
അളക ഖാനം-
ദോഹ: ഖത്തരികളായ രോഗികളുടെ പരിചരണത്തിന് ബന്ധുക്കള്‍ക്ക് അവധി നല്‍കാനുള്ള കരടുനിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. മാതാവ്, പിതാവ്, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ തുടങ്ങി ഒന്നാംനിര ബന്ധുക്കളുടെ പരിചരണത്തിനാണ് അവധി. പ്രത്യേക സാഹചര്യങ്ങളില്‍ രണ്ടാംനിര ബന്ധുക്കളുടെ കാര്യത്തിലും അവധി കിട്ടും.
രോഗിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബന്ധുവിന് അവധി അനുവദിക്കുക. പുതിയ തീ രുമാനം സ്വദേശികള്‍ക്കുള്ളതാണ്.
ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ഈസ്റ്റര്‍ ദിനത്തില്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളെ മന്ത്രിസഭ അപലപിച്ചു. ഭീകരരെ നേരിടുന്നതില്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കുമെന്നും പ്രധാന മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു.