തിലും മറ്റും ഇവേ സമ്പ്രദായം നടപ്പാക്കിത്തുടങ്ങിയിരുന്നു. കര്‍ണാടകത്തില്‍ സംസ്ഥാനതലത്തില്‍ ഇവേ ബില്‍ സമ്പ്രദായം ഏപ്രില്‍ ഒന്നിനുതന്നെ നടപ്പാക്കുകയും ചെയ്തു. ഇതിനിടെ, പുതിയ പരോക്ഷനികുതിസമ്പ്രദായത്തിന്റെ ഐ.ടി അടിസ്ഥാനസൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജി.എസ്.ടി നെറ്റ്‌വര്‍ക് സര്‍ക്കാര്‍ കമ്പനിയാക്കി മാറ്റുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
51 ശതമാനം ഓഹരി എടുത്തിട്ടുള്ള സ്വകാര്യ ധനകാര്യസ്ഥാപനങ്ങളാണ് ജി.എസ്.ടി.എന്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. കേന്ദ്രസര്‍ക്കാറിന് 49 ശതമാനമാണ് ഓഹരിപങ്കാളിത്തം. ഇതു മാറ്റി സര്‍ക്കാറിന് മേധാവിത്വമുള്ള കമ്പനിയാക്കാനുള്ള നിര്‍ദേശം പരിശോധിക്കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയയോട് നിര്‍ദേശിച്ചിട്ടുണ്ട്. 51 ശതമാനം ഓഹരി നല്‍കി നേരത്തേ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് മേധാവിത്വം കൊടുത്തത് ഐ.ടി അടിസ്ഥാന സൗകര്യം സമയബന്ധിതമായി വേഗത്തില്‍ നടപ്പാക്കുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കാന്‍ വേണ്ടിയാണെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2013 മാര്‍ച്ച് 28നാണ് ജി.എസ്.ടി.എന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപവത്കരിച്ചത്. എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, എന്‍.എസ്.ഇ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മന്റെ് കമ്പനി, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവക്കാണ് ജി.എസ്.ടി.എന്നില്‍ 51 ശതമാനം ഓഹരിപങ്കാളിത്തം.

അനുപമ തിരക്കിലാണ്

ഫിദ
തിരക്കായതിനാലാണ് താന്‍ മലയാള സിനിമയിലേക്ക് വരാത്തതെന്ന് നടി അനുപമ പരമേശ്വരന്‍. ഓഫറുകള്‍ ഇല്ലാഞ്ഞിട്ടല്ല മറിച്ച് തെലുങ്കില്‍ തിരക്കൊഴിഞ്ഞ നേരമില്ലാത്തതു കൊണ്ടാണ് മലയാള സിനിമയില്‍ വരാത്തത്. ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അനുപമ തന്റെ മനസ് തുറന്നത്.
പ്രേമം എന്ന ഒറ്റ ചിത്രത്തലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് അനുപമ പരമേശ്വരന്‍. മേരിയെന്ന ചുരുണ്ടു മുടിക്കാരിയായി വന്ന് മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ അനുപമയെ പിന്നീട് കണ്ടത് തെലുങ്കിലും തമിഴിലുമായിരുന്നു. മലയാളത്തില്‍ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ഖര്‍ ചിത്രത്തില്‍ മാത്രമാണ് പിന്നീട് ഒരു പ്രധാന വേഷത്തില്‍ അനുപമയെ കണ്ടത്.
അനുപമയെ എന്തുകൊണ്ട് മലയാളത്തില്‍ കാണുന്നില്ലെന്ന് ഏറെക്കാലമായി ആരാധകര്‍ ചോദിക്കുന്നതാണ്. ഒടുവില്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി താരം തന്നെ രംഗത്തെത്തി.

തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു: സക്കര്‍ബര്‍ഗ്

അളക ഖാനം
വാഷിംഗ്ടണ്‍: ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരം സംരക്ഷിക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും അതില്‍ ദുഃഖമുണ്ടെന്നും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെ ജയിപ്പിക്കാന്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തി വിവര വിശകലന കമ്പനിയായ കേംബ്രിജ് അനലിറ്റികക്ക് വിറ്റ സംഭവത്തില്‍ യു.എസ് പ്രതിനിധി സഭാസമിതിക്കു മുമ്പാകെ ഹാജരാകുന്നതിനു മുമ്പ് പുറത്തിറക്കിയ സത്യവാങ്മൂലത്തിലാണ് ഏറ്റുപറച്ചില്‍. 11നാണ് അദ്ദേഹം സമിതിക്കു മുമ്പാകെ ഹാജരാകുക.
ഫേസ്ബുക്കില്‍നിന്ന് വിവരം ചോര്‍ത്തിയ ഓരോ ആപ്ലിക്കേഷനെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിവരം തെറ്റായി ഉപയോഗിച്ചവര്‍ക്കെതിരെ നിരോധനമടക്കമുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

 

തിളങ്ങിയത് സുഹാനയും ഷാറൂഖും

വിഷ്ണു പ്രതാപ്
ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ്ബാംഗലൂരു മത്സരത്തില്‍ തിളങ്ങിയത് ഷാറുഖ് ഖാനും മകള്‍ സുഹാനയും. ക്രിക്കറ്റിന്റെ മെക്കയായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ഇരുവരും മത്സരം ആസ്വദിക്കുന്ന ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. പതിവു പോലെ ക്യാമറകളും ആരാധകരുമെല്ലാം 17കാരി സുഹാനയുടെ പിന്നാലെയായിരുന്നു. ഉറ്റ സുഹൃത്ത് ഷനയ കപൂറിനെയും സുഹാന ഒപ്പം കൂട്ടിയിരുന്നു.
ഷാരുഖിനൊപ്പവും തനിച്ചുമുള്ള സുഹാനയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗ്ലാമറസ് ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ മിക്കവാറും ചര്‍ച്ചയാകുന്ന താരമാണ് സുഹാന. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റം തന്നെയാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

റെയില്‍വെ ഭക്ഷണത്തിന് ഇനി വില കുറയും

ഫിദ
കൊച്ചി: റെയില്‍വേ കാറ്ററിംഗിന്് ഈടാക്കിയിരുന്ന ജി.എസ്.ടി. 18ല്‍ നിന്ന് അഞ്ച് ശതമാനമാക്കി. ഇതോടെ ഇനിമുതല്‍ തീവണ്ടിയിലും റെയില്‍വെ ഭോജനശാലകളിലും ഭക്ഷണവില കുറയും. ജി.എസ്.ടി. നിയമപ്രകാരം കാറ്ററിങ്ങിന് 18 ശതമാനവും ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവുമാണ് നികുതി. റെയില്‍വെയുടെ ഭക്ഷണം കാറ്ററിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 18 ശതമാനം നികുതിയാണ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയിരുന്നത്. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു.
നിയമപ്രകാരം തീവണ്ടിയിലെ ഭക്ഷണത്തിന് 18 ശതമാനവും പ്ലാറ്റ് ഫോമുകളിലെ ഭക്ഷണശാലകളില്‍ അഞ്ച് ശതമാനവുമാണ് നികുതി. എന്നാല്‍ കാറ്ററിങ് ഒരു സ്ഥാപനമാണ് കരാറെടുത്തിരിക്കുന്നത് എന്നതിനാല്‍ ആ സ്ഥാപനത്തിന് ഒരു ജി.എസ്.ടി. രജിസ്‌ട്രേഷനില്‍ രണ്ട് സ്ലാബുകളില്‍ നികുതി ഈടാക്കാനാവില്ല. അതിനാല്‍ മിക്കപ്പോഴും ഉയര്‍ന്ന സ്ലാബായ 18 ശതമാനം ഈടാക്കുകയായിരുന്നു.
റെയില്‍വെ ഭക്ഷണശാലകള്‍ ഹോട്ടലുകള്‍ക്ക് തുല്യമായതിനാല്‍ അഞ്ച് ശതമാനം നികുതിയേ വാങ്ങാന്‍ പാടുള്ളൂവെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റെയില്‍വെ ഭക്ഷണശാലകളിലെ വില കുറച്ചാല്‍ അതേ ഭക്ഷണം തീവണ്ടിയില്‍ നല്‍കുമ്പോള്‍ അമിതവില ഈടാക്കുന്നതെങ്ങനെയെന്ന പ്രശ്‌നവുമുണ്ടായിരുന്നു. ഈ കാര്യങ്ങള്‍ കാണിച്ച് റെയില്‍വെ ബോര്‍!ഡ് ടൂറിസം ആന്‍ഡ് കാറ്ററിംഗ് വിഭാഗം അഡീഷണല്‍ അംഗം സഞ്ജീവ് കാര്‍ഗ് ധനകാര്യമന്ത്രാലയം ടാക്‌സ് റിസേര്‍ച്ച് യൂണിറ്റിന് ഫെബ്രുവരി ഒന്നിന് കത്തയച്ചിരുന്നു. റെയില്‍വെയുെട കാറ്ററിംഗ് വിഭാഗത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടിയാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് പരിഗണിച്ചാണ് റയില്‍വേയുടെ ഭക്ഷണത്തിന്റെ നികുതി ഏകീകരിച്ചത്.

