Month: April 2019

അന്തര്‍ സംസ്ഥാന ബസുകളുടെ നികുതി കുടിശിക 15 കോടി

ഫിദ-
കൊച്ചി: അന്തര്‍ സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാരില്‍നിന്ന് നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത് 15 കോടി രൂപ. അനുകൂലമായ ഹൈക്കോടതി വിധിയുണ്ടായിട്ടും കുടിശ്ശിക പിരിച്ചെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് കഴിഞ്ഞിട്ടില്ല. 2014 ഏപ്രില്‍ മുതല്‍ 2016 ജൂലൈ വരെയുള്ളതാണ് നികുതി കുടിശ്ശിക. ഇക്കാലയളവില്‍ കര്‍ണാടകത്തില്‍നിന്നു വന്ന കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ക്ക് ഒരു സീറ്റിന് െ്രെതമാസനികുതി 1540ല്‍നിന്ന് 4000 രൂപയായി ഉയര്‍ത്തി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച സുരേഷ് കല്ലട സ്‌റ്റേ സമ്പാദിച്ചു. 2016 ജൂലായില്‍ അന്തിമവിധി വരുന്നതുവരെ 1540 രൂപവെച്ചാണ് നികുതി അടച്ചത്.
നികുതിവര്‍ധന ശരിവെച്ച കോടതി മുന്‍കാലപ്രാബല്യത്തോടെ നികുതിയീടാക്കാന്‍ അനുമതിനല്‍കി. ബസുകള്‍ക്കുപുറമേ ഇക്കാലയളവില്‍ സംസ്ഥാനത്തേക്ക് വന്ന ചെറിയ വാഹനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ 25 കോടി രൂപക്കുമേല്‍ കുടിശ്ശികയുണ്ട്.
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കിട്ടാനുണ്ടായിരുന്ന 15 കോടിരൂപയില്‍ അഞ്ചുകോടിമാത്രമാണ് പിരിച്ചെടുത്തത്. മുത്തങ്ങയില്‍ എഴുകോടിയും മഞ്ചേശ്വരത്ത് 3.5 കോടിയും കിട്ടാനുണ്ട്. അമരവിളയില്‍ അഞ്ചുകോടി രൂപയാണ് കുടിശ്ശിക. ഇതില്‍ 70 ലക്ഷം രൂപ അടുത്തിടെ പിരിച്ചെടുത്തു. ഒറ്റത്തവണ വന്ന ചെറുവാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവ ഇനി സംസ്ഥാനത്തേക്ക് എത്താനിടയില്ല.
നികുതി കുടിശ്ശിക അടക്കാതെ ഓടാനാണ് ചില ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ശ്രമിച്ചത്. കുടിശ്ശികയുള്ള ബസുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തി. കര്‍ണാടകയില്‍ രജിസ്റ്റര്‍ചെയ്ത ബസുകള്‍ ആന്ധ്രയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റി. സംസ്ഥാനത്തേക്ക് സര്‍വീസ് നടത്താനുള്ള സൗകര്യത്തിന് വീണ്ടും കര്‍ണാടകയിലെത്തിച്ച് റീ രജിസ്‌ട്രേഷന്‍ നേടി. പുതിയ രജിസ്‌ട്രേഷന്‍ നമ്പറിലാണ് ഈ ബസുകള്‍ സംസ്ഥാനത്തേക്ക് എത്തിയത്.
പഴയ രജിസ്‌ട്രേഷന്‍ നമ്പര്‍വെച്ച് കുടിശ്ശിക വരുത്തിയ വാഹനങ്ങള്‍ തേടിയ ഉദ്യോഗസ്ഥരെ ഇങ്ങനെ കബളിപ്പിച്ചു. എന്‍ജിന്‍, ഷാസി നമ്പറുകള്‍വെച്ച് ഇവ നികുതി കുടിശ്ശികയുള്ള പഴയ വാഹനങ്ങളാണെന്ന് കണ്ടെത്തിയെങ്കിലും ഉന്നതതല സ്വാധീനത്തില്‍ നടപടിയൊതുങ്ങി.
ചെക്ക്‌പോസ്റ്റുകളിലെ കംപ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിക്കാത്തതും പ്രശ്‌നമായി. 19 ചെക്കുപോസ്റ്റുകളാണ് സംസ്ഥാനത്തുള്ളത്. വാളയാറില്‍ നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ മുത്തങ്ങ, ഇരിട്ടി ചെക്കുപോസ്റ്റുകള്‍വഴി സംസ്ഥാനത്തേക്ക് കടന്നു.
സുരേഷ് കല്ലടര്‍ ഉള്‍പ്പെടെ വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ബസുകളുടെ നികുതി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് നോട്ടീസ് അയച്ചുതുടങ്ങി. അഞ്ഞൂറിലധികം വാഹന ഉടമകള്‍ക്കാണ് നോട്ടീസ് നല്‍കിയത്.

 

ഖത്തറില്‍ രോഗികളുടെ പരിചരണത്തിന് ബന്ധുക്കള്‍ക്ക് അവധി

അളക ഖാനം-
ദോഹ: ഖത്തരികളായ രോഗികളുടെ പരിചരണത്തിന് ബന്ധുക്കള്‍ക്ക് അവധി നല്‍കാനുള്ള കരടുനിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. മാതാവ്, പിതാവ്, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ തുടങ്ങി ഒന്നാംനിര ബന്ധുക്കളുടെ പരിചരണത്തിനാണ് അവധി. പ്രത്യേക സാഹചര്യങ്ങളില്‍ രണ്ടാംനിര ബന്ധുക്കളുടെ കാര്യത്തിലും അവധി കിട്ടും.
രോഗിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബന്ധുവിന് അവധി അനുവദിക്കുക. പുതിയ തീ രുമാനം സ്വദേശികള്‍ക്കുള്ളതാണ്.
ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ഈസ്റ്റര്‍ ദിനത്തില്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളെ മന്ത്രിസഭ അപലപിച്ചു. ഭീകരരെ നേരിടുന്നതില്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കുമെന്നും പ്രധാന മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു.

 

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

ഗായത്രി-
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്. ദുല്‍ഖര്‍ തന്നെയാണ് ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ കൂടി അറിയിച്ചത്. ബാനറിന്റെ പേര് ഉടന്‍ തന്നെ അറിയിക്കുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
ചിത്രത്തിലേക്ക് പുതുമുഖ താരങ്ങളെ ആവശ്യമുണ്ടെന്നും അറിയിച്ചിട്ടുണ്ട്. 7-12 വയസുവരെയുള്ള ആണ്‍ കുട്ടികളെയും 6-10 വയസുവരെയുള്ള പെണ്‍കുട്ടികളെയും 19-24, 30-35, 40-50 വയസുള്ള സ്ത്രീകളെയും സിനിമയില്‍ ആവശ്യമുണ്ടെന്നാണ് അറിയിപ്പ്.
താല്‍പ്പര്യമുള്ളവര്‍ ഏപ്രില്‍ 27നു മുമ്പായി അപേക്ഷിക്കണം. സിനിമയുടെ ചിത്രീകരണം മേയില്‍ ആരംഭിക്കും.

വിന്‍ഡോസ് 10 ല്‍ നിന്നും പെയിന്റ് നീക്കം ചെയ്യില്ല

വിഷ്ണു പ്രതാപ്-
മൈക്രോസോഫ്റ്റ് പെയ്ന്റ് അഥവാ എംഎസ് പെയ്ന്റ് വിന്‍ഡോസ് 10 ല്‍ നിന്നും നീക്കം ചെയ്യില്ല. വാഷിംഗ്ടണിലെ റെഡ്മണ്ട് എന്ന സ്ഥാപനമാണ് ഈ വിവരം പുറത്തുവിട്ടത്. എംഎസ് പെയ്ന്റ് സോഫ്റ്റ് വെയര്‍ വിന്‍ഡോസ് 10 ഓഎസില്‍ നിന്നും ഒഴിവാക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൈക്രോസോഫ്റ്റ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം വന്ന വിന്‍ഡോസ് അപ്‌ഡേറ്റില്‍ ഈ അറിയിപ്പ് നിര്‍ത്തിവെച്ചു.
മൈക്രോസോഫ്റ്റിലെ സീനിയര്‍ പ്രോഗ്രാം മാനേജറായ ബ്രാന്‍ഡന്‍ ലെബ്ലാങ്ക് ആണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ന്റെ 1903 അപ്‌ഡേറ്റിലും പെയ്ന്റ് ഉണ്ടാവുമെന്ന് അറിയിച്ചത്. കമ്പനി എന്തുകൊണ്ടാണ് തീരുമാനം മാറ്റിയതെന്ന് ബ്ലാങ്ക് വ്യക്തമാക്കിയില്ല.
2017 ജൂലായിലാണ് വിന്‍ഡോസ് 10 ല്‍ നിന്നും എംഎസ് പെയ്ന്റ് നീക്കം ചെയ്യുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. അതിന് പകരം പെയ്ന്റ് 3ഡി എന്ന സോഫ്റ്റ് വെയര്‍ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ പെയ്ന്റ് 3ഡി സോഫ്റ്റ് വെയര്‍ വിന്‍ഡോസ് ഓഎസില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്നതല്ല. ആവശ്യമെങ്കില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന സോഫ്റ്റ് വെയര്‍ ആണിത്.
പെയ്ന്റ് പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയ സാഹചര്യത്തില്‍ പുതിയ പെയ്ന്റ് 3ഡി സോഫ്റ്റ് വെയറിന്റെ ഭാവി എന്തായിരിക്കുമെന്ന് വ്യക്തമല്ല.

 

രൂപയില്‍ പ്രതീക്ഷ

രാംനാഥ് ചാവ്‌ല-
മുംബൈ: ഡോളറിനെതിരേ രൂപ നേരിയ മുന്നേറ്റം കാഴ്ചവച്ചു. അഞ്ചു പൈസ നേട്ടത്തില്‍ 69.62ലാണു രൂപയുടെ വ്യാപാരം അവസാനിപ്പിച്ചത്.
വിദേശബാങ്കുകളും കയറ്റുമതിക്കാരും വിപണിയില്‍ രൂപക്കായി നിലകൊണ്ടു. മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ ഡോളറിനെതിരേ മുന്നേറിയതും രൂപക്ക് അനുകൂലമായി. പ്രാദേശിക ഓഹരി വിപണികള്‍ നഷ്ടത്തിലായപ്പോഴും രൂപ മുന്നേറ്റം തുടര്‍ന്നതു നേട്ടമായി.
രാജ്യാന്തര വിപണിയില്‍ എണ്ണവില ആറുമാസത്തെ ഉയരത്തിലാണ്. ഉടനടി ബാരലിന് 75 ഡോളര്‍ പിന്നിടും. എണ്ണവില ഇരുതല മൂര്‍ച്ചയുള്ള വാളായി തുടരുകയാണ്. തിങ്കളാഴ്ച 32 പൈസ നഷ്ടത്തില്‍ രൂപ രണ്ടുമാസത്തെ താഴ്ചയിലെത്തിയിരുന്നു. വിദേശനിക്ഷേപകരുടെ വിപണിയില്‍നിന്നുള്ള പിന്‍മാറ്റവും വരുംദിനങ്ങളില്‍ രൂപക്കു തിരിച്ചടിയാകും. 237.47 കോടി രൂപയുടെ ഓഹരികളാണ് വിദേശിയര്‍ ഇന്നലെ കയ്യൊഴിഞ്ഞത്. അതേസമയം ഡോളറിനെതിരേ രൂപയുടെ റഫറന്‍സ് നിരക്ക് 69.74 ആയി ഫിനാന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്ക് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് പുതുക്കി നിശ്ചയിച്ചു. യൂറോ, പൗണ്ട് എന്നിവയുടെ പുതുക്കിയ നിരക്ക് യഥാക്രമം 78.43, 90.54 എന്നിങ്ങനെയാണ്.

