ജിയോയെ പ്രതിരോധിക്കാന്‍ ഷവോമി

ജിയോയെ പ്രതിരോധിക്കാന്‍ ഷവോമി

വിഷ്ണു പ്രതാപ്
മുംബൈ: ജിയോയുടെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണിനെ പ്രതിരോധിക്കാന്‍ ഷവോമി. ദേശ് കാ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പേരില്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനാണ് സ ഷവോമി നീക്കങ്ങള്‍ നടത്തുന്നത്. കമ്പനിയുടെ ഇന്ത്യയിലെ മേധാവി മനു കുമാര്‍ ജെയിനാണ് പുതിയ സ്മാര്‍ട്ട്‌ഫോണിനെ സംബന്ധിച്ച് സൂചന നല്‍കിയത്. ഇന്ത്യക്കായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 30ന് പുറത്തിറക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഡിസംബര്‍ ആദ്യവാരത്തിലായിരിക്കും ഫോണ്‍ വിപണിയിലെത്തുക. എന്നാല്‍, ഫോണിന്റെ ഫീച്ചറുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. നിലവില്‍ 5999 രൂപക്ക് ലഭിക്കുന്ന 4അയാണ് ഷവോമിയുടെ ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍. 5 ഇഞ്ച് ഡിസ്‌പ്ലേയില്‍ 2 ജി.ബി റാം 16 ജി.ബി റോമുമായാണ് 4അ വിപണിയിലെത്തുന്നത്. ചിത്രങ്ങളെടുക്കാനായി 13 മെഗാപിക്‌സലിന്റെ പിന്‍ കാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ കാമറയും നല്‍കിയിട്ടുണ്ട്. 4അയേക്കാള്‍ കുറഞ്ഞ വിലയിലാകും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എത്തുക എന്നാണ് സൂചന. പൂര്‍ണമായും സൗജന്യമെന്ന് അവകാശപ്പെട്ടാണ് റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണിനെ വിപണിയിലെത്തിച്ചത്. 1500 രൂപ നല്‍കി ഫോണ്‍ വാങ്ങിയാല്‍ മുന്ന് വര്‍ഷത്തിന് ശേഷം ഫോണ്‍ കമ്പനിക്ക് നല്‍കിയാല്‍ ഈ തുക തിരിച്ച് നല്‍കുമെന്നാണ് ജിയോയുടെ വാഗ്ദാനം.

Post Your Comments Here ( Click here for malayalam )
Press Esc to close