Month: November 2017

മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍ക്ക് നിയന്ത്രണം

ഗായത്രി
തിരു: മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍, മരുന്നു കടകളില്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. മയക്കുമരുന്ന് അംശമുള്ള മരുന്നുകള്‍ വാങ്ങണമെങ്കില്‍ ഇനിമുതല്‍ ഡോക്ടറുടെ പ്രത്യേക കുറിപ്പടി വേണ്ടി വരും. കുറിപ്പടി മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങി സൂക്ഷിക്കും. ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ കര്‍ശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് 12 ആയി ഉയര്‍ത്തി

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ വഴി ഓണ്‍ലൈനിലൂടെ പ്രതിമാസം ബുക്ക് ചെയ്യാവുന്ന റെയില്‍വേ ടിക്കറ്റുകളുടെ എണ്ണം ആറില്‍നിന്ന് 12 ആയി ഉയര്‍ത്തി. ഐ.ആര്‍.സി.ടി.സി പോര്‍ട്ടലിലൂടെയുള്ള ബുക്കിംഗ് പരിധി കഴിഞ്ഞ 26മുതലാണ് റെയില്‍വേ ഉയര്‍ത്തിയത്. ഓണ്‍ലൈന്‍ ബുക്കിംഗിന് ആധാര്‍ ലിങ്ക് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
അതേസമയം, ആധാറില്ലാതെ മാസം ആറ് ടിക്കറ്റുവരെ ബുക്ക് ചെയ്യാവുന്ന സംവിധാനം തുടരും. ആറില്‍ കൂടുതല്‍ ടിക്കറ്റിന് ബുക്ക് ചെയ്യുന്നയാളുടെയോ യാത്രക്കാരില്‍ ഒരാളുടെയോ ആധാര്‍ നമ്പര്‍ നല്‍കണം. ജനറല്‍ ക്വാട്ടയില്‍ ഒരു ടിക്കറ്റില്‍ ആറ് യാത്രക്കാരെയും, തത്കാലില്‍ നാലു യാത്രക്കാരെയും ബുക്കു ചെയ്യാം.
ഐ.ആര്‍.സി.ടി.സി പോര്‍ട്ടലിലുള്ള ആധാര്‍ കെ.വൈ.സിയില്‍ ക്ലിക്ക് ചെയ്ത് ‘മൈ പ്രൊഫൈലി’ല്‍ പോയി ആധാര്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം. ഒപ്പം യാത്രചെയ്യുന്ന മറ്റൊരാളുടെയും ആധാര്‍ നമ്പര്‍ ‘മാസ്റ്റര്‍ ലിസ്റ്റ്’ വിഭാഗത്തില്‍ അപ്‌ഡേറ്റ് ചെയ്യാം.

 

