ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വിയറ്റ്‌നാമിന്റെ വിയറ്റ് ജെറ്റ് എയര്‍ലൈന്‍സ് ഇന്ത്യയിലേക്കു സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ആറു മുതലാണു വിയറ്റ് ഇന്ത്യയില്‍ സര്‍വീസ് തുടങ്ങുക. വിയറ്റ്‌നാമിലെ ഹോ ചി മിനാ സിറ്റി, ഹനോ എന്നിവിടങ്ങളില്‍നിന്നു ഡല്‍ഹിയിലേക്കും തിരിച്ചുമാണു സര്‍വീസുകള്‍.
മാര്‍ച്ച് 28 വരെയുള്ള സര്‍വീസുകള്‍ക്കു കമ്പനി ബുക്കിംഗ് ആരംഭിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഹോചിമിന്‍ സിറ്റിയില്‍നിന്നുള്ള സര്‍വീസ്. ഹാനോയില്‍ നിന്നുള്ള വിമാനങ്ങള്‍ മറ്റു മൂന്നു ദിവസങ്ങളില്‍ പുറപ്പെടും. ഇന്നു വരെയുള്ള ബുക്കിംഗിന് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഒമ്പതു രൂപയാണ്. വാറ്റും എയര്‍പോര്‍ട്ട് ഫീയും മറ്റു ചാര്‍ജുകളും കൂടാതെയാണിത്.
വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോംഗ് താവോയുടെ ഉടമസ്ഥതയിലുള്ളതാണു വിയറ്റ് ജെറ്റ് എയര്‍ലൈന്‍. ബിക്കിനി ധരിക്കണമോ അതോ പരമ്പരാഗതത വസ്ത്രം ധരിക്കണമോ എന്നു തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ക്കുണ്ട്. എന്നിരുന്നാലും എല്ലാവരും ബിക്കിനിയാണു തെരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ ഇത് ബിക്കിനി എയര്‍ലൈന്‍സ് എന്ന പേരിലാണ് ഇത് പരക്കെ അറിയപ്പെടുന്നത്.
എയര്‍ലൈന്‍സിന്റെ ഉദ്ഘാടന പറക്കലില്‍ തന്നെ ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്. 2018 ജനുവരിയില്‍ എയര്‍ഹോസ്റ്റസുമാര്‍ ബിക്കിനി ധരിപ്പിച്ചതിനെ തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി കമ്പനിക്കു പിഴ ചുമത്തിയിരുന്നു. ചൈനയില്‍നിന്നുള്ള ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിലാണ് ഫ്‌ളൈറ്റ് അറ്റന്റന്റുമാര്‍ ബിക്കിനി ധരിച്ചെത്തിയത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close