ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

രാംനാഥ് ചാവ്‌ല-
ലാക്‌മേ ഫാഷന്‍ വീക്കില്‍ തിളങ്ങി മലയാളി നടി മാളവിക മോഹനന്‍. ഡിസൈനര്‍മാരായ വിനീത് രാഹുല്‍ ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക റാംപില്‍ ചുവട് വച്ചത്. ഡീപ് ബ്ലൂ നിറത്തില്‍ ഗോള്‍ഡന്‍ പോള്‍ക്ക ഡോട്ടുകള്‍ നിറഞ്ഞ പലാസ്സോയും ബ്രാലെറ്റും ഷീര്‍ ബ്ലൂ ജാക്കറ്റുമണിഞ്ഞ് അതീവ ഗ്ലാമറാസായാണ് താരം പ്രത്യക്ഷപ്പെട്ടത്. മിനിമല്‍ മെയ്ക്കപ്പും ലൂസ് ഹെയര്‍ സ്‌റ്റൈലും ബോള്‍ഡ് ലുക്കാണ് താരത്തിന് നല്‍കിയത്.
ഓഗസ്റ്റ് 21 മുതല്‍ ഒരാഴ്ച്ചയാണ് ഫാഷന്‍ മാമാങ്കമായ ലാക്‌മേ ഫാഷന്‍ വീക്ക് നടക്കുന്നത്. അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ ബോളിവുഡ് താരങ്ങളും റാംപില്‍ ചുവട് വെക്കും
മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ആസിഫ് അലി നായകനായെത്തിയ നിര്‍ണായകത്തില്‍ നായികയായി. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES