ഫിദ
കൊച്ചി: റെയില്‍വേ കാറ്ററിംഗിന്് ഈടാക്കിയിരുന്ന ജി.എസ്.ടി. 18ല്‍ നിന്ന് അഞ്ച് ശതമാനമാക്കി. ഇതോടെ ഇനിമുതല്‍ തീവണ്ടിയിലും റെയില്‍വെ ഭോജനശാലകളിലും ഭക്ഷണവില കുറയും. ജി.എസ്.ടി. നിയമപ്രകാരം കാറ്ററിങ്ങിന് 18 ശതമാനവും ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവുമാണ് നികുതി. റെയില്‍വെയുടെ ഭക്ഷണം കാറ്ററിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 18 ശതമാനം നികുതിയാണ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയിരുന്നത്. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു.
നിയമപ്രകാരം തീവണ്ടിയിലെ ഭക്ഷണത്തിന് 18 ശതമാനവും പ്ലാറ്റ് ഫോമുകളിലെ ഭക്ഷണശാലകളില്‍ അഞ്ച് ശതമാനവുമാണ് നികുതി. എന്നാല്‍ കാറ്ററിങ് ഒരു സ്ഥാപനമാണ് കരാറെടുത്തിരിക്കുന്നത് എന്നതിനാല്‍ ആ സ്ഥാപനത്തിന് ഒരു ജി.എസ്.ടി. രജിസ്‌ട്രേഷനില്‍ രണ്ട് സ്ലാബുകളില്‍ നികുതി ഈടാക്കാനാവില്ല. അതിനാല്‍ മിക്കപ്പോഴും ഉയര്‍ന്ന സ്ലാബായ 18 ശതമാനം ഈടാക്കുകയായിരുന്നു.
റെയില്‍വെ ഭക്ഷണശാലകള്‍ ഹോട്ടലുകള്‍ക്ക് തുല്യമായതിനാല്‍ അഞ്ച് ശതമാനം നികുതിയേ വാങ്ങാന്‍ പാടുള്ളൂവെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റെയില്‍വെ ഭക്ഷണശാലകളിലെ വില കുറച്ചാല്‍ അതേ ഭക്ഷണം തീവണ്ടിയില്‍ നല്‍കുമ്പോള്‍ അമിതവില ഈടാക്കുന്നതെങ്ങനെയെന്ന പ്രശ്‌നവുമുണ്ടായിരുന്നു. ഈ കാര്യങ്ങള്‍ കാണിച്ച് റെയില്‍വെ ബോര്‍!ഡ് ടൂറിസം ആന്‍ഡ് കാറ്ററിംഗ് വിഭാഗം അഡീഷണല്‍ അംഗം സഞ്ജീവ് കാര്‍ഗ് ധനകാര്യമന്ത്രാലയം ടാക്‌സ് റിസേര്‍ച്ച് യൂണിറ്റിന് ഫെബ്രുവരി ഒന്നിന് കത്തയച്ചിരുന്നു. റെയില്‍വെയുെട കാറ്ററിംഗ് വിഭാഗത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടിയാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് പരിഗണിച്ചാണ് റയില്‍വേയുടെ ഭക്ഷണത്തിന്റെ നികുതി ഏകീകരിച്ചത്.