Month: August 2019

സ്‌നേഹമെന്തെന്ന് ആശ എന്നെ പഠിപ്പിച്ചു

ഫിദ-
ഓട്ടേറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. നടന്‍ മാത്രമല്ല, മനോജ് ഇപ്പോള്‍ ആശയുടെ ഭര്‍ത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. മുന്‍ഭാര്യ ഉര്‍വശിയുമായുള്ള വിവാഹമോചനത്തിനു ശേഷം അവരോട് ശത്രുത വച്ചു പുലര്‍ത്താതെ നല്ല സുഹൃദ്ബന്ധം കാത്തു സൂക്ഷിച്ചുകൊണ്ട് പരസ്പരസ്‌നേഹത്തോടെ കഴിയുകയാണ് ഈ കുടുംബം.
ഞങ്ങള്‍ക്കിടയില്‍ ശത്രുതാ മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളൂ.
കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്‌നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്‌നേഹം, കെയറിംഗ് തുടങ്ങി ദാമ്പത്യത്തില്‍ ഒരാള്‍ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ എനിക്ക് തരുന്നുണ്ട്. ആശയോടൊത്തുള്ള ജീവിതത്തില്‍ ഞാന്‍ ഒരുപാട് സംതൃപ്തനാണ്.’
കുഞ്ഞാറ്റ(തേജാലക്ഷ്മി) തന്റെ ആദ്യത്തെ മകളാണ് എന്ന് ആശയും പറയുന്നു. ‘ചിന്നു (ശ്രിയ ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍) അടുത്ത മോളും. അതു കഴിഞ്ഞിട്ട് അമൃത് എന്ന മോനും. ഒരു അമ്മക്കും മക്കളെ വേറിട്ടു കാണാന്‍ പറ്റില്ല. അമ്മ എന്നതിന്റെ അര്‍ഥം തന്നെ അതല്ലേ. ചിന്നുവിന് ഏറ്റവും ഇഷ്ടം കുഞ്ഞാറ്റയും കുഞ്ഞാറ്റക്ക് ഏറ്റവും ഇഷ്ടം ചിന്നുവിനെയുമാണ്. രണ്ടുപേരും തുല്യമായി അമൃതിനെയും സ്‌നേഹിക്കുന്നു. അതുപോലെ ഉര്‍വശിച്ചേച്ചിയുടെ മോനെയും സ്‌നേഹിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല.’
നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 2000ലായിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്.

ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വിയറ്റ്‌നാമിന്റെ വിയറ്റ് ജെറ്റ് എയര്‍ലൈന്‍സ് ഇന്ത്യയിലേക്കു സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ആറു മുതലാണു വിയറ്റ് ഇന്ത്യയില്‍ സര്‍വീസ് തുടങ്ങുക. വിയറ്റ്‌നാമിലെ ഹോ ചി മിനാ സിറ്റി, ഹനോ എന്നിവിടങ്ങളില്‍നിന്നു ഡല്‍ഹിയിലേക്കും തിരിച്ചുമാണു സര്‍വീസുകള്‍.
മാര്‍ച്ച് 28 വരെയുള്ള സര്‍വീസുകള്‍ക്കു കമ്പനി ബുക്കിംഗ് ആരംഭിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഹോചിമിന്‍ സിറ്റിയില്‍നിന്നുള്ള സര്‍വീസ്. ഹാനോയില്‍ നിന്നുള്ള വിമാനങ്ങള്‍ മറ്റു മൂന്നു ദിവസങ്ങളില്‍ പുറപ്പെടും. ഇന്നു വരെയുള്ള ബുക്കിംഗിന് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഒമ്പതു രൂപയാണ്. വാറ്റും എയര്‍പോര്‍ട്ട് ഫീയും മറ്റു ചാര്‍ജുകളും കൂടാതെയാണിത്.
വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോംഗ് താവോയുടെ ഉടമസ്ഥതയിലുള്ളതാണു വിയറ്റ് ജെറ്റ് എയര്‍ലൈന്‍. ബിക്കിനി ധരിക്കണമോ അതോ പരമ്പരാഗതത വസ്ത്രം ധരിക്കണമോ എന്നു തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ക്കുണ്ട്. എന്നിരുന്നാലും എല്ലാവരും ബിക്കിനിയാണു തെരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ ഇത് ബിക്കിനി എയര്‍ലൈന്‍സ് എന്ന പേരിലാണ് ഇത് പരക്കെ അറിയപ്പെടുന്നത്.
എയര്‍ലൈന്‍സിന്റെ ഉദ്ഘാടന പറക്കലില്‍ തന്നെ ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്. 2018 ജനുവരിയില്‍ എയര്‍ഹോസ്റ്റസുമാര്‍ ബിക്കിനി ധരിപ്പിച്ചതിനെ തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി കമ്പനിക്കു പിഴ ചുമത്തിയിരുന്നു. ചൈനയില്‍നിന്നുള്ള ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിലാണ് ഫ്‌ളൈറ്റ് അറ്റന്റന്റുമാര്‍ ബിക്കിനി ധരിച്ചെത്തിയത്.

