ഫിദ
സ്‌നേഹം അന്യമായിക്കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ചും അശരണതയെ കുറിച്ചും വിവരിക്കുന്ന കഥാസമാഹാരം ശ്രദ്ധേയമാവുന്നു. കൈരളി ബുകസ്് പ്രസിദ്ധീകരിച്ച വി കെ റീനയുടെ ‘സാക്ഷയില്ലാത്ത വാതിലുകള്‍’ എന്ന കഥാസമാഹാരമാണ് വായനക്കാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായത്.
സ്‌നേഹത്തിന്റെ വില അറിയാതെ വളരുന്ന പുതു തലമുറക്ക് അതിന്റെ വിലയെന്താണെന്നും പ്രധാന്യമെന്താണെന്നും പറഞ്ഞു കൊടുക്കയാണ് ഇതിലെ കഥകള്‍. മഞ്ഞപ്പുമ്പാറ്റ, ഇടംതേടുന്നവര്‍,മൊട്ടു ചെമ്പരത്തികള്‍,സാക്ഷയില്ലാത്ത വാതിലുകള്‍ എന്നീ കഥകളില്‍ നമുക്ക് ചുറ്റുപാടും കാണുന്ന മനുഷ്യ ബന്ധങ്ങളുടെ ശിഥിലത അനുഭവിച്ചറിയാനാവും.
‘മനുഷ്യന്റെ മുഖമുള്ള ബലൂണ്‍’ എന്ന കഥയില്‍ സ്‌നേഹത്തിനും സുരക്ഷക്കും വേണ്ടിയുള്ള സ്ത്രീമനസിന്റെ ദാഹം കഥാകൃത്ത് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ‘ആത്മാവിന്റെ സഞ്ചാരം’ എന്ന കഥയിലാകട്ടെ ജീവിതത്തിന്റെ നശ്വരതയെ ജയിക്കാനുള്ള മോഹവും രക്തബന്ധത്തിന്റെ കരുത്തുമാണ് കഥയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍ പ്രഭാകരന്‍ അഭിപ്രായപ്പെടുന്നു.
കേരള സ്‌റ്റേറ്റ് സാക്ഷരത മിഷന്‍ അതോറിറ്റി കണ്ണൂര്‍ ജില്ലാ പത്താംതരം ഗണിണശാസ്ത്രം അധ്യാപികയാണ് റീന. കുടുംബ ശ്രീ, സാക്ഷരത മിഷന്‍ എന്നിവയുടെ ജില്ല,സംസ്ഥാന തല അവാര്‍ഡുകള്‍, ചെറു കഥക്കുള്ള ദേശാഭിമാനി ഗ്രാമശ്രീ സുവര്‍ണ പുരസ്്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.