ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് 12 ആയി ഉയര്‍ത്തി

ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് 12 ആയി ഉയര്‍ത്തി

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ വഴി ഓണ്‍ലൈനിലൂടെ പ്രതിമാസം ബുക്ക് ചെയ്യാവുന്ന റെയില്‍വേ ടിക്കറ്റുകളുടെ എണ്ണം ആറില്‍നിന്ന് 12 ആയി ഉയര്‍ത്തി. ഐ.ആര്‍.സി.ടി.സി പോര്‍ട്ടലിലൂടെയുള്ള ബുക്കിംഗ് പരിധി കഴിഞ്ഞ 26മുതലാണ് റെയില്‍വേ ഉയര്‍ത്തിയത്. ഓണ്‍ലൈന്‍ ബുക്കിംഗിന് ആധാര്‍ ലിങ്ക് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
അതേസമയം, ആധാറില്ലാതെ മാസം ആറ് ടിക്കറ്റുവരെ ബുക്ക് ചെയ്യാവുന്ന സംവിധാനം തുടരും. ആറില്‍ കൂടുതല്‍ ടിക്കറ്റിന് ബുക്ക് ചെയ്യുന്നയാളുടെയോ യാത്രക്കാരില്‍ ഒരാളുടെയോ ആധാര്‍ നമ്പര്‍ നല്‍കണം. ജനറല്‍ ക്വാട്ടയില്‍ ഒരു ടിക്കറ്റില്‍ ആറ് യാത്രക്കാരെയും, തത്കാലില്‍ നാലു യാത്രക്കാരെയും ബുക്കു ചെയ്യാം.
ഐ.ആര്‍.സി.ടി.സി പോര്‍ട്ടലിലുള്ള ആധാര്‍ കെ.വൈ.സിയില്‍ ക്ലിക്ക് ചെയ്ത് ‘മൈ പ്രൊഫൈലി’ല്‍ പോയി ആധാര്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം. ഒപ്പം യാത്രചെയ്യുന്ന മറ്റൊരാളുടെയും ആധാര്‍ നമ്പര്‍ ‘മാസ്റ്റര്‍ ലിസ്റ്റ്’ വിഭാഗത്തില്‍ അപ്‌ഡേറ്റ് ചെയ്യാം.

 

Post Your Comments Here ( Click here for malayalam )
Press Esc to close