 

പിഎഫ് പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് പൂര്‍ണ പെന്‍ഷന്‍

ഗായത്രി-
കൊച്ചി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15 കൊല്ലം കഴിഞ്ഞാല്‍ പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ ഹൈദരാബാദില്‍ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ബോര്‍ഡ് ചെയര്‍മാന്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്‌കുമാര്‍ ഗംഗവാര്‍ അധ്യക്ഷത വഹിച്ചു.
മാസ്‌പെന്‍ഷന്റെ മൂന്നിലൊന്നിന്റെ നൂറ് മടങ്ങ് തുക പെന്‍ഷന്‍ പറ്റുമ്പോള്‍ മുന്‍കൂറായി നല്‍കുന്നതാണ് ഇ.പി.എഫ്. പെന്‍ഷന്‍ പദ്ധതിയിലെ കമ്മ്യൂട്ടേഷന്‍ സമ്പ്രദായം. 1998ലാണ് കമ്മ്യൂട്ടേഷന്‍ തുടങ്ങിയത്. എന്നാല്‍ 2008ല്‍ ഈ ആനുകൂല്യം നിര്‍ത്തി. പെന്‍ഷന്‍ തുകയുടെ മൂന്നിലൊന്നിന്റെ 100 മടങ്ങ് കമ്മ്യൂട്ട് ചെയ്തവര്‍ക്ക് ബാക്കിതുക മാത്രമേ പിന്നീട് മരണംവരെ ലഭിക്കുകയുള്ളുവെന്നതാണ് തുടരുന്ന രീതി.
പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്ത് 180 മാസം കഴിയുമ്പോള്‍ മാത്രമാണ് മുഴുവന്‍ പെന്‍ഷന് അര്‍ഹത. ആറ് ലക്ഷത്തില്‍പ്പരം പെന്‍ഷന്‍കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴില്‍ സഹമന്ത്രി വ്യക്തമാക്കി. അതേസമയം 2008ല്‍ നിര്‍ത്തലാക്കിയ കമ്മ്യൂട്ടേഷന്‍ സമ്പ്രദായം പിന്നീട് വിരമിച്ചവര്‍ക്ക് ബാധകമാക്കിയിട്ടില്ല. കേന്ദ്രസംസ്ഥാന പെന്‍ഷന്‍കാര്‍ക്ക് വിരമിക്കുമ്പോള്‍ പെന്‍ഷന്‍തുകയുടെ 40 ശതമാനം 144 മാസത്തേത് കമ്മ്യൂട്ട് ചെയ്യാം. അത്രയും കാലം കഴിയുന്നതോടെ മുഴുവന്‍ പെന്‍ഷന്‍തുക ലഭിക്കും.

ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

രാംനാഥ് ചാവ്‌ല-
ലാക്‌മേ ഫാഷന്‍ വീക്കില്‍ തിളങ്ങി മലയാളി നടി മാളവിക മോഹനന്‍. ഡിസൈനര്‍മാരായ വിനീത് രാഹുല്‍ ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക റാംപില്‍ ചുവട് വച്ചത്. ഡീപ് ബ്ലൂ നിറത്തില്‍ ഗോള്‍ഡന്‍ പോള്‍ക്ക ഡോട്ടുകള്‍ നിറഞ്ഞ പലാസ്സോയും ബ്രാലെറ്റും ഷീര്‍ ബ്ലൂ ജാക്കറ്റുമണിഞ്ഞ് അതീവ ഗ്ലാമറാസായാണ് താരം പ്രത്യക്ഷപ്പെട്ടത്. മിനിമല്‍ മെയ്ക്കപ്പും ലൂസ് ഹെയര്‍ സ്‌റ്റൈലും ബോള്‍ഡ് ലുക്കാണ് താരത്തിന് നല്‍കിയത്.
ഓഗസ്റ്റ് 21 മുതല്‍ ഒരാഴ്ച്ചയാണ് ഫാഷന്‍ മാമാങ്കമായ ലാക്‌മേ ഫാഷന്‍ വീക്ക് നടക്കുന്നത്. അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ ബോളിവുഡ് താരങ്ങളും റാംപില്‍ ചുവട് വെക്കും
മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ആസിഫ് അലി നായകനായെത്തിയ നിര്‍ണായകത്തില്‍ നായികയായി. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.

സോളമന്റെ ജീവിതത്തിലെ സങ്കീര്‍ണതകള്‍

അജയ്തുണ്ടത്തില്‍-
അമേരിക്കന്‍ ഐ.ടി കമ്പനി ‘ബ്രെയറിന്‍ ടെക്‌നോളജീസി’ന്റെ കൊച്ചി ഘടകം സിഇഓ ആയ സോളമന്റെ കുടുംബജീവിത മുഹൂര്‍ത്തങ്ങളിലെ സങ്കീര്‍ണതകളിലൂടെയുള്ള ഒരു യാത്രയാണ് ചിത്രീകരണം പുരോഗമിക്കുന്ന ”സോളമന്റെ മണവാട്ടി സോഫിയ”. ഗ്ലോബല്‍ ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്നത് എം. സജീഷാണ്. പരസ്യഡിസൈനിംഗ് രംഗത്തെ ശ്രദ്ധേയനായ സജീഷിന്റെ പ്രഥമ സംവിധാന സംരംഭമാണ് ”സോളമന്റെ മണവാട്ടി സോഫിയ”.

