നാനോ കാറുകളുടെ വൈദ്യുത പതിപ്പ് വിപണിയിലെത്തുന്നു

നാനോ കാറുകളുടെ വൈദ്യുത പതിപ്പ് വിപണിയിലെത്തുന്നു

രാംനാഥ് ചാവ്‌ല
‘നാനോ’ കാറുകളുടെ വൈദ്യുത പതിപ്പ് വില്‍പ്പനക്കെത്തുന്നു. ‘ജെയം നിയോ’ എന്ന പേരില്‍. അടുത്തത്താഴ്ച ഹൈദരബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നാനോ’യുടെ വൈദ്യുത പതിപ്പ് അനാവരണം ചെയ്യും. എന്‍ജിനും ട്രാന്‍സ്മിഷനും ഒഴിവാക്കി ടാറ്റ മോട്ടോഴ്‌സ് നല്‍കുന്ന ബോഡി ഷെല്‍ ഉപയോഗിച്ചാണു കോയമ്പത്തൂര്‍ ആസ്ഥാനമായ ജേയം ഓട്ടമോട്ടീവ്‌സ് ബാറ്ററിയില്‍ ഓടുന്ന ‘നാനോ’ യാഥാര്‍ഥ്യമാക്കുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ദീര്‍ഘകാല പങ്കാളിയായാണു ജേയെം ഓട്ടമോട്ടീവ്‌സ്; ടാറ്റ മോഡലുകളുടെ സ്‌പോര്‍ട്ടി പതിപ്പ് വികസിപ്പിക്കാന്‍ ഇരുകമ്പനികളും ചേര്‍ന്നു പുതിയ സംയുക്ത സംരംഭവും രൂപീകരിച്ചിരുന്നു. നിലവില്‍ ‘നിയോ’ എന്ന പേരില്‍ ജേയം വൈദ്യുത ‘നാനോ’ വില്‍പ്പനയ്‌ക്കെത്തിക്കും; പിന്നീട് ടാറ്റ മോട്ടോഴ്‌സ് സ്വന്തം നിലയ്ക്കും ‘നാനോ’യുടെ വൈദ്യുത പതിപ്പ് വിപണിയിലിറക്കാനാണു സാധ്യത.
കാറിന് 800 കിലോഗ്രാം ഭാരമുണ്ടെന്നതു പരിഗണിക്കുമ്പോള്‍ ഈ കരുത്ത് പര്യാപ്തമാണോ എന്ന സംശയം ബാക്കിയാണ്. 623 സി സി പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ‘നാനോ’യുടെ ഭാരം 636 കിലോഗ്രാം മാത്രമാണെന്നും ഓര്‍ക്കണം. അതേസമയം നഗരവീഥികളില്‍ ടാക്‌സിയായി ഉപയോഗിക്കാന്‍ മാത്രം ലക്ഷ്യമിട്ടാണ് ജേയം ‘നിയോ’ വികസിപ്പിച്ചിരിക്കുന്നതെന്നു പറയപ്പെടുന്നു. വ്യക്തിഗത ഉപയോഗത്തിനായി ഈ കാര്‍ വില്‍ക്കാന്‍ കമ്പനിക്കു പദ്ധതിയുമില്ല. പൂര്‍ണതോതില്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടാന്‍ ‘നിയോ’യ്ക്കു കഴിയുമെന്നാണു നിര്‍മാതാക്കളുടെ അവകാശവാദം. നാലു യാത്രക്കാരും എയര്‍ കണ്ടീഷനറുമായി 140 കിലോമീറ്റര്‍ പിന്നിടാനും കാറിനു കഴിയുമത്രെ.
ഈ മാസം 28ന് നാനോയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തും. ജേയം നിയോ എന്നാകും പുതിയ നാനോ ഇലക്ട്രിക് പതിപ്പിന്റെ പേര്. ടാറ്റ കാറുകളുടെ സ്‌പോര്‍ടിയര്‍ പതിപ്പുകളെ വികസിപ്പിക്കുന്നതിന് വേണ്ടി അടുത്തിടെയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുമായി ജയം ഓട്ടോമോട്ടീവ് സംയുക്ത പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്. നിലവില്‍ ജയം ബ്രാന്‍ഡിന് കീഴിലാണ് നാനോയുടെ ഇലക്ട്രിക് പതിപ്പ് നിയോ എത്തുകയെങ്കിലും ഭാവിയില്‍ നിയോയുടെ സ്വന്തം പതിപ്പിനെ ടാറ്റ പുറത്തിറക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close