Month: November 2017

നാനോ കാറുകളുടെ വൈദ്യുത പതിപ്പ് വിപണിയിലെത്തുന്നു

രാംനാഥ് ചാവ്‌ല
‘നാനോ’ കാറുകളുടെ വൈദ്യുത പതിപ്പ് വില്‍പ്പനക്കെത്തുന്നു. ‘ജെയം നിയോ’ എന്ന പേരില്‍. അടുത്തത്താഴ്ച ഹൈദരബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നാനോ’യുടെ വൈദ്യുത പതിപ്പ് അനാവരണം ചെയ്യും. എന്‍ജിനും ട്രാന്‍സ്മിഷനും ഒഴിവാക്കി ടാറ്റ മോട്ടോഴ്‌സ് നല്‍കുന്ന ബോഡി ഷെല്‍ ഉപയോഗിച്ചാണു കോയമ്പത്തൂര്‍ ആസ്ഥാനമായ ജേയം ഓട്ടമോട്ടീവ്‌സ് ബാറ്ററിയില്‍ ഓടുന്ന ‘നാനോ’ യാഥാര്‍ഥ്യമാക്കുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ദീര്‍ഘകാല പങ്കാളിയായാണു ജേയെം ഓട്ടമോട്ടീവ്‌സ്; ടാറ്റ മോഡലുകളുടെ സ്‌പോര്‍ട്ടി പതിപ്പ് വികസിപ്പിക്കാന്‍ ഇരുകമ്പനികളും ചേര്‍ന്നു പുതിയ സംയുക്ത സംരംഭവും രൂപീകരിച്ചിരുന്നു. നിലവില്‍ ‘നിയോ’ എന്ന പേരില്‍ ജേയം വൈദ്യുത ‘നാനോ’ വില്‍പ്പനയ്‌ക്കെത്തിക്കും; പിന്നീട് ടാറ്റ മോട്ടോഴ്‌സ് സ്വന്തം നിലയ്ക്കും ‘നാനോ’യുടെ വൈദ്യുത പതിപ്പ് വിപണിയിലിറക്കാനാണു സാധ്യത.
കാറിന് 800 കിലോഗ്രാം ഭാരമുണ്ടെന്നതു പരിഗണിക്കുമ്പോള്‍ ഈ കരുത്ത് പര്യാപ്തമാണോ എന്ന സംശയം ബാക്കിയാണ്. 623 സി സി പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ‘നാനോ’യുടെ ഭാരം 636 കിലോഗ്രാം മാത്രമാണെന്നും ഓര്‍ക്കണം. അതേസമയം നഗരവീഥികളില്‍ ടാക്‌സിയായി ഉപയോഗിക്കാന്‍ മാത്രം ലക്ഷ്യമിട്ടാണ് ജേയം ‘നിയോ’ വികസിപ്പിച്ചിരിക്കുന്നതെന്നു പറയപ്പെടുന്നു. വ്യക്തിഗത ഉപയോഗത്തിനായി ഈ കാര്‍ വില്‍ക്കാന്‍ കമ്പനിക്കു പദ്ധതിയുമില്ല. പൂര്‍ണതോതില്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടാന്‍ ‘നിയോ’യ്ക്കു കഴിയുമെന്നാണു നിര്‍മാതാക്കളുടെ അവകാശവാദം. നാലു യാത്രക്കാരും എയര്‍ കണ്ടീഷനറുമായി 140 കിലോമീറ്റര്‍ പിന്നിടാനും കാറിനു കഴിയുമത്രെ.
ഈ മാസം 28ന് നാനോയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തും. ജേയം നിയോ എന്നാകും പുതിയ നാനോ ഇലക്ട്രിക് പതിപ്പിന്റെ പേര്. ടാറ്റ കാറുകളുടെ സ്‌പോര്‍ടിയര്‍ പതിപ്പുകളെ വികസിപ്പിക്കുന്നതിന് വേണ്ടി അടുത്തിടെയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുമായി ജയം ഓട്ടോമോട്ടീവ് സംയുക്ത പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്. നിലവില്‍ ജയം ബ്രാന്‍ഡിന് കീഴിലാണ് നാനോയുടെ ഇലക്ട്രിക് പതിപ്പ് നിയോ എത്തുകയെങ്കിലും ഭാവിയില്‍ നിയോയുടെ സ്വന്തം പതിപ്പിനെ ടാറ്റ പുറത്തിറക്കും.

ജിയോയെ പ്രതിരോധിക്കാന്‍ ഷവോമി

വിഷ്ണു പ്രതാപ്
മുംബൈ: ജിയോയുടെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണിനെ പ്രതിരോധിക്കാന്‍ ഷവോമി. ദേശ് കാ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പേരില്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനാണ് സ ഷവോമി നീക്കങ്ങള്‍ നടത്തുന്നത്. കമ്പനിയുടെ ഇന്ത്യയിലെ മേധാവി മനു കുമാര്‍ ജെയിനാണ് പുതിയ സ്മാര്‍ട്ട്‌ഫോണിനെ സംബന്ധിച്ച് സൂചന നല്‍കിയത്. ഇന്ത്യക്കായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 30ന് പുറത്തിറക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഡിസംബര്‍ ആദ്യവാരത്തിലായിരിക്കും ഫോണ്‍ വിപണിയിലെത്തുക. എന്നാല്‍, ഫോണിന്റെ ഫീച്ചറുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. നിലവില്‍ 5999 രൂപക്ക് ലഭിക്കുന്ന 4അയാണ് ഷവോമിയുടെ ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍. 5 ഇഞ്ച് ഡിസ്‌പ്ലേയില്‍ 2 ജി.ബി റാം 16 ജി.ബി റോമുമായാണ് 4അ വിപണിയിലെത്തുന്നത്. ചിത്രങ്ങളെടുക്കാനായി 13 മെഗാപിക്‌സലിന്റെ പിന്‍ കാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ കാമറയും നല്‍കിയിട്ടുണ്ട്. 4അയേക്കാള്‍ കുറഞ്ഞ വിലയിലാകും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എത്തുക എന്നാണ് സൂചന. പൂര്‍ണമായും സൗജന്യമെന്ന് അവകാശപ്പെട്ടാണ് റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണിനെ വിപണിയിലെത്തിച്ചത്. 1500 രൂപ നല്‍കി ഫോണ്‍ വാങ്ങിയാല്‍ മുന്ന് വര്‍ഷത്തിന് ശേഷം ഫോണ്‍ കമ്പനിക്ക് നല്‍കിയാല്‍ ഈ തുക തിരിച്ച് നല്‍കുമെന്നാണ് ജിയോയുടെ വാഗ്ദാനം.

ആദായ നികുതി നിയമങ്ങളില്‍ മാറ്റത്തിന് കേന്ദ്ര നീക്കം

അളക ഖാനം
കൊച്ചി: ആദായ നികുതി നിയമങ്ങളില്‍ സമൂലമയ മാറ്റം കൊണ്ടുവരാന്‍ കേന്ദ്ര നീക്കം. ആദായ നികുതി നിയമത്തിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നതിന് ധനമന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചു. സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 56 വര്‍ഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങളില്‍ കാലാനുസൃത മാറ്റം വരുത്തി നികുതി പിരിവ് ഊര്‍ജ്ജിതമാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ആദായ നികുതി നിയമത്തിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അംഗമായ അര്‍ബിന്ദ് മോദിയാണ് സമിതി അധ്യക്ഷന്‍. മറ്റ് രാജ്യങ്ങളിലെ നിയമങ്ങള്‍ കൂടി പഠിച്ച് അനിയോജ്യമായ പുതിയ നിയമം മുന്നോട്ട് വെക്കാനാണ് നിര്‍ദ്ദേശം. സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിലവില്‍ രാജ്യത്തെ ജനസംഖ്യയില്‍ ചെറിയൊരു ശതമാനം മാത്രമാണ് ആദായ നികുതി അടക്കുന്നത്. നിയമത്തിലെ ന്യൂനതകള്‍ പരിഹരിച്ച ശേഷം ആദായ നികുതി നല്‍കേണ്ട വലിയ വിഭാഗത്തെ നികുതി വലയിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം.

 

സബ്‌സിഡികളില്‍ 65,000 കോടി ലാഭം: പ്രധാനമന്ത്രി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം സര്‍ക്കാരിനു നേടാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.. അഞ്ചാമത് സൈബര്‍ സ്‌പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദ്വിദിന സമ്മേളനത്തില്‍ 120 രാജ്യങ്ങളിലെ 10,000 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ദ്രുതവേഗത്തിലുള്ള മാറ്റത്തെക്കുറിച്ചാണു പ്രസംഗത്തില്‍ മോദി എടുത്തുപറഞ്ഞത്. വലിയ കംപ്യൂട്ടറുകളില്‍നിന്ന് കൈപ്പിടിയില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട് ഫോണിലേക്കും ഗാഡ്ജറ്റുകളിലേക്കും സാങ്കേതികവിദ്യ മാറി. രണ്ടു പതിറ്റാണ്ടിനിടെ സൈബര്‍ സ്‌പേസില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. ഇന്റര്‍നെറ്റ് ഓഫ് തിംഗസ് (ഐഒടി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) തുടങ്ങിയവ സാധാരണമായെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കു സബ്‌സിഡികള്‍ നേരിട്ടു നല്‍കാന്‍ സാങ്കേതികവിദ്യയുടെ സമന്വയം ഏറെ സഹായിച്ചു. ആധാര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ സംയോജിപ്പിച്ച് സബ്‌സിഡി നേരിട്ടു കൊടുത്തതോടെ ഏകദേശം 65,000 കോടി രൂപ (10 ബില്യന്‍ ഡോളര്‍) സര്‍ക്കാരിനു ലാഭിക്കാനായി.
മികച്ച സേവനവും ഭരണവും വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ കണ്ടെത്തലുകളും ആളുകളിലെത്താന്‍ സാങ്കേതികവിദ്യ സഹായിക്കുന്നു. ‘ഡിജിറ്റല്‍ ഇന്ത്യ’ ലോകത്തിലെ വലിയ സാങ്കേതികവിദ്യാ പരിപാടിയാണ്. ജന്‍ധന്‍ അക്കൗണ്ട്, ആധാര്‍, മൊബൈല്‍ എന്നിവ സമന്വയിപ്പിച്ച ‘ജാം’ അഴിമതി കുറ്ക്കാനും സുതാര്യത കൂട്ടാനും സഹായിച്ചു. ഇടനിലക്കാരെ ഒഴിവാക്കിയതിലൂടെ ഇന്ത്യക്ക് സബസ്ഡിയിനത്തില്‍ 10 ബില്യന്‍ ഡോളര്‍ സംരക്ഷിക്കാനായി.
നരേന്ദ്ര മോദി ആപ് ജനങ്ങളുമായി ആഴത്തില്‍ ബന്ധപ്പെടാന്‍ തന്നെ സഹായിക്കുന്നു. ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ലഭ്യമാകണം. സൈബര്‍ സുരക്ഷ ആകര്‍ഷകമായ ജോലിയാകണം. സൈബര്‍ പോരാളികളെ നമുക്ക് ആവശ്യമാണ്. ഭീകരവാദം പോലുള്ള ദുഷ്ടശക്തികളുടെ വിളനിലമാകരുത് സൈബര്‍ ഇടങ്ങള്‍. സ്വകാര്യതയും തുറവിയും തമ്മില്‍ സംതുലനം വേണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