സോളമനും ഭാര്യയും പിന്നെ ഏഴുവയസ്സുള്ള മകളുമടങ്ങുന്ന കുടുംബം, കൊച്ചി മെട്രോ ലൈഫിന്റെ എല്ലാ ആഡംബര സൗകര്യങ്ങളും ആസ്വദിച്ചാണ് ജീവിക്കുന്നത്. ആ യാത്രയില്‍ സോളമന് അഭിമുഖീകരിക്കേണ്ടിവന്ന ചില പ്രശ്‌നങ്ങള്‍, അയാളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. നഷ്ടപ്പെട്ട താളം വീണ്ടെടുക്കാന്‍ സോളമന്‍ മറ്റുചില വഴികള്‍ തേടുന്നു. എല്ലാവരിലും ഒരു സോളമനും ഒരു സോഫിയയും ഉണ്ടെന്നുള്ള തിരിച്ചറിവും ചിത്രം നല്കുന്നുണ്ട്. കുടുംബജീവിതത്തിന്റെ മൂല്യവും ഹൃദയബന്ധങ്ങളുടെ പവിത്രതയും എത്രത്തോളം പ്രധാനമാണന്ന സന്ദേശവും ചിത്രം പകരുന്നുണ്ട്. സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ഒരു റോഡ് മൂവിയാണിത്.
ബാനര്‍ – ഗ്ലോബല്‍ ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – എം. സജീഷ്, നിര്‍മ്മാണം – ആശ്വാസ് ശശിധരന്‍, പോള്‍ ചെമ്പകശ്ശേരി, ആന്റണി ഇരിങ്ങാലക്കുട, ഛായാഗ്രഹണം – ടി. ഷമീര്‍ മുഹമ്മദ്, എഡിറ്റിംഗ് – സന്ദീപ് നന്ദകുമാര്‍, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് – താജുദ്ദീന്‍ ഹസ്സന്‍, സിന്റോമന്ത്ര (യുഎഇ), ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം – അല്‍ഫോണ്‍സ് ജോസഫ്, പശ്ചാത്തല സംഗീതം – അനില്‍ ജോണ്‍സണ്‍, ചീഫ് അസ്സോ: ഡയറക്ടര്‍ – ബാബുരാജ് ഹരിശ്രീ, പ്രൊ: കണ്‍ട്രോളര്‍-ഷറഫ് കരുപ്പടന്ന, പ്രൊ: എക്‌സിക്യൂട്ടീവ് – സജീവ് അര്‍ജുനന്‍, ചമയം – ലിപിന്‍ മോഹനന്‍, കല – പുത്തന്‍ചിറ രാധാകൃഷ്ണന്‍, കോസ്റ്റ്യും-സൂര്യാശേഖര്‍, സ്റ്റില്‍സ് – അജേഷ് ആവണി, ത്രില്‍സ്-ജോളി ബാസ്റ്റിന്‍, വിഷ്വല്‍ എഫക്ട്‌സ് – ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, സൗണ്ട് ഡിസൈന്‍ – ജെസ്‌വിന്‍ മാത്യു, മീഡിയ പ്രൊമോഷന്‍ – മഞ്ജു ഗോപിനാഥ്, പബഌസിറ്റി ഡിസൈന്‍സ് – എം.ഡിസൈന്‍സ്, ഫിനാന്‍സ് കണ്‍ട്രോളര്‍ – സതീഷ് വാസുദേവന്‍, സ്റ്റുഡിയോ – വിസ്മയ മാക്‌സ് (തിരുവനന്തപുരം, കൊച്ചി), ഡിഐ-ചലച്ചിത്രം, സംവിധാന സഹായികള്‍ – സജിത് ബാലകൃഷ്ണന്‍, സവിന്‍സ, വിതരണം – ഗ്ലോബല്‍ ടോപ്പ് വിഷ്വല്‍ മള്‍ട്ടിമീഡിയ, പിആര്‍ഓ-അജയ് തുണ്ടത്തില്‍.
കിആന്‍ കിഷോര്‍, സമര്‍ത്ഥ്യ മാധവന്‍, തമ്പു ടി. വില്‍സണ്‍, ശിവജി ഗുരുവായൂര്‍, അഞ്ജലിനായര്‍, റീന ബഷീര്‍, വല്‍സലാമേനോന്‍, ശ്രീജി ഗോപിനാഥ്, ശ്രീലക്ഷ്മി, ബേബി പ്രശംസ ആശ്വാസ്, രമ്യ ആശ്വാസ്, കാശിനാഥന്‍, മഞ്ജുസുഭാഷ്, സജാദ് ബ്രൈറ്റ്, ജോളി ബാസ്റ്റിന്‍, പത്മകുമാര്‍, റോബിന്‍ വര്‍ഗ്ഗീസ് എന്നിവരഭിനയിക്കുന്നു.

 