തദ്ദേശസ്ഥാപനങ്ങളുടെ ഇടപാടുകള്‍ക്ക് ഇനി ജിഎസ്ടി വേണം

ഗായത്രി
തിരു: തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന മുഴുവന്‍ വില്‍പന, വാങ്ങലുകള്‍ക്കും ജി.എസ്.ടി ബാധകം. പഴയ വാഹനങ്ങളും ഫര്‍ണിചറുകളും ലേലംചെയ്യല്‍ നടപടി മുതല്‍ മരാമത്ത് പ്രവൃത്തി വരെയുള്ള മുഴുവന്‍ ഇടപാടുകള്‍ക്കുമാണ് ജി.എസ്.ടി ഏര്‍പ്പെടുത്തിയത്. തദ്ദേശസ്ഥാപനങ്ങളും സെക്രട്ടറിയുടെ പേരില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കണമെന്നും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടി ഉടന്‍ മേലധികാരികളെ അറിയിക്കണമെന്നും നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇതുപ്രകാരം തദ്ദേശസ്ഥാപനങ്ങളുടെ വില്‍പനകള്‍, വാങ്ങലുകള്‍, നെറ്റ് പേയ്മന്റെ്‌സ് എന്നിവ നിശ്ചിത ഫോറത്തില്‍ ജി.എസ്.ടി പോര്‍ട്ടലില്‍ ഫയല്‍ ചെയ്യണം. ഇതിനായി ഒരുദ്യോഗസ്ഥന്റെയോ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് സമാനമായ വിദഗ്ധന്റെയോ സേവനം സ്വീകരിക്കാം. ടെന്‍ഡര്‍ ഫോറത്തിന് 12 ശതമാനം ജി.എസ്.ടി ഉള്‍പ്പെടുത്തിയ തുക ഫോറത്തിനൊപ്പം ഈടാക്കണം. പഴയ വാഹനം, ഫര്‍ണിചര്‍ തുടങ്ങിയവ ലേലംചെയ്യുമ്പോള്‍ ജി.എസ്.ടി തുക ലേലം കൊണ്ട വ്യക്തിയില്‍നിന്ന് ഈടാക്കണം. മരാമത്ത് പ്രവൃത്തിക്കുള്ള സെക്യൂരിറ്റി നിക്ഷേപത്തിന് ജി.എസ്.ടിയില്ല. എന്നാല്‍, പ്രവൃത്തിയില്‍ വീഴ്ചവരുത്തിയാല്‍ നികുതി അടക്കണം.
ജൂലൈ ഒന്നിനുശേഷം പൂര്‍ത്തിയാക്കുന്ന പ്രവൃത്തിയുടെ ബില്ലുകള്‍ നല്‍കുമ്പോള്‍ രണ്ടുശതമാനം ജി.എസ്.ടി കിഴിവ് വരുത്തണം. ഈതുക സെക്രട്ടറിമാര്‍ അഞ്ചുദിവസത്തിനകം ഇപേയ്മന്റൊയി അടക്കണം. വീഴ്ചവരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് പിഴ ഈടാക്കും. തദ്ദേശസ്ഥാപനങ്ങള്‍ വാടകക്ക് നല്‍കുന്ന ഓഡിറ്റോറിയം, ഷോപ്പിങ് കോംപ്ലക്‌സുകള്‍ എന്നിവക്കും ജി.എസ്.ടി ബാധകമാക്കി. മരാമത്ത് പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാരും ഏജന്‍സികളും സഹകരണ സൊസൈറ്റികളും ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തണം. ടെന്‍ഡറിനൊപ്പം ഇത് ഹാജരാക്കുകയും വേണം.

ടൂറിസം മേഖലയില്‍ പുതിയ അതോറിറ്റി രൂപീകരിക്കാന്‍ നീക്കം

ഗായത്രി
തിരു: ടൂറിസം മേഖലയെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേക അതോറിറ്റി രൂപവത്കരിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ നയത്തിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ടൂറിസം റെഗുലേറ്ററി അതോറിറ്റി, പുതുസംരംഭകര്‍ക്കായി സംരംഭകത്വഫണ്ട് തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുള്‍പ്പെടുന്നതാണ് നയം.
മേഖലയെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പരമോന്നത സംവിധാനം. ടൂറിസം രംഗത്തെ ചൂഷണം തടയുക, സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുക, സഞ്ചാരികള്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയവ പ്രധാന ചുമതലകള്‍. മനുഷ്യക്കടത്ത്, ബാലപീഡനം, മയക്കുമരുന്ന് എന്നിവ തടയുന്നതിന് ഓരോ കേന്ദ്രത്തിലും കര്‍മസേനയുണ്ടാക്കും. ഇക്കാര്യങ്ങളില്‍ അതോറിറ്റിക്ക് ഇടപെടാവുന്നതാണ്.
കോഴിക്കോട്, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിന് അഞ്ചുവര്‍ഷത്തേക്ക് നികുതി അവധിനല്‍കും. ടൂറിസം പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ ഏകജാലകസംവിധാനവും കൊണ്ടുവരും. സിഡ്ബി, ഏഞ്ചല്‍ ഫണ്ടുകള്‍, ധനകാര്യ ഏജന്‍സികള്‍ എന്നിവയില്‍നിന്ന് ഇതിനായി പണം സമാഹരിക്കും. ടൂറിസം പദ്ധതികളില്‍നിന്നുള്ള ലാഭവിഹിതവും മുതല്‍ക്കൂട്ടും. പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സംരംഭകരാകാന്‍ ഇത് അവസരമൊരുക്കും.