മുട്ട വില കുതിക്കുന്നു

ഗായത്രി
കൊച്ചി: രാജ്യവ്യാപകമായി മുട്ട വില കുതിക്കുന്നു. ഉത്പാദനം കുറഞ്ഞതും കയറ്റുമതി കൂടിയതുമാണ് വിലവര്‍ധനക്ക് കാരണം. ഇതുവരെ അഞ്ച് രൂപയില്‍ കൂടാതിരുന്ന മുട്ടവിലയാണ് രാജ്യത്തെ പല വിപണികളിലും ഏഴുരൂപക്കും ഒമ്പത് രൂപക്കും വില്‍ക്കുന്നത്. തമിഴ്‌നാട്ടിലെ നാമക്കലില്‍നിന്നാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. താരതമ്യേന ആവശ്യക്കാര്‍ കുറവായ താറാവ് മുട്ടക്കും കാടമുട്ടക്കും കാര്യമായ വിലവര്‍ധന ഉണ്ടായിട്ടില്ല.
ഇന്ത്യയില്‍ പ്രതിദിനം 20 കോടി മുട്ടയാണ് ഉത്പാദിപ്പിക്കുന്നത്. ഒരു ലക്ഷത്തോളം കോഴി ഫാമുകളിലായി മുട്ടയിടുന്ന 24 കോടി കോഴികളാണ് രാജ്യത്തുള്ളത്. ആന്ധ്ര, തമിഴ്‌നാട്, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മുട്ട ഉത്പാദിപ്പിക്കുന്നത്.
ഒരു കോഴിയില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 240 മുതല്‍ 300വരെ മുട്ടകള്‍ ലഭിക്കും. പക്ഷിപ്പനിയെതുടര്‍ന്ന് കുറച്ചുവര്‍ഷംമുമ്പ് മഹാരാഷ്ട്രയില്‍ ഫാമുകള്‍ അടച്ചിരുന്നു. തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് 35 ശതമാനത്തിലേറെ മുട്ട ഉത്പാദിപ്പിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് രാജ്യത്ത് ആവശ്യമുള്ളതില്‍ 68 മുതല്‍ 70 ശതമാനംവരെ മുട്ട ഉത്പാദിപ്പിക്കുന്നത്. രാജ്യത്തെ മുട്ടവില നിശ്ചയിക്കുന്നത് ഹൈദരാബാദിലെ കച്ചവടക്കാരാണ്. വന്‍കിട കോഴിഫാമുകളുള്ള ഇവിടെയാണ് കൂടുതല്‍ മുട്ട ഉത്പാദിപ്പിക്കുന്നത്.

സ്‌നേഹ സുഗന്ധവുമായി ‘സാക്ഷയില്ലാത്ത വാതിലുകള്‍’

ഫിദ
സ്‌നേഹം അന്യമായിക്കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ചും അശരണതയെ കുറിച്ചും വിവരിക്കുന്ന കഥാസമാഹാരം ശ്രദ്ധേയമാവുന്നു. കൈരളി ബുകസ്് പ്രസിദ്ധീകരിച്ച വി കെ റീനയുടെ ‘സാക്ഷയില്ലാത്ത വാതിലുകള്‍’ എന്ന കഥാസമാഹാരമാണ് വായനക്കാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായത്.
സ്‌നേഹത്തിന്റെ വില അറിയാതെ വളരുന്ന പുതു തലമുറക്ക് അതിന്റെ വിലയെന്താണെന്നും പ്രധാന്യമെന്താണെന്നും പറഞ്ഞു കൊടുക്കയാണ് ഇതിലെ കഥകള്‍. മഞ്ഞപ്പുമ്പാറ്റ, ഇടംതേടുന്നവര്‍,മൊട്ടു ചെമ്പരത്തികള്‍,സാക്ഷയില്ലാത്ത വാതിലുകള്‍ എന്നീ കഥകളില്‍ നമുക്ക് ചുറ്റുപാടും കാണുന്ന മനുഷ്യ ബന്ധങ്ങളുടെ ശിഥിലത അനുഭവിച്ചറിയാനാവും.
‘മനുഷ്യന്റെ മുഖമുള്ള ബലൂണ്‍’ എന്ന കഥയില്‍ സ്‌നേഹത്തിനും സുരക്ഷക്കും വേണ്ടിയുള്ള സ്ത്രീമനസിന്റെ ദാഹം കഥാകൃത്ത് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ‘ആത്മാവിന്റെ സഞ്ചാരം’ എന്ന കഥയിലാകട്ടെ ജീവിതത്തിന്റെ നശ്വരതയെ ജയിക്കാനുള്ള മോഹവും രക്തബന്ധത്തിന്റെ കരുത്തുമാണ് കഥയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍ പ്രഭാകരന്‍ അഭിപ്രായപ്പെടുന്നു.
കേരള സ്‌റ്റേറ്റ് സാക്ഷരത മിഷന്‍ അതോറിറ്റി കണ്ണൂര്‍ ജില്ലാ പത്താംതരം ഗണിണശാസ്ത്രം അധ്യാപികയാണ് റീന. കുടുംബ ശ്രീ, സാക്ഷരത മിഷന്‍ എന്നിവയുടെ ജില്ല,സംസ്ഥാന തല അവാര്‍ഡുകള്‍, ചെറു കഥക്കുള്ള ദേശാഭിമാനി ഗ്രാമശ്രീ സുവര്‍ണ പുരസ്്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്കുകളില്‍ നിന്നും മരുന്നുവില്‍ക്കുന്നതിന് നിയന്ത്രണം