ഫോബ്‌സ് പട്ടികയില്‍ ഷഫീന യുസഫലിയും

ഫിദ-
മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നിലെ പ്രചോദനാത്മക വനിതകളില്‍ ടേബിള്‍സ് ചെയര്‍പേഴ്‌സണ്‍ ഷഫീനാ യൂസഫലി സ്ഥാനംപിടിച്ചു. ഫോബ്‌സ് മാഗസീന്‍ നല്‍കുന്ന പദവി പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ഇവര്‍. വിജയകരമായ കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്.
ആഡംബര ഫാഷനായ ആദ്യത്തെ ആഗോള ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഉടമ ഗിസ്‌ലാന്‍ ഗ്വെനസ്, ഹാലി ബെറി, ബിയോണ്‍സ് തുടങ്ങിയ സെലിബ്രിറ്റികള്‍ക്ക് കോസ്റ്റ്യും ഡിസൈനര്‍ ആയി പേരെടുത്ത ഡിസൈനര്‍ റീം അക്ര തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.
2010ലാണ് ഷഫീന ടേബിള്‍സുമായി ബിസിനസ് ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ഷഫീന യു.എ.ഇ.യിലും ഇന്ത്യയിലും വിജയകരമായി ബിസിനസുകള്‍ ആരംഭിച്ചു. ഏഴുവര്‍ഷത്തിനിടെ മുപ്പതിലധികം എഫ് ആന്‍ഡ് ബി സ്‌റ്റോറുകള്‍ ഷഫീന തുടങ്ങി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ മകളാണ് ഷഫീന.

 

വ്യാപാരമേഖലക്ക് പ്രളയകുരുക്കായി ജി.എസ്.ടി റിട്ടേണ്‍ ഫയലിംഗ്

ഫിദ-
മലപ്പുറം: പ്രളയക്കെടുതിയില്‍ വ്യാപാരമേഖലക്ക് കുരുക്കായി ജി.എസ്.ടി റിട്ടേണ്‍ ഫയലിംഗ്. പ്രളയക്കെടുതി ബാധിച്ച ആയിരക്കണക്കിന് കച്ചവടക്കാരാണ് റിട്ടേണ്‍ ഫയല്‍ ചെയ്യാനാവാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ജൂലൈ മാസത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതിയായിരുന്നു ചൊവ്വാഴ്ച. എന്നാല്‍, മിക്കവര്‍ക്കും സാധിച്ചിട്ടില്ല. മൂന്ന് മാസം കൂടുമ്പോള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ ആഗസ്റ്റ് 31നകം കഴിഞ്ഞ ഏപ്രില്‍, മേയ്, ജൂണ്‍ മാസത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യണം. 20172018 സമയത്തെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും 31ആണ്. നിലവിലെ സാഹചര്യത്തില്‍ ഈ തീയതിക്കകം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത നിലയിലാണ് പലരും.
നിരവധി വ്യാപാരികള്‍ക്കാണ് കടകളിലെ ഉല്‍പന്നങ്ങള്‍ക്കുപുറമെ പ്രധാന ഫയലുകളും സ്‌റ്റോക്ക് വിവരങ്ങളും പ്രളയത്തില്‍ നഷ്ടപ്പെട്ടത്. പല മേഖലകളിലും ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയതും ജി.എസ്.ടി റിട്ടേണ്‍ ഫയലിങ്ങിനെ ബാധിച്ചു. റിട്ടേണ്‍ ഫയലിങ് വൈകിയാല്‍ ഒാേരാ ദിവസത്തിനും 50 രൂപ പിഴ നല്‍കണം. പ്രളയ സമയത്ത് ദിവസങ്ങളോളം ജോലി ചെയ്യാന്‍ കഴിയാതിരുന്ന ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും നേരത്തെ ഏല്‍പ്പിച്ച ഫയലുകള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ല. ഓഡിറ്റിംഗ് വേണ്ടാത്ത ആദായനികുതി ഫയലിംഗിന്റെ അവസാന തീയതിയും ആഗസ്റ്റില്‍ അവസാനിക്കുന്നതിനാല്‍ ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ കൂടുതല്‍ തിരക്കിലാവും.
നിരവധി വ്യാപാരികള്‍ക്കാണ് കടകളിലെ ഉല്‍പന്നങ്ങള്‍ക്കുപുറമെ പ്രധാന ഫയലുകളും സ്‌റ്റോക്ക് വിവരങ്ങളും പ്രളയത്തില്‍ നഷ്ടപ്പെട്ടത്. പല മേഖലകളിലും ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയതും ജി.എസ്.ടി റിട്ടേണ്‍ ഫയലിങ്ങിനെ ബാധിച്ചു. റിട്ടേണ്‍ ഫയലിംഗ് വൈകിയാല്‍ ഒാേരാ ദിവസത്തിനും 50 രൂപ പിഴ നല്‍കണം. പ്രളയ സമയത്ത് ദിവസങ്ങളോളം ജോലി ചെയ്യാന്‍ കഴിയാതിരുന്ന ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും നേരത്തെ ഏല്‍പ്പിച്ച ഫയലുകള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ല. ഓഡിറ്റിംഗ് വേണ്ടാത്ത ആദായനികുതി ഫയലിങിന്റെ അവസാന തീയതിയും ആഗസ്റ്റില്‍ അവസാനിക്കുന്നതിനാല്‍ ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ കൂടുതല്‍ തിരക്കിലാവും.