 

ഐ.സി.ഐ.സി.ഐയില്‍ ഭിന്നത; ചന്ദ്ര കോച്ചാറിനെതിരെ ഒരുവിഭാഗം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി:ഐ.സി.ഐ.സി.ഐ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാറിനെ ചൊല്ലി ബാങ്കിന്റെ ഡയറക്ടര്‍മാര്‍ക്കിടയില്‍ ഭിന്നത. ചന്ദ കൊച്ചാര്‍ സി.ഇ.ഒ സ്ഥാനത്ത് തുടരരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരാനിരിക്കെയാണ് കൊച്ചാറിനെതിരെ ഒരു വിഭാഗം രംഗത്തുവരുന്നത്. 2019 മാര്‍ച്ച് 31നാണ് കൊച്ചാറിന്റെ സി.ഇ.ഒ കാലാവധി അവസാനിക്കുക.
അതേസമയം, ഭിന്നതയുണ്ടെന്ന വാര്‍ത്ത ഐ.സി.ഐ.സി ബോര്‍ഡ് ചെയര്‍മാന്‍ എം.കെ ശര്‍മ നിഷേധിച്ചു. ബോര്‍ഡില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് ഇന്ത്യ രണ്ടാം സ്ഥാനത്ത്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ നിര്‍മിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ. വിയറ്റ്‌നാമിനെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനം ചൈനക്കാണ്.
ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്റെ 2017ലെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഉത്പാദനം വര്‍ധിച്ചതോടെ ഇന്ത്യയിലേക്കുള്ള മൊബൈല്‍ ഫോണ്‍ ഇറക്കുമതി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ 30 ലക്ഷം യൂണിറ്റായിരുന്ന മൊബൈല്‍ ഫോണ്‍ ഉത്പാദനം 2017ല്‍ 1.1 കോടി യൂണിറ്റായി വര്‍ധിച്ചിട്ടുണ്ട്.
2019ഓടെ രാജ്യത്ത് 50 കോടിയുടെ മൊബൈല്‍ ഫോണ്‍ ഉത്പാദനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ നിരവധി മൊബൈല്‍ ഫോണുകള്‍ പ്രാദേശികമായി നിര്‍മിക്കുന്നതിനാല്‍ 201718 കാലയളവില്‍ ഫോണുകളുടെ ഇറക്കുമതി പകുതിയായി കുറഞ്ഞിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനൊപ്പം 800 കോടി ഡോളറിന്റെ അനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ രാജ്യത്ത് 2019ഓടെ നേരിട്ടും അല്ലാതെയും 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്.