കലിപ്പ് ഉടനെത്തും

അജയ് തുണ്ടത്തില്‍-
ഹൈമാസ്റ്റ് സിനിമാസിന്റെ ബാനറില്‍ ജസ്സന്‍ ജോസഫ് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘കലിപ്പ്’ പ്രദര്‍ശനത്തിനെത്തുന്നു. കാലികപ്രസക്തങ്ങളായ വിഷയങ്ങളിലൂടെ മുന്നേറുന്ന കലിപ്പ് മാറുന്ന സാമൂഹികാന്തരീക്ഷത്തിന്റെ കളം വരച്ചുകാട്ടുന്നു. പ്രേക്ഷകര്‍ക്ക് ചിന്തിക്കാനുള്ള വകയൊരുക്കുന്ന ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തുന്നു.
ജെഫിന്‍ (കുംകി ഫെയിം), അനസ്സ് സൈനുദ്ദീന്‍, അരുണ്‍ഷാജി, അഭിജിത്ത്, തട്ടകം ഷെമീര്‍, കലാശാല ബാബു, ഷോബി തിലകന്‍, ബാലാസിംഗ്, ടോണി, സലാഹ്, ബെന്നി പി.തോമസ്, സാജന്‍ പള്ളുരുത്തി, ഷാലി കയ്യൂര്‍, അനീഷ് പോള്‍, കലേഷ്, ഫെബിന്‍ സ്‌കറിയ, അംബികാ മോഹന്‍, ആര്യ കുട്ടപ്പന്‍, ഗോപികാ മോഹന്‍ദാസ്, ബിന്ദു അനീഷ്, അഞ്ജലി, സ്രേയാണി ജോസഫ് എന്നിവരഭിനയിക്കുന്നു.

ബാനര്‍, നിര്‍മ്മാണം-ഹൈമാസ്റ്റ് സിനിമാസ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-ജസ്സന്‍ ജോസഫ്, ഛായാഗ്രഹണം-ജോണ്‍സി അഭിലാഷ്, ഗാനരചന-സുനില്‍.ജി. ചെറുകടവ്, ജസ്സന്‍ ജോസഫ്, അനസ്, സംഗീതം-അനസ് സൈനുദ്ദീന്‍, അമര്‍നാഥ് എ.എം.ആര്‍., ആലാപനം-മധു ബാലകൃഷ്ണന്‍, ഹിഷാം അബ്ദുള്‍ വഹാബ്, രാജലക്ഷ്മി, സൗണ്ട് എഫക്ട്‌സ്-രാജ് മാര്‍ത്താണ്ഡം, പശ്ചാത്തല സംഗീതം-അമര്‍നാഥ് എ.എം.ആര്‍., കല-സത്യപാല്‍, ചമയം-അനില്‍ നേമം, കോസ്റ്റ്യും-ബിനീഷ് കക്കോടിമുക്ക്, എഡിറ്റിംഗ്-അനീഷ് കുമാര്‍, അസ്സോ: ഡയറക്ടര്‍-അഭിലാഷ്, ആക്ഷന്‍-ജാക്കി ജോണ്‍സണ്‍, പ്രൊ:കണ്‍ട്രോളര്‍-ജോസ് വരാപ്പുഴ, പ്രൊ:എക്‌സി-ആന്റണി ഏലൂര്‍, പ്രൊ:മാനേജര്‍-റമീസ് കബീര്‍, അസ്സോ:ഛായാഗ്രഹണം-കനകരാജ്, സംവിധാന സഹായികള്‍-വിഷ്ണു ഇത്തിപ്പാറ, ചന്തു എസ്.പണിക്കര്‍, ഫെബിന്‍ സ്‌കറിയ, ഫിനാന്‍സ് കണ്‍ട്രോളര്‍-ബിജു.കെ.നായര്‍, ലൊക്കേഷന്‍ മാനേജര്‍-ഷാജി മാധവന്‍, സ്റ്റില്‍സ്-അജേഷ് ആവണി, വിതരണം-ഹൈമാസ്റ്റ് സിനിമാസ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

