ടൂറിസം മേഖലയില്‍ പുതിയ അതോറിറ്റി രൂപീകരിക്കാന്‍ നീക്കം

ടൂറിസം മേഖലയില്‍ പുതിയ അതോറിറ്റി രൂപീകരിക്കാന്‍ നീക്കം

ഗായത്രി
തിരു: ടൂറിസം മേഖലയെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേക അതോറിറ്റി രൂപവത്കരിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ നയത്തിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ടൂറിസം റെഗുലേറ്ററി അതോറിറ്റി, പുതുസംരംഭകര്‍ക്കായി സംരംഭകത്വഫണ്ട് തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുള്‍പ്പെടുന്നതാണ് നയം.
മേഖലയെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പരമോന്നത സംവിധാനം. ടൂറിസം രംഗത്തെ ചൂഷണം തടയുക, സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുക, സഞ്ചാരികള്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയവ പ്രധാന ചുമതലകള്‍. മനുഷ്യക്കടത്ത്, ബാലപീഡനം, മയക്കുമരുന്ന് എന്നിവ തടയുന്നതിന് ഓരോ കേന്ദ്രത്തിലും കര്‍മസേനയുണ്ടാക്കും. ഇക്കാര്യങ്ങളില്‍ അതോറിറ്റിക്ക് ഇടപെടാവുന്നതാണ്.
കോഴിക്കോട്, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിന് അഞ്ചുവര്‍ഷത്തേക്ക് നികുതി അവധിനല്‍കും. ടൂറിസം പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ ഏകജാലകസംവിധാനവും കൊണ്ടുവരും. സിഡ്ബി, ഏഞ്ചല്‍ ഫണ്ടുകള്‍, ധനകാര്യ ഏജന്‍സികള്‍ എന്നിവയില്‍നിന്ന് ഇതിനായി പണം സമാഹരിക്കും. ടൂറിസം പദ്ധതികളില്‍നിന്നുള്ള ലാഭവിഹിതവും മുതല്‍ക്കൂട്ടും. പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സംരംഭകരാകാന്‍ ഇത് അവസരമൊരുക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close