മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് ഇന്ത്യ രണ്ടാം സ്ഥാനത്ത്

മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് ഇന്ത്യ രണ്ടാം സ്ഥാനത്ത്

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ നിര്‍മിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ. വിയറ്റ്‌നാമിനെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനം ചൈനക്കാണ്.
ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്റെ 2017ലെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഉത്പാദനം വര്‍ധിച്ചതോടെ ഇന്ത്യയിലേക്കുള്ള മൊബൈല്‍ ഫോണ്‍ ഇറക്കുമതി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ 30 ലക്ഷം യൂണിറ്റായിരുന്ന മൊബൈല്‍ ഫോണ്‍ ഉത്പാദനം 2017ല്‍ 1.1 കോടി യൂണിറ്റായി വര്‍ധിച്ചിട്ടുണ്ട്.
2019ഓടെ രാജ്യത്ത് 50 കോടിയുടെ മൊബൈല്‍ ഫോണ്‍ ഉത്പാദനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ നിരവധി മൊബൈല്‍ ഫോണുകള്‍ പ്രാദേശികമായി നിര്‍മിക്കുന്നതിനാല്‍ 201718 കാലയളവില്‍ ഫോണുകളുടെ ഇറക്കുമതി പകുതിയായി കുറഞ്ഞിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനൊപ്പം 800 കോടി ഡോളറിന്റെ അനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ രാജ്യത്ത് 2019ഓടെ നേരിട്ടും അല്ലാതെയും 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close