 

സിനിമാതാരങ്ങളും വോട്ട് രേഖപ്പെടുത്തി

ഫിദ-
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം നടക്കുന്ന കേരളത്തില്‍ വോട്ട് രേഖപ്പെടുത്തി സിനിമാതാരങ്ങളും. നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരം മുടവന്‍മുകളില്‍ വോട്ടവകാശം രേഖപ്പെടുത്തി. ആദ്യം വോട്ട് ചെയ്യാനായി നേരെ ബൂത്തിലേക്ക് കയറിയ ലാല്‍ വലിയ തിരക്കിനെ തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നടന്‍ മമ്മൂട്ടി തൃക്കാക്കര നിയോജകമണ്ഡലത്തിലെ 106ൃാം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് താരം വോട്ട് ചെയ്യാനെത്തിയത്. വോട്ട് അധികാരവും, അവകാശവുമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് മമ്മൂട്ടി പറഞ്ഞു.
ടൊവീനോ തോമസ് ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളില്‍ വോട്ടു ചെയ്തു. ആലപ്പുഴയില്‍ നടന്‍ ഫഹദ് ഫാസിലും പിതാവും സംവിധായകനുമായ ഫാസിലും ഒരുമിച്ചെത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്.

അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നുഅസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു

ഗായത്രി-
കൊച്ചി: ഇറാനില്‍നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവ് എടുത്തുകളയാന്‍ അമേരിക്ക ഒരുങ്ങുന്നു. മേയ് രണ്ടോടെ ഇളവ് എടുത്തുകളയുമെന്നാണ് സൂചന. ഇറാനിയന്‍ എണ്ണയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ചൈനയെയും ഇന്ത്യയെയും ഇത് ബാധിക്കും.റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ, അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ഇനത്തിലുള്ള ക്രൂഡിന്റെ വില വീപ്പയ്ക്ക് 74.31 ഡോളറായാണ് ഉയര്‍ന്നത്. ആറു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഈ വര്‍ഷം ഇതുവരെ വിലയില്‍ 44 ശതമാനം വര്‍ധനയാണ് ഉണ്ടായത്.ചൈനക്കും ഇന്ത്യക്കും പുറമെ ജപ്പാന്‍, ദക്ഷിണ കൊറിയ, ഇറ്റലി, ഗ്രീസ്, തുര്‍ക്കി, തായ്‌വാന്‍ എന്നീ രാജ്യങ്ങളാണ് ഇറാനില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതി ചെയ്യുന്നത്. ഇറാനിയന്‍ ക്രൂഡിന്റെ ലഭ്യത ഇല്ലാതെയാകുന്നതോടെ വിലയില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അമേരിക്കയുടെ നിയമം ലംഘിച്ചാല്‍ അത് വ്യാപാരത്തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതിന് മുതിരില്ല.ഉയരുന്ന എണ്ണവില ഇന്ത്യയുടെ ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ഉയരാന്‍ ഇടയാക്കും. പണപ്പെരുപ്പത്തിലൂടെ വിലക്കയറ്റത്തിനും അതു കാരണമാകും.

