Month: August 2019

സൗഹൃദം വളരെ വിശുദ്ധമായ ഒന്നാണ്

ഗായത്രി-
സൗഹൃദം വളരെ വിശുദ്ധമായ ഒന്നാണെന്ന് പ്രമുഖ സീരിയല്‍ നടി അര്‍ച്ചന സുശീലന്‍. തന്റെ പ്രശസ്തി കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ എന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ, തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. പലപ്പോഴു വിശ്വാസം ഇല്ലാതാകും. ഞാന്‍ അത് മനസിലാക്കാന്‍ വൈകി. പക്ഷേ ഇപ്പോള്‍ എനിക്കറിയാം, ആരൊക്കെയാണ് നല്ല സുഹൃത്തുക്കളെന്നും അര്‍ച്ചന പറഞ്ഞു. ഒരു പ്രമുഖ ചാനലിനോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
സീരിയലുകളിലെ വില്ലത്തി കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് അര്‍ച്ചന. കൂടുതലും വില്ലത്തി കഥാപാത്രങ്ങളായിരുന്നതിനാല്‍ തന്നെ അര്‍ച്ചനയുടെ യഥാര്‍ത്ഥ സ്വഭാവം പ്രേക്ഷകര്‍ക്ക് അറിയില്ല എന്നതും വാസ്തവം.