ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്കുകളില്‍ നിന്നും മരുന്നുവില്‍ക്കുന്നതിന് നിയന്ത്രണം

ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്കുകളില്‍ നിന്നും മരുന്നുവില്‍ക്കുന്നതിന് നിയന്ത്രണം

കൊച്ചി: ഹോമിയോ ഡോക്ടര്‍മാര്‍ക്കു കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഇനിമുതല്‍ സ്വന്തം ക്ലിനിക്കില്‍ നിന്നു മരുന്നുവില്‍പന സാധ്യമല്ല. ഹോമിയോ മരുന്നുവിപണന കേന്ദ്രത്തിന്റെ ഭാഗമായി ക്ലിനിക് പ്രവര്‍ത്തിപ്പിക്കാനും സാധിക്കില്ല. അലോപ്പതി മരുന്നുകള്‍ വില്‍ക്കുന്ന സാധാരണ മരുന്നുകടകളില്‍ ഇനി മുതല്‍ ഹോമിയോ മരുന്നുകളും വില്‍ക്കാം.
ഇതു സംബന്ധിച്ച നിയമഭേദഗതി ഈമാസം 10നു പ്രാബല്യത്തില്‍ വന്നയി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഹോമിയോ മരുന്നുകള്‍ കുറിച്ചുകൊടുക്കുന്നതിലും വില്‍ക്കുന്നതിലും ഡോക്ടര്‍മാര്‍ വഴിവിട്ടു പ്രവര്‍ത്തിക്കുന്നതായി വിലയിരുത്തിയാണു ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡ്വൈസറി ബോര്‍ഡിന്റെ നിര്‍ദേശങ്ങളോടെ ഭേദഗതികള്‍ നടപ്പാക്കുന്നത്. അലോപ്പതി മരുന്നുകള്‍ വില്‍ക്കുന്ന കടയില്‍ പ്രത്യേക ലൈസന്‍സ് ഇല്ലാതെ തന്നെ ഹോമിയോ മരുന്നുകളും വില്‍ക്കാം. മരുന്നു നല്‍കാന്‍ ഹോമിയോപ്പതിയിലോ ഫാര്‍മസിയിലോ നിശ്ചിതയോഗ്യതയുള്ളവര്‍ കടകളില്‍ ഉണ്ടായിരിക്കണം. എന്നാല്‍, കടകളില്‍നിന്നു രോഗികള്‍ക്കു നേരിട്ടു ഹോമിയോ മരുന്നുകള്‍ ലഭ്യമാകുന്ന സ്ഥിതി വരുമ്പോള്‍ ദുരുപയോഗ സാധ്യതകള്‍ കൂടുമെന്നാണു ഹോമിയോ ഡോക്ടര്‍മാരുടെ ആക്ഷേപം.

Post Your Comments Here ( Click here for malayalam )
Press Esc to close