 

ഇന്ത്യന്‍ സാമ്പത്തികരംഗം തകര്‍ച്ചയുടെ വക്കില്‍: രഘുറാം രാജന്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തികരംഗം തകര്‍ച്ചയുടെ വക്കിലെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യയുടെ സാമ്പത്തികമേഖലയിലെ മാന്ദ്യം ആശങ്കപ്പെടുത്തുന്നതാണെന്നും ഈ മെല്ലെപ്പോക്ക് ഗുരുതരമാണെന്നാണും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാജന്‍ പറഞ്ഞു.
ഇപ്പോള്‍ സമ്പദ് വസ്ഥയില്‍ ഉണ്ടായിരിക്കുന്ന മെല്ലെപ്പോക്ക് വളരെ ഗുരുതരമാണ്. സ്വകാര്യ മേഖലയില്‍ നടന്നിട്ടുള്ള നിരവധിയായ വിശകലനങ്ങളില്‍ വ്യത്യസ്ത തരത്തിലാണ് സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം കേന്ദ്രസര്‍ക്കാരിന്റെ പ്രവചനങ്ങള്‍ക്കു ഘടകവിരുദ്ധമാണ്. ഊര്‍ജ രംഗത്തും ബാങ്കിംഗ് ഇതര സാമ്പത്തിക മേഖലിയിലുമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഉടനെ തന്നെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2008ലെ പ്രതിസന്ധിയെ മറികടക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഉപയോഗിക്കരുത്. അമേരിക്കയും ചൈനയും സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള തയാറെടുപ്പ് നടത്തിയിട്ടുണ്ട്. നമുക്കും പുതിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്ന രീതി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ മുന്‍നിരയിലുള്ള സമ്പദ്ഘടനകള്‍ അടുത്തയിടെ പുറത്തുവിട്ട കണക്കുകള്‍ മാന്ദ്യത്തിന്റെ വക്കിലാണെന്ന സൂചനയാണ് നല്‍കുന്നത്. മുന്‍നിര സമ്പദ്ഘടനകളും ജി 20 ഗ്രൂപ്പില്‍ വരുന്നതുമായ രാജ്യങ്ങളുടെ സമ്പദ്ഘടനകളില്‍ നല്ലൊരു പങ്കിന്റെയും ജിഡിപി ചുരുങ്ങുകയോ നേരിയ വളര്‍ച്ചയിലോ ആണ്. യുഎസ് ചൈന വ്യാപാരയുദ്ധവും കരാറില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോകുന്നതും ലോക സമ്പദ്ഘടനയെ മാന്ദ്യത്തിലേക്കു തള്ളിവിടുകയാണ്. ഇതിന്റ ഫലമായി ആഗോള നിര്‍മാണ മേഖല വലിയ തളര്‍ച്ചയിലുമാണ്.
2009നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയിലേക്ക് ആഗോള ജിഡിപി എത്തുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് (ഐഎംഎഫ്) ഏറ്റവുമൊടുവില്‍ വിലയിരുത്തുന്നത്. നടപ്പുവര്‍ഷത്തെ ആഗോള സാന്പത്തികവളര്‍ച്ച 3.2 ശതമാനവും 2020ല്‍ 3.5 ശതമാനവുമാണ് ഐഎംഎഫ് അനുമാനിക്കുന്നത്.
ആഗോളതലത്തില്‍ സമ്പദ്ഘടനകള്‍ കടുത്ത ക്ഷീണം കാണിക്കുകയാണെന്നും യുഎസ് ചൈനാ വ്യാപാരയുദ്ധം രൂക്ഷമായാല്‍ ഒരുപക്ഷെ, അടുത്തഘട്ടം മാന്ദ്യമാകാമെന്നും ആഗോള നിക്ഷേപകസ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി മുന്നറിയിപ്പു നല്‍കുന്നു. നിക്ഷേപകസ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്കയുടെ വിലയിരുത്തലും അതുതന്നെയാണ്.
ഇന്ത്യ മാന്ദ്യത്തിലേക്കു വീഴുകയില്ലെങ്കിലും വളര്‍ച്ചാത്തോത് ഗണ്യമായി കുറയുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നത്. മൂന്നു ക്വാര്‍ട്ടറുകളായി ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാത്തോത് കുറഞ്ഞുവരികയാണ്.