 

മിയ മലയാളത്തിലേക്കില്ല

ഫിദ
പോണ്‍ താരം മിയ ഖലീഫ. മിയ ഖലീഫ മലയാളത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്ത കേട്ടതുമുതല്‍ ആവേശത്തിലായിരുന്നു മലയാളികള്‍. എന്നാല്‍ മിയ മലയാളത്തിലേക്കില്ലെന്നാണ് പുതിയ വാര്‍ത്ത.
ഒമര്‍ ലുലു ചിത്രമായ ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ മിയ എത്തിയേക്കുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ചിത്രത്തിന്റെ സംവിധായകനായ ഒമര്‍ ലുലുവും ഇതു സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിയ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് മിയയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
ഒരു വര്‍ഷം മാത്രം നീണ്ട പോണ്‍ കരിയര്‍ കൊണ്ട് ലോകത്തെ ഏറ്റവും വിലയേറിയ പോണ്‍ താരമായി മാറിയ ആളാണ് ലെബനീസ് വംശജയായ മിയ ഖലീഫ. ഇവരുടെ അശ്ലീല സിനിമകള്‍ കുടുംബത്തിനും രാജ്യത്തിനും വലിയ പ്രശ്‌നമാക്കിയിരുന്നു. മാത്രമല്ല ഇസ്ലാമിക് തീവ്രവാദികളും മിയക്ക് ഭീഷണി ഉയര്‍ത്തിയിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഇനി ഗ്രാസിയയും

വിഷ്ണു പ്രതാപ്
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ഇനി ഗ്രാസിയയും. ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ഹോണ്ട ടൂ വീലേഴ്‌സിന്റെ സ്‌കൂട്ടര്‍ ഗ്രാസിയ നവംബര്‍ എട്ടിനാണ് ഇന്ത്യന്‍ വിപണിയിലെത്തുക. ആക്ടീവക്ക് മുകളിലുള്ള ഹോണ്ടയുടെ ഫ്‌ലാഗ്ഷിപ്പ് സ്‌കൂട്ടറാണ് ഗ്രാസിയ. നഗരങ്ങളിലെ യുവത്വത്തെ ലക്ഷ്യംവെച്ചാണ് ഹോണ്ട ഗ്രാസിയയെ നിരത്തിലെത്തിച്ചിരിക്കുന്നത്.
തികച്ചും വേറിട്ട ഡിസൈന്‍ ശൈലിയാണ് ഗ്രാസിയക്ക്. വലുപ്പമേറിയ ഹെഡ്‌ലാമ്പാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത. ആക്ടിവക്ക് സമാനമായ വലിയ ഫ്രണ്ട് വീലും ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും, ഡിസ്‌ക് ബ്രേക്കുമാണ് ഗ്രാസിയക്കുള്ളത്. ഹോണ്ടയുടെ കോമ്പിബ്രേക്ക് ടെക്‌നോളജിയും പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി മെറ്റല്‍ ഫൂട്ട്‌പെഗുകളും ഗ്രാസിയയുടെ പ്രത്യേകതകളാണ്. നിലവിലുള്ള 110 സിസി എഞ്ചിനില്‍ തന്നെയാകും പുത്തന്‍ ഗ്രാസിയയും അണിനിരക്കുകയെന്നാണ് സൂചന. ഗ്രാസിയയുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും 2000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടറിനെ ബുക്ക് ചെയ്യാം. ഏകദേശം 60,000 മുതല്‍ 65,000 രൂപ വരെയായിരിക്കും ഗ്രാസിയയുടെ ഇന്ത്യന്‍ വിപണിയിലെ വില.