കൊച്ചി: ഹോമിയോ ഡോക്ടര്‍മാര്‍ക്കു കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഇനിമുതല്‍ സ്വന്തം ക്ലിനിക്കില്‍ നിന്നു മരുന്നുവില്‍പന സാധ്യമല്ല. ഹോമിയോ മരുന്നുവിപണന കേന്ദ്രത്തിന്റെ ഭാഗമായി ക്ലിനിക് പ്രവര്‍ത്തിപ്പിക്കാനും സാധിക്കില്ല. അലോപ്പതി മരുന്നുകള്‍ വില്‍ക്കുന്ന സാധാരണ മരുന്നുകടകളില്‍ ഇനി മുതല്‍ ഹോമിയോ മരുന്നുകളും വില്‍ക്കാം.
ഇതു സംബന്ധിച്ച നിയമഭേദഗതി ഈമാസം 10നു പ്രാബല്യത്തില്‍ വന്നയി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഹോമിയോ മരുന്നുകള്‍ കുറിച്ചുകൊടുക്കുന്നതിലും വില്‍ക്കുന്നതിലും ഡോക്ടര്‍മാര്‍ വഴിവിട്ടു പ്രവര്‍ത്തിക്കുന്നതായി വിലയിരുത്തിയാണു ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡ്വൈസറി ബോര്‍ഡിന്റെ നിര്‍ദേശങ്ങളോടെ ഭേദഗതികള്‍ നടപ്പാക്കുന്നത്. അലോപ്പതി മരുന്നുകള്‍ വില്‍ക്കുന്ന കടയില്‍ പ്രത്യേക ലൈസന്‍സ് ഇല്ലാതെ തന്നെ ഹോമിയോ മരുന്നുകളും വില്‍ക്കാം. മരുന്നു നല്‍കാന്‍ ഹോമിയോപ്പതിയിലോ ഫാര്‍മസിയിലോ നിശ്ചിതയോഗ്യതയുള്ളവര്‍ കടകളില്‍ ഉണ്ടായിരിക്കണം. എന്നാല്‍, കടകളില്‍നിന്നു രോഗികള്‍ക്കു നേരിട്ടു ഹോമിയോ മരുന്നുകള്‍ ലഭ്യമാകുന്ന സ്ഥിതി വരുമ്പോള്‍ ദുരുപയോഗ സാധ്യതകള്‍ കൂടുമെന്നാണു ഹോമിയോ ഡോക്ടര്‍മാരുടെ ആക്ഷേപം.