ഓണച്ചന്തകള്‍ വഴി സബ്‌സിഡി നിരക്കിലുള്ള അരി കിട്ടാനില്ല

ഗായത്രി-
തിരു: സംസ്ഥാനത്ത് ഓണച്ചന്തകള്‍ വഴി സബ്‌സിഡി നിരക്കില്‍ നല്‍കാനുള്ള അരി കിട്ടാനില്ല. അരി നല്‍കാനാവില്ലെന്ന് ടെന്‍ഡര്‍ ഏറ്റെടുത്ത ഏജന്‍സികള്‍ കണ്‍സ്യൂമര്‍ ഫെഡിനെ അറിയിച്ചു. മൂന്ന് ഏജന്‍സികളാണ് 68,684 ക്വിന്റല്‍ ആന്ധ്ര ജയ അരി വിതരണംചെയ്യാന്‍ ടെന്‍ഡര്‍ എടുത്തിരുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കാണിച്ച് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഏജന്‍സികളുടേത് മനഃപൂര്‍വം വിലകൂട്ടാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായും കത്തില്‍ പറയുന്നു. ഉയര്‍ന്ന വിലക്ക് അരി വാങ്ങാനുള്ള നീക്കവും പിന്മാറ്റത്തിനു പിന്നിലുണ്ടെന്നു സംശയമുണ്ട്.
സഹകരണ സംഘങ്ങള്‍വഴി 3500 ഓണച്ചന്തകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ ചന്തകള്‍ വഴി ഒരു റേഷന്‍ കാര്‍ഡിന് അരി ഉള്‍പ്പെടെ 13 ഇനങ്ങളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുക. സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കേണ്ട തുകയുടെ ഒരു വിഹിതം മുന്‍കൂറായി കണ്‍സ്യൂമര്‍ ഫെഡിന് നല്‍കിയിട്ടുമുണ്ട്.
സബ്‌സിഡി സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന് വിതരണംചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ കമ്മോഡിറ്റി ആന്റ് ഡെറിവേറ്റീവ്‌സ് എക്‌സേഞ്ചിനാണ് (എന്‍.സി.ഡി.ഇ.എക്‌സ്.) ഓര്‍ഡര്‍ നല്‍കിയത്. ഇവരില്‍നിന്ന് ടെന്‍ഡറെടുത്ത ഏജന്‍സികളാണ് അരി വിതരണം ചെയ്യാനാകില്ലെന്ന് അറിയിച്ചത്.
ഏജന്‍സികളുടെ പിന്മാറ്റത്തിലും ദുരൂഹതയുണ്ട്. അരിവിതരണം ഏറ്റെടുത്ത മൂന്ന് ഏജന്‍സികളും കേരളത്തിലുള്ളതും കണ്‍സ്യൂമര്‍ഫെഡിന് നേരത്തേ സാധനങ്ങള്‍ നല്‍കിയിരുന്നവരുമാണ്. എന്‍.സി.ഡി.ഇ.എക്‌സിന്റെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യുകയും ബാങ്ക് ഗ്യാരന്റിയും നിശ്ചിത നിരതദ്രവ്യവും നല്‍കണം.
സാധനങ്ങള്‍ വിതരണംചെയ്യുന്നതില്‍ വീഴ്ചവരുത്തിയാല്‍, നഷ്ടം ഏജന്‍സികള്‍ നല്‍കിയ സെക്യൂരിറ്റി തുകയില്‍നിന്ന് ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ഗുണനിലവാരവും മാനദണ്ഡങ്ങളും പാലിച്ചില്ലെങ്കിലും ഏജന്‍സികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാം. ഇത് നിലനില്‍ക്കെയാണ് ഏജന്‍സികളുടെ പിന്മാറ്റം. ഇക്കാര്യം എന്‍.സി.ഡി.ഇ.എക്‌സിനെ അറിയിച്ചിട്ടുമില്ല.
സെപ്റ്റംബര്‍ ഒന്നുമുതലാണ് ഓണച്ചന്തകള്‍. ഇതിനിടെ വീണ്ടും ടെന്‍ഡര്‍ വിളിച്ച് പുതിയ ഏജന്‍സികളെ നിശ്ചയിക്കാനാവില്ല. വിതരണമേറ്റെടുത്ത ഏജന്‍സികള്‍ പിന്മാറിയാല്‍ കണ്‍സ്യൂമര്‍ഫെഡിന് ഉയര്‍ന്ന തുകക്ക് അരി വാങ്ങേണ്ടിവരും. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടവുമുണ്ടാകും.
നേരത്തെ ആന്ധ്രയില്‍നിന്ന് അരിയെത്തിച്ചതില്‍ വന്‍ക്രമക്കേടുണ്ടായിരുന്നു. രണ്ടു ലോഡ് അരി കാണാതെ പോയി. അന്ന് പര്‍ച്ചേസിന്റെ ചുമതല വഹിച്ചിരുന്നവരെ ഇടക്കാലത്ത് മാറ്റിനിര്‍ത്തി. അന്ന് ആരോപണം നേരിട്ടവരാണ് ഇപ്പോള്‍ ആ ചുമതല വഹിക്കുന്നത്.

ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം ഡോക്യുമെന്ററിയില്‍ മോഹന്‍ലാലിന്റെ ശബ്ദം

ഫിദ-
സംവിധായകന്‍ ബ്ലെസി തയ്യാറാക്കുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതം ആസ്പദമാക്കി ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം എന്ന ഡോക്യുമെന്ററിയില്‍ ശബ്ദസാന്നിധ്യമായി സൂപ്പര്‍താരം മോഹന്‍ലാലും. ഈ ഡോക്യുമെന്ററിയുടെ വോയിസ് ഓവര്‍ നടത്തിയിരിക്കുന്നത് മോഹന്‍ലാലാണ്, നാലു വര്‍ഷമെടുത്താണ് ബ്ലസി ഈ ഡോക്യുമെന്ററി തയ്യാറാക്കിയത്. ഏഴ് ദിവസമെടുത്താണ് സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രം കണ്ടു തീര്‍ത്തത് എന്നും ബ്ലസി കൂട്ടിച്ചേര്‍ത്തു. ഡോക്യുമെന്ററി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചതുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങള്‍ ഇന്ന് പത്തനംതിട്ടയില്‍ നടക്കും, ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി ആകും.
എസ് ഡി സെമിനാരി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി ആകും. മാര്‍ത്തോമാ ചര്‍ച്ച് മേധാവി ജോസഫ് മാര്‍ തോമാ അനുഗ്രഹ പ്രഭാഷണം നടത്തും. മോഹന്‍ലാല്‍ കൂടാതെ സംഗീതഞ്ജരായ സ്റ്റീഫന്‍ ദേവസ്സി, കെ എസ ചിത്ര, എഴുത്തുകാര്‍ കെ ആര്‍ മീര, ബെന്യാമിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.