ഉള്ളിയോ തക്കാളിയോ തൊട്ടാല്‍ കൈപൊള്ളും

ഗായത്രി
കൊച്ചി: ഉള്ളിവിലയോടൊപ്പം തക്കാളി വിലയും വര്‍ധിക്കുന്നു. സംസ്ഥാനത്ത് ല്‍ 45 മുതല്‍ 50 രൂപവരെയാണ് വില. ഉള്ളിവില ഇനിയുംകൂടാനാണ് സാധ്യതയെന്നും പറയുന്നു. തക്കാളി വിലയും കഴിഞ്ഞ ദീവസങ്ങളില്‍ നാല്‍പ്പതിന് മുകളിലായിരുന്നു.
അതേസമയം മുംബൈയില്‍ തക്കാളിവില 80 രൂപയായി തുടരുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ 2025 രൂപ്ക്ക് കിട്ടിയിരുന്ന ഉള്ളിക്ക് ഒറ്റയടിക്ക് വിലകൂടി. 50 മുതല്‍ 60 വരെ രൂപയാണിപ്പോള്‍ ഉള്ളിവില.
കഴിഞ്ഞയാഴ്ചകളില്‍ നാസിക്കിലും ലസല്‍ഗാവിലും ഉള്ളിയുടെ വരവ് കുറഞ്ഞതോടെയാണ് വില ഉയരാന്‍ തുടങ്ങിയത്. നിലവില്‍ ക്വിന്റലിന് 3000 മുതല്‍ 3200 വരെ രൂപയാണ് ഉള്ളിയുടെ മൊത്തവില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 500 രൂപയിലധികം കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

എഴുത്തച്ഛന്‍ പുരസ്‌കാരം കവി സച്ചിദാനന്ദന്

ഫിദ
തിരു: കവി കെ.സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സാഹിത്യത്തിലെ സമഗ്ര സംഭാവന മാനിച്ചാണ് അവാര്‍ഡ്.
1946മേയ് 28നു തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച സച്ചിദാനന്ദന്‍ തര്‍ജ്ജമകളടക്കം അമ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലോകസാഹിത്യത്തിലെ പ്രതിഭകളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാര്‍വിഷ്, യെഹൂദ അമിഷായി, യൂജിനിയോ മൊണ്ടേല്‍ തുടങ്ങിയവരുടെ രചനകളെ, മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് സച്ചിദാനന്ദനാണ്. 1989, 1998, 2000, 2009,2012 വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ലഭിച്ചു. 2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2012ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡിനും അര്‍ഹനായിരുന്നു.
1995 വരെ ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളേജില്‍ ഇംഗ്ലിഷ് പ്രൊഫെസര്‍ ആയി ജോലി നോക്കി. 1996 മുതല്‍ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ട്രാന്‍സ്‌ലേഷന്‍ വകുപ്പില്‍ പ്രൊഫസറും വകുപ്പു മേധാവിയുമാണ് അദ്ദേഹം.

പാചകവാതക വിലയില്‍ വീണ്ടും വര്‍ധന

ഗായത്രി
കൊച്ചി: പാചക വാതകത്തിന്റെ വില എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടി. സബ്‌സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ദ്ധിച്ച് 729 രൂപ ആയി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 146 രൂപയും കൂട്ടി. ഇതോടെ ഈ സിലിണ്ടറിന്റെ 1289 രൂപ ആയി.
കഴിഞ്ഞ മാസം 49 രൂപ കൂട്ടിയിരുന്നു. സബ്‌സിഡിയുള്ള പാചകവാതകത്തിനും മണ്ണെണ്ണ്ക്കും ഓരോ മാസവും വിലകൂട്ടാന്‍ നേരത്തേതന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സബ്‌സിഡി കുറ്ക്കുക എന്നതാണു ലക്ഷ്യം.