പുതിയ ലുക്കില്‍ ശ്രീലക്ഷ്മി

ഫിദ
നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. അയ്യോ ഇതു നമ്മുടെ ശ്രീക്കുട്ടിയല്ലെ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. അവതാരകയെന്ന നിലയിലും നടി എന്ന നിലയിലും പ്രേക്ഷകര്‍ക്ക് ശ്രീക്ഷ്മി സുപരിചിതയാണ്. എന്നാല്‍ ദുബായില്‍ ജോലിക്കു പോയതിനു ശേഷം ശ്രീലക്ഷ്മിയെ കുറിച്ച് ആരാധകര്‍ക്കു കാര്യമായ വിവരമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ രണ്ടു കാലഘട്ടത്തിലെ ചിത്രങ്ങള്‍ താരം പങ്കു വച്ചു. നൃത്തം കുറഞ്ഞതും ഭക്ഷണം ധാരാളം കൂടിയതുമാണു ഭാരം കൂടാന്‍ കാരണം എന്ന് ശ്രീലക്ഷ്മി പറയുന്നു. ഐസ്‌ക്രിം വളരെ ഇഷ്ടമാണ്. ഒരു മാസം 22 കിലോ ഐസ്‌ക്രീം വരെ കഴിച്ചിട്ടുണ്ട്. ശരീര ഭാരത്തെക്കുറിച്ച് ഒട്ടും ബോധവതിയായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ദുബായില്‍ ഒരു ഷോക്ക് ചെന്നപ്പോള്‍ തന്നോടു മിക്കവരും പറഞ്ഞു തടിച്ചല്ലോ എന്ന.് സാരിയുടുത്താണു ഷോയിക്കു പോയത്. ഷോയുടെ ഫോട്ടോ വന്നപ്പോള്‍ ആകെ തകര്‍ന്നുപോയി. എനിക്ക് തന്നെ ബോറായി തോന്നി എന്റെ ശരീരം. അപ്പോഴേക്കും പഴയ ഡ്രസ്സൊന്നും ഇടാന്‍ പറ്റാതെയായി പോയിരിന്നു. അപ്പോള്‍ ശരിക്കും ചങ്കിടിപ്പ് കൂടി. ഡയറ്റീഷ്യന്റെ സഹായം ഇല്ലാതെയാണ് ഡയറ്റ് തുടങ്ങിയത്. ജോംഗിഗ് മാത്രമാണ് ചെയ്ത വ്യായാമം.
ചൂട് കൂടിയ സമയത്ത് ജിമ്മില്‍ പോയി. അവിടെയും ട്രഡ്മില്ല് മാത്രമാണ് ഉപയോഗിച്ചത്. ഭക്ഷണത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നു. ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ദോശ തിന്നാണ് ഞാന്‍ ഇങ്ങനെ മെലിഞ്ഞത്. വയറ് നിറച്ച് ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോഴൊക്കെ ദോശയും സാമ്പാറും അല്ലെങ്കില്‍ ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി കഴിച്ചു. വെള്ളിയാഴ്ചകളില്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. കൊതി വരുമ്പോള്‍ ചിക്കന്‍ കറിയുണ്ടാക്കി അതിലെ കഷ്ണങ്ങള്‍ മാത്രം കഴിച്ചു. ഗ്രേവി പൂര്‍ണ്ണമായും ഒഴിവാക്കി. എണ്ണയില്ലാതെയാണ് ദോശ ഉണ്ടാക്കാറെന്നും ശ്രീലക്ഷ്മി പറഞ്ഞു.

കേരള ബ്രാന്‍ഡിലൊരു ലാപ്‌ടോപ്പ് ഉടന്‍

ഗായത്രി
കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് കാര്യങ്ങള്‍ നടന്നാല്‍ കേരള ബ്രാന്‍ഡിലൊരു ലാപ്‌ടോപ്പ് ആറു മാസത്തിനകം ഇറങ്ങും. ലാപ്‌ടോപ്പും സര്‍വറും കേരളത്തില്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ തടസ്സങ്ങളെല്ലാം നീങ്ങി. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്നാണ് സൂചന.
ഇലക്ട്രോണിക്‌സ് ഹാര്‍ഡ്‌വേര്‍ നിര്‍മാണ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതി സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പിന് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപവത്കരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം കമ്പനി രൂപവത്കരണത്തിന് അനുമതി നല്‍കിയതോടെയാണ് തടസങ്ങള്‍ നീങ്ങിയത്.