ഹാസ്യ നടിമാര്‍ക്ക് സെക്‌സിയാവാം

ഫിദ
ഹാസ്യ നടിമാര്‍ക്ക് സെക്‌സിയാകാന്‍ കഴിയുമെന്ന് തമിഴ് താരം വിദ്യുലേഖ രാമന്‍.
‘ഹാസ്യ താരത്തിന് സെക്‌സിയാകാന്‍ കഴിയില്ലെന്ന് നിങ്ങള്‍ പറയുന്നു, ശരി, പക്ഷേ എനിക്ക് കഴിയുമെന്ന് ഞാന്‍ പറയുന്നു’ എന്ന കുറിപ്പോടെ വിദ്യു പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അഴകളവുകളുള്ള നടിമാരില്‍ മാത്രമല്ല, സ്‌റ്റൈലും സൗന്ദര്യവും എല്ലാവര്‍ക്കും ഫോളോ ചെയ്യാമെന്ന് വിദ്യു തെളിയിച്ചിരിക്കുന്നെന്ന് പറഞ്ഞ് ദേശീയ മാധ്യമങ്ങള്‍ പോലും ഈ തമിഴ് താരത്തിന്റെ ചുവടു വെയ്പ്പിനെ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
സഹപ്രവര്‍ത്തകരും വിദ്യുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. കറുത്ത ഗൗണ്‍ അണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന ചിത്രം വലിയ ചര്‍ച്ചയായിട്ടുണ്ട്. മികച്ച ഹാസ്യ താരത്തിനുളള ആന്ധ്രാ, തമിഴ്‌നാട് സര്‍ക്കാരുകളുടെ അവാര്‍ഡ് നേടിയിട്ടുള്ള വിദ്യു നടന്‍ മോഹന്‍ രാമന്റെ മകളാണ്. ഗൗതം മേനോന്റെ നീ താനെ എന്‍ പൊന്‍വസന്തം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേയ്ക്ക്

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

വിഷ്ണു പ്രതാപ്
മുംബൈ: ഓഹരിവിപണിയില്‍ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം. 170.83 പോയന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 33,525 ലും 50 പോയന്റ് നേട്ടത്തില്‍ നിഫ്റ്റി 10,348ലും എത്തി.
മുംബൈ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 1223 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 410 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
റിലയന്‍സ് കമ്യൂണിക്കേഷന്‍, മക്‌ലീഡ് റുഷേല്‍, സഡഭാവ് എന്‍ജിനിയറിങ്ങ്, നെറ്റ്‌വര്‍ക്ക് 18 മിഡിയ എന്നീ കമ്പനികള്‍ ലാഭത്തിലും ജെറ്റ് എയര്‍വേയ്‌സ്, ശ്രീ രേണുക ഷുഗര്‍സ്, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്‌സ് എന്നി കമ്പനികള്‍ നഷ്ത്തിലുമാണ്.

ട്രെന്റ് ക്ലച്ച് പേഴ്‌സുകള്‍

ഫിദ
ന്യൂ ജനറേഷന്‍ ക്ലച്ച് പേഴ്‌സുകള്‍ ട്രെന്റിയാവുന്നു. കൈപ്പിടിയിലൊതുക്കുവാനും അത്യാവശ്യ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും ഇവ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒറ്റനോട്ടത്തില്‍ ബാഗാണെന്ന് തോന്നിപ്പോകുംവിധം വലിപ്പമുണ്ട് മാത്രമല്ല ആഡംബരം തോന്നുന്നവ കൂടിയാണ് ക്ലച്ച് പേഴ്‌സുകള്‍.
പാര്‍ട്ടിവെയറുകളിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുന്ന ക്ലച്ച് പേഴ്‌സുകള്‍ പ്ലാസ്റ്റിക്,ലെതര്‍, കാന്‍വാസ്, സില്‍ക്ക് എന്നീ മെറ്റീരിയലുകളില്‍ സുലഭമാണ്.
ഡിജിറ്റല്‍ പ്രിന്റഡ് പേഴ്‌സുകള്‍, ബാഗഹോളിക് ക്ലച്ചുകള്‍, എംബ്രോയിഡറി ക്ലച്ച്, ബട്ടര്‍ഫ്‌ളൈ ക്ലച്ചുകള്‍, എന്നിങ്ങനെ വൈവിധ്യമേറിയതും കാഴ്ചയില്‍ റോയല്‍ ലുക്ക് നല്‍കുന്നതുമായ ഈ പേഴ്‌സുകളാണ് ഇന്നത്തെ ഹീറോ. അത് കൊണ്ട് തന്നെ വിപണിയില്‍ വന്‍ ഡിമാന്റാണിതിന്.