കുരുമുളകിന് വില കൂടി

ഫിദ-
കൊച്ചി: കുരുമുളകിന് വിലകൂടി. വില്‍പ്പനക്ക് വരവ് കുറഞ്ഞതോടെയാണ് വിലകൂടിയത്. കുരുമുളക് ക്വിന്റലിന് 300 രൂപയാണ് കഴിഞ്ഞവാരം കൂടിയത്. വില്‍പ്പനക്ക് കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കുരുമുളക് വരവ് കുറഞ്ഞതിന്റെ പ്രധാനകാരണം തമിഴ്‌നാട്ടിലേക്ക് കുരുമുളക് കള്ളക്കടത്ത് കൂടിയതാണ്. ഏലക്ക വില കുതിച്ചുകയറിയതോടെ െഹെറേഞ്ച് മേഖലകളില്‍ നിന്ന് ഏലക്ക ധാരാളമായി തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ്. ഏലക്കയുടെ മറവിലാണു കുരുമുളകും തമിഴ്‌നാട് മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്.
മഴയുടെ അഭാവം വയനാട്, ഇടുക്കി മേഖലകളെ ബാധിച്ചപ്പോള്‍ അവിടെ ഉല്‍പാദനം കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. വരള്‍ച്ചവിട്ടുമാറാത്ത വയനാട് ഇടുക്കി മേഖലകളില്‍ കുരുമുളക് കൃഷിക്ക് കനത്തനാശനഷ്ടംവരുത്തിയെന്നും കര്‍ഷകര്‍ പറഞ്ഞു. .
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്ന മേഖലകളാണ് വയനാടും ഇടുക്കിയും. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കാറ്റും മഴയും ഇടുക്കിവയനാട് ഒഴികെയുള്ള മേഖലകളില്‍ കുരുമുളക് കൃഷിക്ക് കനത്ത നാശനഷ്ടമാണ് വരുത്തിയത്. കുരുമുളക് വള്ളികള്‍ കാറ്റിലും മഴയിലും നിലംപൊത്തി.
വരുംനാളുകളില്‍ ഉല്‍പാദനം കുറയാനാണ് സാധ്യത. ആഭ്യന്തരവിപണിയില്‍ വിലകൂടിയെങ്കിലും രാജ്യാന്തര വിപണിയില്‍ വിലമാറ്റമില്ലാതെ തുടര്‍ന്നു. നമ്മുടെ കയറ്റുമതിക്കാര്‍ ഒരു ടണ്‍ കുരുമുളകിന് 5300 ഡോളറില്‍ വിലമാറ്റമില്ലാതെ ഓഫര്‍ തുടര്‍ന്നു.
ശ്രീലങ്ക 2500 ല്‍ നിന്ന് 3000 ഡോളറായി വില ഉയര്‍ത്തി. ഇന്തോനേഷ്യ 26002700 ല്‍ നിന്ന് 2500 ഡോളറില്‍ വിലകുറച്ചു. ബ്രസീല്‍ 23002500 ല്‍ നിന്ന് 23002400 ഡോളറില്‍ വിലകുറച്ചു. വിയറ്റ്‌നാം 2000 ഡോളറില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. വാരാന്ത്യവില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് ക്വിന്റലിന് 33400ഗാര്‍ബിള്‍ഡ് മുളക് 35400 രൂപ.

സ്വര്‍ണത്തിനും രൂപക്കും വിലയിടിഞ്ഞു

ഗായത്രി-
കൊച്ചി: സ്വര്‍ണത്തിന് രാജ്യാന്തരതലത്തില്‍ വില ഇടിഞ്ഞു. രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറിയതോടെ ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഔണ്‍സിന്(31.100 മില്ലിഗ്രാം) 14 ഡോളര്‍വില ഇടിഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 240 രൂപ വിലകുറഞ്ഞു.
രാജ്യാന്തരവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1289 ഡോളറില്‍ നിന്ന് 1275 ഡോളറായും ആഭ്യന്തരവിപണിയില്‍ സ്വര്‍ണം പവന് 23720 ല്‍ നിന്ന് 23480 രൂപയായി വിലകുറഞ്ഞു. രൂപക്ക് ഡോളറുമായുള്ള വിനിമയ നിരക്കില്‍ കനത്തനഷ്ടം.
രൂപക്ക് കഴിഞ്ഞവാരം നഷ്ടമായത് 22 െപെസ. രൂപ 69.18 ല്‍ നിന്ന് കഴിഞ്ഞവാരാന്ത്യം 69 രൂപ 40 െപെസയാണ് മൂല്യതകര്‍ച്ചയുണ്ടായത്.